ആകെ പേജ്‌കാഴ്‌ചകള്‍

2012, സെപ്റ്റംബർ 12, ബുധനാഴ്‌ച

യാത്രയാകുന്നു നിനക്കായിഎന്നോ എന്നരികിലണഞ്ഞ നീ

പിരിയുന്നിന്നേതോ നേര്‍ത്ത തേങ്ങലായി

ഇനിയുമെന്നരികില്‍ വരുമോ

പ്രിയ സഖി നീ

എന്‍ മനസ്സിന്‍ ശ്രുതിയായി ഗാനമായി

എന്നുമെന്നോര്‍മ്മയില്‍

നിന്‍ മൃദുനാദം ഒഴുകിടുന്നു

ഏതോ ജന്മ ബന്ധസുകൃതമായി

എന്‍ ഹൃദയ സ്വാന്തനമായി വന്ന നീ

ഇന്നെങ്ങോ പോയി മറയുന്നു

ഇത്ര നാളിന്‍ പുണ്യമാം നിന്‍ സൗഹൃദം

യാത്രാമൊഴിയാം ഒരു വാക്കില്‍ പറഞ്ഞു തീര്‍ത്തു

എന്‍ വിരഹ പുഷ്പത്തിന്‍ ‍ സുഗന്ധമറിയാതെ

നീ മായുന്നെനരികില്‍ നിന്നും

എങ്കിലും നിന്‍ ഹൃദയതാളം

ഞാനിന്നുമറിയുന്നു

ഒരു നിമിഷമെങ്കിലും നീ വരുമോ

എന്‍ മുന്നില്‍ കനവായി നിനവായി

എന്‍ ഹൃദയ താളമാം സൌഹൃദമായി

 

2 അഭിപ്രായങ്ങൾ: