ആകെ പേജ്‌കാഴ്‌ചകള്‍

2012 സെപ്റ്റംബർ 13, വ്യാഴാഴ്‌ച

ശൂന്യം ഈ ജന്മം




ഞാനറിയാതെ എന്നോടടുത്ത നീ എന്നെ വിട്ട് പോകുമ്പോള്‍ ..
എന്റെ ജീവിതം ശൂന്യമാകുമെന്നു പറയാന്‍ മറന്നതെന്തേ?
എനിക്കു നല്‍ക്കാനാകുന്ന ദണ്‌ഡനത്തിന്റെ ശിഖരമാണിതെന്നു അറിയുന്നതിനാലോ 
ശൂന്യതയില്‍ ഞാന്‍ ഏകനായി അലയുമ്പോള്‍ …
ദിനരാത്രങ്ങള്‍ എന്‍ മനസ്സില്‍ കോരിയിടുന്ന തീക്കനലുകള്‍ മാത്രമെനിക്കു സ്വന്തം
നിശയുടെ നിഴല്‍ വീണ ഈ പ്രാണധാരണം  തീരുംമുന്‍പേ ..
നിന്നോടൊന്നുരിയാടാന്‍ കഴിഞ്ഞെങ്കിലെന്നു നിമിഷവും കൊതിക്കുന്നു എന്‍ മനം.
എല്ലാം വിധിയുടെ വിളയാട്ടമെന്നു ബുദ്ധിചൊല്ലിടുന്നു കേള്‍ക്കാത്ത മനസ്സിനോട്.
നീയെന്നിലിത്ര അഗാധതയില്‍ മുറിവേല്‍പ്പിക്കുമെന്നറിഞ്ഞിരുന്നില്ലൊരിക്കല്ലും.
എന്നെ വര്‍ജ്ജിക്കുന്നതാണ് നിന്‍ നൊമ്പരത്തിനു സ്വാസ്ഥ്യമെങ്കില്‍..
അടുക്കില്ല ഞാനൊരിക്കലും… നീയറിയാതെപോലും..
മറക്കു എന്നെ നിനക്കു കഴിയുമെങ്കില്‍.... എന്നു അഹങ്കരിച്ച ഈ പാഴ് ജന്‍മം
ഇപ്പൊഴറിഞ്ഞിടുന്നു എന്റേതു വെറും ചീട്ടുകൊട്ടാരമായിരുന്നെന്നു.
സ്വയം അതിസമര്‍ത്ഥനെന്നു വിശേഷിപ്പിച്ചു നിന്നിലേക്കടുത്ത ഞാന്‍
പ്രവര്‍ത്തികൊണ്ടു മഹാ മണ്ടനെന്നു തെളിയിച്ചകന്നു ഞാനൊരുപാട്.
മുഴുവന്‍ തെറ്റുകളും എന്റേതെന്നറിയാതെയല്ല….
എനിക്കര്‍ഹതയില്ലേ ഒരു ക്ഷമാപണത്തിനുപോലും?
ഞാന്‍ ഹേതുവായ നിന്‍ ഹൃദയനൊമ്പരമറിയാതെയല്ല.. 
ഈ വേര്‍പാടിന്‍വ്യഥ നുണയാനാവുന്നില്ലെനിക്ക്
ദൈവനീതി പലപ്പോഴും താമസിച്ചാണ്‌ വരാരുള്ളത്..
എത്ര താമസിക്കും എന്നറിഞ്ഞിടാനൊരു വ്യഗ്രത
നീ ഇത് കാണുന്നില്ലേല്ലും ദൈവവും,കാലവും സാക്ഷിയായ….
എന്റെ മനസ്സിതുവരെ നിന്‍ നന്മയല്ലാതൊന്നും ചിന്തിച്ചിട്ടില്ല..
നിന്‍ നന്മ്ക്കായുള്ളയെന്‍ പ്രാര്ത്ഥ്ന തുടരും….
ഈ മണ്ണിലെ താരകം വിണ്ണിലെ താരമാകുംവരെ….

3 അഭിപ്രായങ്ങൾ: