ആകെ പേജ്‌കാഴ്‌ചകള്‍

2012, സെപ്റ്റംബർ 13, വ്യാഴാഴ്‌ച

ശൂന്യം ഈ ജന്മം
ഞാനറിയാതെ എന്നോടടുത്ത നീ എന്നെ വിട്ട് പോകുമ്പോള്‍ ..
എന്റെ ജീവിതം ശൂന്യമാകുമെന്നു പറയാന്‍ മറന്നതെന്തേ?
എനിക്കു നല്‍ക്കാനാകുന്ന ദണ്‌ഡനത്തിന്റെ ശിഖരമാണിതെന്നു അറിയുന്നതിനാലോ 
ശൂന്യതയില്‍ ഞാന്‍ ഏകനായി അലയുമ്പോള്‍ …
ദിനരാത്രങ്ങള്‍ എന്‍ മനസ്സില്‍ കോരിയിടുന്ന തീക്കനലുകള്‍ മാത്രമെനിക്കു സ്വന്തം
നിശയുടെ നിഴല്‍ വീണ ഈ പ്രാണധാരണം  തീരുംമുന്‍പേ ..
നിന്നോടൊന്നുരിയാടാന്‍ കഴിഞ്ഞെങ്കിലെന്നു നിമിഷവും കൊതിക്കുന്നു എന്‍ മനം.
എല്ലാം വിധിയുടെ വിളയാട്ടമെന്നു ബുദ്ധിചൊല്ലിടുന്നു കേള്‍ക്കാത്ത മനസ്സിനോട്.
നീയെന്നിലിത്ര അഗാധതയില്‍ മുറിവേല്‍പ്പിക്കുമെന്നറിഞ്ഞിരുന്നില്ലൊരിക്കല്ലും.
എന്നെ വര്‍ജ്ജിക്കുന്നതാണ് നിന്‍ നൊമ്പരത്തിനു സ്വാസ്ഥ്യമെങ്കില്‍..
അടുക്കില്ല ഞാനൊരിക്കലും… നീയറിയാതെപോലും..
മറക്കു എന്നെ നിനക്കു കഴിയുമെങ്കില്‍.... എന്നു അഹങ്കരിച്ച ഈ പാഴ് ജന്‍മം
ഇപ്പൊഴറിഞ്ഞിടുന്നു എന്റേതു വെറും ചീട്ടുകൊട്ടാരമായിരുന്നെന്നു.
സ്വയം അതിസമര്‍ത്ഥനെന്നു വിശേഷിപ്പിച്ചു നിന്നിലേക്കടുത്ത ഞാന്‍
പ്രവര്‍ത്തികൊണ്ടു മഹാ മണ്ടനെന്നു തെളിയിച്ചകന്നു ഞാനൊരുപാട്.
മുഴുവന്‍ തെറ്റുകളും എന്റേതെന്നറിയാതെയല്ല….
എനിക്കര്‍ഹതയില്ലേ ഒരു ക്ഷമാപണത്തിനുപോലും?
ഞാന്‍ ഹേതുവായ നിന്‍ ഹൃദയനൊമ്പരമറിയാതെയല്ല.. 
ഈ വേര്‍പാടിന്‍വ്യഥ നുണയാനാവുന്നില്ലെനിക്ക്
ദൈവനീതി പലപ്പോഴും താമസിച്ചാണ്‌ വരാരുള്ളത്..
എത്ര താമസിക്കും എന്നറിഞ്ഞിടാനൊരു വ്യഗ്രത
നീ ഇത് കാണുന്നില്ലേല്ലും ദൈവവും,കാലവും സാക്ഷിയായ….
എന്റെ മനസ്സിതുവരെ നിന്‍ നന്മയല്ലാതൊന്നും ചിന്തിച്ചിട്ടില്ല..
നിന്‍ നന്മ്ക്കായുള്ളയെന്‍ പ്രാര്ത്ഥ്ന തുടരും….
ഈ മണ്ണിലെ താരകം വിണ്ണിലെ താരമാകുംവരെ….

2012, സെപ്റ്റംബർ 12, ബുധനാഴ്‌ച

യാത്രയാകുന്നു നിനക്കായിഎന്നോ എന്നരികിലണഞ്ഞ നീ

പിരിയുന്നിന്നേതോ നേര്‍ത്ത തേങ്ങലായി

ഇനിയുമെന്നരികില്‍ വരുമോ

പ്രിയ സഖി നീ

എന്‍ മനസ്സിന്‍ ശ്രുതിയായി ഗാനമായി

എന്നുമെന്നോര്‍മ്മയില്‍

നിന്‍ മൃദുനാദം ഒഴുകിടുന്നു

ഏതോ ജന്മ ബന്ധസുകൃതമായി

എന്‍ ഹൃദയ സ്വാന്തനമായി വന്ന നീ

ഇന്നെങ്ങോ പോയി മറയുന്നു

ഇത്ര നാളിന്‍ പുണ്യമാം നിന്‍ സൗഹൃദം

യാത്രാമൊഴിയാം ഒരു വാക്കില്‍ പറഞ്ഞു തീര്‍ത്തു

എന്‍ വിരഹ പുഷ്പത്തിന്‍ ‍ സുഗന്ധമറിയാതെ

നീ മായുന്നെനരികില്‍ നിന്നും

എങ്കിലും നിന്‍ ഹൃദയതാളം

ഞാനിന്നുമറിയുന്നു

ഒരു നിമിഷമെങ്കിലും നീ വരുമോ

എന്‍ മുന്നില്‍ കനവായി നിനവായി

എന്‍ ഹൃദയ താളമാം സൌഹൃദമായി

 

ശുഭയാത്ര


എന്നന്തരാത്മാവേ നിനക്കു ഞാന്‍

മംഗളമരുളി യാത്രയാക്കുന്നു

എന്‍ ഹൃത്തിന്‍ നീറുന്ന നൊമ്പരം ചൊല്ലിടാതെ ..

എന്‍ അകതാരില്‍ വര്‍ണങ്ങള്‍ തന്‍

മഴവില്ലു ചാലിച്ച നിന്‍ സ്നേഹം

എന്നോ നാമറിയാതെ

പൂവാമെന്‍ മനസ്സിന്‍ മുറിവായിത്തീര്‍ന്നു

ഇരുട്ടിന്‍ മറവിലുയര്‍ന്ന എന്‍ തേങ്ങലുകള്‍

പല രാത്രിമഴകളില്‍ അലിഞ്ഞില്ലാതായി

ഏകാന്തത താണ്ഡവമാടിയെന്‍ പകലുകളില്‍

ഒരു ഭ്രാന്തിയായി ഞാനാരെയോ തേടിയലഞ്ഞു

അന്നെല്ലാം വെറുതെ ഞാന്‍ കാത്തിരുന്നു
നിന്‍ സ്വാന്തനത്തിനായി

അറിയാതെ ഞാനന്ന് കൊതിച്ചുപോയി
നിന്‍ മൃദു സ്പര്‍ശനത്തിനായി

എന്നിട്ടുമെന്തേ നീയെന്നെ അറിഞ്ഞില്ലന്നു നടിച്ചു

നീമാത്രമെന്തേ കണ്ടില്ലയെന്‍ മനതാരില്‍

വിരിഞ്ഞ നെടുവീര്‍പ്പ് പുഷ്പങ്ങള്‍

അറിയുന്നു ഞാനിന്നു ...

വിടരും മുന്‍പേ കരിഞ്ഞ പൂവാം എന്നെ

തനിച്ചാക്കി നീ യാത്രയാകുന്നു

എന്നന്തരംഗമേന്നോട് മന്ത്രിയ്ക്കുന്നു

ഈ യാത്ര ...

ഞാനാം ഓര്‍മകളെ നിന്നില്‍ നിന്നില്ലാതാക്കുമെന്നു

എന്നിട്ടുമെന്‍ മിഴിനീര്‍ ഉള്ളിലൊളിപ്പിച്ചു

നിനക്കു ഞാന്‍ ശുഭയാത്ര നേരുന്നു

ഈ പൂവില്‍ നിന്നായിരം പൂക്കളിലെയ്ക്കുള്ള

നിന്‍ പ്രയാണത്തിനായി

പക്ഷെ ഒന്നറിയുക നീ.....

ഇന്ന് നീ നേടിയ സൌഭാഗ്യങ്ങളെല്ലാം

സ്ത്രീയാമെന്‍ ജീവിതത്തിന്‍

തീരാനോവിന്‍ വില മാത്രം ....

2012, സെപ്റ്റംബർ 11, ചൊവ്വാഴ്ച

അശ്വതിനമ്പ്യാര്‍ തെറ്റുകാരിയോ ?? സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാരിന്റെ ഡയറി കുറുപ്പ് .

നമ്മുടെ സമൂഹത്തിലെ പ്രശസ്തരായവര്‍ ...സിനിമ താരങ്ങള്‍ , കലക്കാരന്‍മാര്‍, എഴുത്തുകാര്‍ ..എന്നിങ്ങനെ , നമ്മളെ ചിന്തിപ്പിക്കുകയും ,ചിരിപ്പിക്കുകയും ,ആസ്വദിപ്പിക്കുകയും ചെയ്യുന്ന  ജനകൂട്ടം .CELEBRITIES .
 നമ്മുടെ ഇടയില്‍ നിന്നും കഴിവുകൊണ്ടും ,ഭാഗ്യം കൊണ്ടും വളര്‍ന്ന് പ്രശസ്തി നേടിയവര്‍ . പക്ഷേ പലപ്പോഴും അവരെമനുഷ്യരായി  കാണാന്‍ നമ്മള്‍ മറക്കുന്നു .
അവരുടെ പല സ്വകാര്യ പ്രശ്നങ്ങളും ഒരു ആഘോഷം ആയാണ്  നമ്മള്‍ ഏറ്റെടുക്കുന്നത് .
പ്രശസ്തരായി  കൊണ്ടിരിക്കുന്ന  ഒരു കലാകാരിയുടെ ജീവിതത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്  ഈ ബ്ലോഗ് . ആ സംഭവത്തിന് പിന്നിലെ കാരണം തേടി ഞാനും എന്റെ പട്ടിയും കൂടി നടത്തിയ അന്വേക്ഷണത്തിലെ കണ്ടെത്തലുകള്‍ ഇവിടെ വെളിപ്പെടുത്തുന്നു . ഈ ബ്ലോഗ് ഇവിടെ പ്രസിദ്ധീകരിക്കണം എന്നു ആഗ്രഹമുള്ളതു കൊണ്ട്  പേരുകളും , ചില പശ്ചാതലങ്ങളും ഞാന്‍ മനപ്പൂര്‍വം മാറ്റി എഴുതുന്നു .
അശ്വതി നമ്പ്യാര്‍  തെറ്റുകാരിയോ ?? സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാരിന്റെ ഡയറി  കുറുപ്പ് .അശ്വതി നമ്പ്യാര്‍  ഒരു നടി ആകണം എന്ന്  ആഗ്രഹിച്ചിരുന്നില്ല. പക്ഷേ അവളിലെ അഭിനയ കഴിവിനെ സുഹൃത്തുകള്‍ തിരിച്ചറിഞ്ഞിരുന്നു , അവരാണ് അവളെ അഭിനയത്തിലേക്ക് തള്ളി വിട്ടത് . ആദ്യ സിനിമ "ബബ്ബിള്‍സ് " ഹിറ്റ് ആയതോട്കൂടി അശ്വതിയും അഭിനയത്തെ ആസ്വദിച്ചു തുടങ്ങി .ബബിള്‍സിലെ അഭിനയത്തിന് അവള്‍ക്ക് മികച്ച പുതുമുഖനടി എന്ന അവാര്‍ഡും കിട്ടി .
ഒരു പ്രശസ്ത ചാനലും , കുടുംബം വെളുപ്പിക്കുന്ന  ഒരു കമ്പനിയും ( അതായത് തുള്ളി നീലം കമ്പനി) ഒരുമിച്ച്  ചേര്‍ന്നു ടാക്സ് വെട്ടിക്കാന്‍ നടത്തുന്ന ഒരു വലിയ താര കൊഴുപ്പുള്ള അവാര്‍ഡ് നിശ. അശ്വതിയും അവാര്‍ഡ് വാങ്ങാന്‍ ഒരു തുടക്ക കാരിയുടെ ചമ്മലോടെ എത്തിയിരുന്നു .അന്നാണ് അവള്‍ ആദ്യമായീ സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിനെ നേരില്‍ കാണുന്നതും പരിചയപ്പെടുന്നതും . സൂപ്പര്‍ സ്റ്റാറിന്റെ അഭിനന്ദന വാക്കുകള്‍ അവള്‍ക്ക് അവാര്‍ഡിനേക്കാളും വലുതായിരുന്നു . അവിടെ വച്ച് അവരുടെ സൌഹ്ര്‍ദത്തിന്റെ ആദ്യ ഇതള്‍ മലര്‍ന്നു. 
ആ നിമിഷം മുതല്‍ അശ്വതി നമ്പ്യാരുമായി  ഒരു സിനിമ ചെയ്യണം  എന്നു സൂപ്പര്‍ സ്റ്റാറിന്റെ മനസില്‍ തോന്നി . അശ്വതിക്കും അങ്ങനെ ഒരു മോഹം ഇല്ലാതെ ഇല്ല . എന്നാല്‍ പലകാരണങ്ങളാല്‍  രജനി കാന്ത് , ഐശ്വരിയ റായി കോമ്പിനേഷന്‍ വൈകിയത് പോലെ 5 പ്രൊജെക്റ്റുകളില്‍ അത് നടന്നില്ല . അവസാനം ഒരു ദിവസം  ഗാങ്.കോം പ്രൊഡക്ഷന്‍ ല്‍ സമീര്‍ സംവിധാനം ചെയുന്ന " എനിക്കു സ്നേഹം മാത്രമേ ഉള്ളൂ " എന്ന ചിത്രത്തില്‍ അത് നടന്നു. എങ്ങനെ ? എപ്പോ ? എവിടെ ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ കുറച്ചു വെയിറ്റ് ചെയണം . അതിനു മുന്‍പേ  കുറച്ചു ഫ്ലാഷ് ബാക്ക് ഉണ്ടേ ,
അശ്വതിയുടെ സ്വകാര്യ ജീവിതത്തിലേക്ക് ഒരു എത്തി നോട്ടം .എത്തിനോട്ടം പണ്ടേ നമ്മള്‍ മലയാളികള്‍ക്ക് ഇഷ്ട്ടമുള്ള ഒരു കാര്യം ആണല്ലോ ? 
എല്ലാ നടികളെയും പോലെ  അശ്വതിക്കും പ്രണയം അഭിനയ ജീവിതത്തെ നിരുല്‍സാഹപ്പെടുത്തി . അശ്വതിയുടെ ജീവിതത്തിലെ ഹീറോ സിനിമയിലെ വില്ലന്‍ ആയീ . ക്യാംപസ്  ജീവിതത്തില്‍ ലാല്‍ സലാം വിളിച്ചു മനസില്‍ കയറിയ ആ സഘാവ്  , അഭിനയത്തിന് ചുവപ്പ് കൊടി കാണിക്കും എന്നു അശ്വതി സ്വപ്നത്തില്‍ പോലും ഓര്‍ത്തില്ല . ഇന്ന് വിപ്ലവ പാര്‍ടിയുടെ വിലേജ്  പ്രതിനിധി ആയ അരുണ്‍ ലാല്‍ ആണ് അന്ന് അശ്വതിയുടെ മനം കീഴടക്കിയ  ഹീറോ . ഇവരുടെ പ്രണയത്തിന് പതരമാറ്റിന്റെതിളക്കമുണ്ട് , അത്  ഒരു ദശ വര്ഷം പ്രണയിച്ച ഇവരുടെ വിവാഹം വീട്ടില്‍  ചര്‍ച്ചാ  വിഷയം ആയി.
പക്ഷേ ആ ചര്‍ച്ച   തമിഴ്നാടും  , കേരളവും നടത്തുന്ന മുല്ല പെരിയാര്‍  ചര്‍ച്ച   പോലെ ആയിരുന്നു . അശ്വതിയുടെ ചെറുപ്പകാലത്തില്‍ നടന്ന ഒരു അപകടത്തില്‍ ജീവന്‍ ന്ഷ്ട്ടപ്പെടേണ്ടതായിരുന്നു , ഡോക്ടര്‍ മാര്‍ കൈ ഒഴിഞ്ഞ ആ കേസ്  കണ്ണന്റെ കൃപ കൊണ്ട് മാത്രം  മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് വന്ന അശ്വതിയുടെ വിവാഹം ,തിരുവമ്പാടി കണ്ണന്റെ ക്ഷേത്ര സന്നിധിയില്‍  നടത്താം എന്നു അന്നേ നേര്‍ച്ച ഉണ്ടായിരുന്നു . പക്ഷേ നമ്മുടെ സഘാവിനും  കുടുംബത്തിനും അതില്‍ യോജിപ്പില്ലരുന്നു. വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു എം‌എല്‍‌എ ടികെറ്റ് ഉറപ്പിച്ച അരുണ്‍ ലാല്‍ അത് കളയാന്‍തയ്യാര്‍  അല്ലായിരുന്നു . പക്ഷേ അശ്വതി അരുണ്‍ ലാലിന് വേണ്ടി വിവാഹം കണ്ണന്റെ ക്ഷേത്ര സന്നിധിയായി  മാറ്റാന്‍ വേണ്ടി വീട്ടില്‍ നിര്‍ബന്ധം പിടിച്ചു . അച്ചന്റെ ഓമന  മോളെ വിഷമിപ്പിക്കാന്‍ അശ്വതിയുടെ അച്ഛന് കഴിഞ്ഞില്ല . എന്നാല്‍ ദൈവ കോപത്തിന് മോളെ തള്ളി വിടാനും ആ പാവം മനുഷ്യന്  കഴിഞ്ഞില്ല . എന്തേലും പ്രതിവിധി ഉണ്ടോ എന്നു അറിയാന്‍   കണിയാരെ   കൊണ്ട് ജാതകം നോക്കി പിച്ചു . കവടി നിരത്തി കുറച്ചു സമയം മറിച്ചും  തിരിച്ചും  കണിയര്‍.
കണിയാര്‍ ദീര്‍ഘ ശ്വാസം എടുത്തു . നമ്പ്യാരെ     നമുക്ക്  ഇത് വേണ്ട .. അത് ശരിയാവില്ല ... നമ്പിയാര്‍ തകര്‍ന്നു .നെഞ്ചത്ത് കൈ വച്ച് കൊണ്ട് ഇടറുന്ന ശബ്ദത്തില്‍  " ഈശ്വരാ!! എന്താ!! എന്താ പ്രശ്നം ? "
നിസഹായതയുടെ കണ്ണുകളോടെ കണിയാര്‍ തുടര്‍ന്നു " സര്‍പ്പദോഷം , കൂട്ട് ദശ , നേര്‍ച്ച പാലിക്കാതിരുന്നല്‍ അതും , ഈ മംഗല്യം 5 ചന്ദ്ര മണ്ഡലത്തില്‍ കൂടുതല്‍ കുട്ടിയുടെ കഴുത്തില്‍ നില്‍ക്കില്ല , സര്‍വം വിഘനം ആണ് . വെറുതെ കുട്ടിയുടെ ജീവിതവും അയാളുടെ ജീവനും കളയണോ ?" പ്രതീക്ഷയുടെ അവസാനം എന്ന നിലയില്‍ നിറയുന്ന കണ്ണുകളെ അണ കെട്ടി നിര്‍ത്തി  കൊണ്ട് ചോദിച്ചു 
" പ്രതിവിധി എന്തേലും ??"  പറഞ്ഞു അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല അണ പൊട്ടി കവിള്‍ നനഞ്ഞു .
" നമ്പ്യാരെ  നമ്മള്‍ വിചാരിക്കുന്നതല്ല നടക്കേണ്ടത്‌  ദൈവ നിശ്ചയമാ ... എല്ലാം . ഇപ്പോ ഇവിടെ ഒന്നും ഉണ്ടായിട്ടില്ലല്ലോ ! അവള്‍ കണ്ണന്റെ തിരുമുറ്റ്തു  കളിച്ചു വളര്‍ന്നവള്‍  അല്ലേ . അവള്‍ക്കു  ഇതിലും നല്ല ആലോചന കണ്ണന്‍ കൊണ്ട് വരും ."
എല്ലാം ദൈവ  നിശ്ചയം എന്നു മനസിനെ സമാധാനിപ്പിച്ചു അശ്വതിയുടെ അച്ഛനും അമ്മയും വീട്ടിലേക്ക്   മടങ്ങി . ഇനി അവളെ ഇത് എങ്ങനെ പറഞ്ഞു മനസിലാക്കും എന്നായിരുന്നു ഇരുവരുടെയും ചര്ച്ച . എല്ലാവരെയും  പോലെ ഇവരും വിധിയെ പഴി ചാരി എല്ലാം ഒരു വിധം അശ്വതിയെ പറഞ്ഞു ബോധിപ്പിച്ചു . അവള്‍ അത് മനസിലാക്കി എന്റെ പ്രണയത്തേക്കാള്‍  എനിക്കുവലുത്  എന്റെ അരുണിന്റെ ജീവന്‍ ആണ് ." ഞാന്‍ മരിക്കും , എനിക്കു എന്തേലും പറ്റും എന്നു പറഞ്ഞിരുന്നേല്‍  ഞാന്‍സമ്മതിക്കുമായിരിക്കും  ഇതിപ്പോ ....."

ഹ ഹഹ് ഹ ...അശ്വതിയുടെ വാക്കുകള്‍ കേട്ടു അരുണ്‍ പൊട്ടി ചിരിച്ചു ..ജാതകം ..മരണം മണ്ണാങ്കട്ട  ഒന്നു പോടീ.... ദേ ഈ വരുന്ന ഉപതിരഞ്ഞെടുപ്പില്‍ എനിക്കു എം‌എല്‍‌എ സീറ്റ് കിട്ടും .അതിനു ശേഷം ഞാന്‍ നിന്റെ കഴുത്തില്‍ രക്ത ഹാരം അണിയും. അതില്‍ മാറ്റമില്ല " അശ്വതിയോട്‌  ഒരു പുച്ഛത്തോടെ അരുണ്‍ പറഞ്ഞു നിര്ത്തി .
" വേണ്ട ആനിയേട്ടാ ദൈവത്തോട്  കളിക്കാന്‍ ഞാന്‍ ഇല്ല" അവള്‍ വിങ്ങി പൊട്ടി

അപ്പോ നിനക്കു എന്നെ വേണ്ടേ ? " അരുണിന്റെ ചോദ്യത്തില്‍ ആകാംഷയും   ദേഷ്യവും  കലര്‍ന്നിരുന്നു .  കണ്ണീര് തുടച്ചു കൊണ്ട് അശ്വതി തുടര്‍ന്നു . വേണം ..അനിയേട്ടന്‍ എന്നും ..അതിനു വേണ്ടിയ ഞാന്‍ . എവിടെ ആണേലും അനിയേട്ടന്‍.......... ഞാന്‍ പോവുകയാ ....ഇനി എന്നെ കാണേണ്ട ....കരഞ്ഞു കൊണ്ട് അശ്വതി പോയീ


അശ്വതിയുടെ വീട്ടുകാര്‍ വേറെ ആലോചനകളുമായി മുന്‍ വന്നു . അശ്വതിയുടെ മനസില്‍ ക്ലബ് ഡാന്‍സ് സെറ്റില്‍ കളര്‍ ലൈറ്റ്കള്‍ മിന്നി മിന്നി കത്തുന്നതുപോലെ ചിന്തകള്‍ മാറി മാറി  മിന്നി. വിവാഹം ? പ്രണയം ? വീട്ടുകാര്‍ ? അഭിനയം ? . എന്നിങ്ങനെ ചോദ്യങ്ങളുടെ മണി മുഴക്കം അല അടിച്ചു . അശ്വതിയുടെ മൊബൈല്‍ ഫോണ്‍ ബെല്‍ അടിച്ചു . അരുണ്‍ ആവും എന്നു ഓര്‍ത്ത് അവള്‍ ഓടി പോയീ മൊബൈല്‍ ഫോണ്‍ എടുത്തു . നോക്കി  “ star calling …9972587127”
അവള്‍ ഫോണ്‍ എടുത്തു ." സര്‍ പറയൂ സര്‍ " സൂപ്പര്‍ സ്റ്റാര്‍ സരോജ്കുമാറിന്റെ ആയിരുന്നു കാള്‍. ഗാങ് .കോം പ്രൊഡക്ഷന്‍ന്റെ ബാനറില്‍ സമീര്‍ ഡിറക്റ്റ് ചെയ്യുന്ന  പടത്തില്‍  എന്റെ പെയര്‍ ആയീ അശ്വതി അഭിനയിക്കണം . ഞങ്ങള്‍ ഇപ്പോ ഡിസ്കഷന്‍നില്‍  ആണ് , എന്താ മറുപടി ഒന്നും പറയാത്തെ  " സരോജ്കുമാര്‍ ജീഞ്സ്സയോടെ ചോദിച്ചു
അശ്വതി :- "സര്‍ അത് .....ഞാന്‍ .....പിന്നെ ...അതിപ്പോ ..."
സൂപ്പര്‍ സ്റ്റാര്‍ :- "എനിക്കറിയാം അശ്വതി വളരെ തിരക്കില്ലാണ് എന്നു ,എന്നാലും ഈ പ്രോജക്റ്റ് അവായിഡ് ചെയരുതേ . ഞാന്‍ കഥ കേട്ടു , അശ്വതിയും കേട്ടിട്ടു പറഞ്ഞാല്‍ മതി "
അങ്ങനെ ഇപ്പോഴത്തെ പ്രശ്നങ്ങളില്‍ നിന്നും ഒരു ഒളിച്ചോട്ടം ആവും എന്ന തോന്നലില്‍ അശ്വതി കാള്‍ ഷീറ്റ് കൊടുത്തു .
അന്ന് പടത്തിന്റെ പൂജാ ദിനം , അശ്വതിയുടെ 5 മത്തെ പടത്തിന്റെ പൂജാ ആണേലും ഒന്നിന്റെ ടെന്‍ഷന്‍ ആണ് അവളുടെ മനസില്‍ . അരുണിന്റെ കാള്‍ വന്നു അപ്പോള്‍ , അവള്‍ ഫോണ്‍ എടുക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ .5 മിസ്സ് കാള്‍ . അവിടെ പൂജക്ക് സാംബ്രണിയും , ബത്തിയും പുകയുമ്പോള്‍ അശ്വതിയുടെ മനസ് അതിനെകാളും 100 ഇരട്ടി വേഗത്തില്‍ പുകയുന്നുണ്ടായിരുന്നു . അശ്വതിയുടെ  മുഖത്തിലെ  ആ ടെന്‍ഷന്‍ സൂപ്പര്‍ സ്റ്റാര്‍ നോട്ട്   ചെയ്തു .
പൂജാ ഫംഗ്ഷന്‍ കഴിഞ്ഞതും അവള്‍ തിരിച്ചു വിളിച്ചു അരുണ്‍ കാള്‍ അറ്റെന്‍ഡ് ചെയ്തില്ല . അശ്വതി ആകെ അസ്വസ്ഥയായി , അവള്‍ നേരെ ബീച്ചിലെക്കു പോയീ , തിരമാലകളെ നോക്കി  ഇരുന്നു . ഒരുപാട് ഇരുട്ടിയതിന് ശേഷം ആണ് അവള്‍ വീട്ടിലേക്കു  വന്നത് , വിശപ്പ്  എന്തെല്ലാമോ കുറച്ചു വായിലൂടെ വയറിലേക്ക് അയച്ചു . നാളെ ഷൂട്ടിംഗ് തുടങ്ങും , ലൊകേഷന്‍ തലസ്ഥാന നഗരം . കാര്യങ്ങള്‍ അരുണിന് എസ്‌എം‌എസ് അയച്ചു അവള്‍ ബെഡിലേക്ക് വീണു . തലയണകള്‍ അവളുടെ കണ്ണീരു  ഒപ്പി എടുത്തു , ആ നനവ് ഉണങ്ങും മുന്പെ അലാറം അടിച്ചു എപ്പോഴും പോലെ അലാറം ഓഫ് ചെയ്തു വീണ്ടും ഉറങ്ങാതെ , ഇതുവരെ ഉറങ്ങാത്ത ഞാന്‍ ഇനി ആണോ ഉറങ്ങാന്‍ പോകുന്നത് എന്ന ഭാവത്തില്‍ എണീറ്റ് ഒരുക്കങ്ങള്‍ തുടങ്ങി .
ഒരു ചടങ്ങുപോലെ എല്ലാം തീര്‍ത്തു അവള്‍ തലസ്ഥാന നഗരിയിലെ ലൊകേഷന്‍  നില്‍ എത്തി . ഉറക്ക ചടവുകളെ മറയ്ക്കുന്ന മുഖവുമായി അവള്‍ എത്തി . ജോണി മേക് അപ്പ് ഇട്ടു , ടിനു ഡയലോഗ് കൊടുത്തു സീന്‍ വിവരിച്ചു . ഷൂട്ടിംഗ് തുടങ്ങി , ബ്രേകില്‍ സ്വയം സൂപ്പര്‍ സ്റ്റാര്‍ എന്നു പറയുന്ന സരോജ് കുമാരിന്റെ കോമാളിത്തരം  കേട്ടു എല്ലാവരും ചിരിക്കുമ്പോഴും , അശ്വതിയുടെ മനസില്‍ ചിന്തകളുടെ കാട്ടു തീ  പടര്‍ന്ന് പന്തലിച്ചു. എങ്ങനെ 5 ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞു എന്നു അവല്‍ക്ക് അറിയില്ല . ഇനി 2 ദിവസം അശ്വതി ഇല്ലാത്ത സീന്‍സ് ആണ് . ഹോളി വുഡ് വില്ലന്റെ ഡേയ്റ്റ് അന്നേ ഉള്ളൂ . സോ അശ്വതിക്ക് റസ്റ്റ് . സൂപ്പര്‍ സ്റ്റാര്‍ ബി‌സി ആയീ , ലൊകേഷന്‍ ലോകത്തിന്റെ പൂന്തോട്ടം കാശ്മീര്‍.
ഷൂട്ടിംഗ്ന്റെ 7 ആം ദിവസം 2012 ജനുവരി 12 നു കാലത്ത് സരോജ്കുമാര്‍ വെറുതെ അശ്വതിയെ വിളിച്ചു . കാള്‍ അശ്വതി അറ്റെന്‍ഡ് ചെയ്തില്ല , സ്റ്റാര്‍ വീണ്ടും വിളിച്ചു . അശ്വതി കാള്‍ എടുത്തു .
" സര്‍ "
സ്റ്റാര്‍ :- ഇനിയും എണീറ്റില്ലേ ? ഇത്രയും തണുപ്പില്‍ എങ്ങനെ എഴുന്നേല്‍ക്കാന്‍ ആല്ലേ?  ആളെ കൊല്ലുന്ന  തണുപ്പാ. ഹ ഹ ഹ ..സരോജ്കുമാര്‍ ഒരു തമാശ മൂഡിലായിരുന്നു എന്നാല്‍ അശ്വതിയുടെ മറുപടി അതെല്ലാം തകിടം മറിച്ചു.
അശ്വതി - സര്‍ ഞാന്‍ ഇനി സിനിമയില്‍ ഉണ്ടാവില്ല " :" സിനിമയില്‍ ഉണ്ടാവില്ല , സിനിമയില്‍ എന്നല്ല ജീവിതത്തിലും "
സ്റ്റാര്‍ :- കുട്ടി ..അശ്വതി ....ലിസെന്‍....
അശ്വതി : ഞാന്‍ ഓള്‍റെഡി എന്റെ ഞരമ്പു കട്ട് ചെയ്തു ...ഗുഡ് ബൈ ..
അശ്വതിയുടെ വാക്കുകള്‍ കേട്ട സൂപ്പര്‍ സ്റ്റാര്‍ ഷോക്ക് അടിച്ചു നിന്നു ..

ഷോക്ക് അടിച്ച പോലെ നിന്നാലും സൂപ്പര്‍ സ്റ്റാര്‍ അശ്വതിയെ ഓര്‍ത്ത് വിഷമിച്ചു എന്തോ ആലോച്ചു സരോജ് കുമാര്‍ സംസാരിച്ചു തുടങ്ങി , " ഓക്കെ കുട്ടി മരിക്കാന്‍ തീരുമാനിച്ചു കൊണ്ട് മരിച്ചോളൂ , പക്ഷേ നീ മരിച്ചു കഴിഞ്ഞാല്‍ ഞാന്‍ എന്തു ചെയും എന്നു കൂടി അറിഞ്ഞോള്ളൂ ഞാന്‍ ..ഞാന്‍ നീന്‍റെ  ശവ കുഴിമാടത്തില്‍  വന്നു മൂത്രം ഒഴിക്കും ,ഹ അല്ല പിന്നെ
അശ്വതി :- വാട്ട് ?
സ്റ്റാര്‍ :- അതെ.. ഞാന്‍ ചെയും ഉറപ്പ് .. കുഴിമാടത്തില്‍  വന്നു മൂത്രം ഒഴിക്കും 
മരണതേ എത്തിപ്പിടിക്കാന്‍ അടുത്തു കൊണ്ടിരിക്കുന്ന അശ്വതി ഇത് കേട്ടു പൊട്ടി ചിരിച്ചു പോയീ , മനസ് മൊത്തം മാറി പോയീ , അവള്‍ നിര്‍ത്തനാവാതെ ചിരിച്ചു ..ഓര്‍ത്ത് ഓര്‍ത്ത് ചിരിച്ചു
അത് കേട്ടു സ്റ്റാരും ചിരിച്ചു .
സ്റ്റാര്‍ :- നീ വേഗം ഐസ് ക്യുബേ എടുത്തു കയ്യില്‍ വൈക്കു  , മുറിവ് കെട്ടി വേഗം ഹോസ്പിറ്റലില്‍ പോകൂ റിസെപ്ഷന്‍നില്‍ വിളിക് ടാക്സി താഴെ കാണും
ആ നിമിഷത്തെ സരോജ്കുമാറിന്റെ ആ കോമഡി അശ്വതി നംബ്യരുടെ ജീവന്‍ തന്നെ രക്ഷിച്ചു . ആത്മഹത്യ എന്നെ ചിന്ത മാറാന്‍ ഒരു നിമിഷം മതി എന്നു ശാസ്ത്രം പറയുന്നത് തെളിഞ്ഞു അവിടെ .അശ്വതി മരണത്തില്‍ നിന്നും രക്ഷപെട്ടു  എങ്ങിലും , അതിനു മുന്‍പ് തന്നെ തന്റെ ആത്മഹത്യ കുറുപ്പ് തന്റെ കൂട്ട്കാരി ആരതി മേനോന് മെയില്‍ ചെയ്തു കഴിഞ്ഞിരിന്നു . അവള്‍ പ്രൊഡ്യൂസര്‍ , ഡിറക്ടര്‍ എല്ലാവരെയും വിവരം അറിയിച്ചു കഴിഞ്ഞിരുന്നു . അശ്വതിയുടെ ഫോണിലേക്ക് കാളുകള്‍ അനന്തമായീ പ്രഹവിച്ചുകൊണ്ടിരുന്നു . കുറ്റ ബോതം കൊണ്ട് അവള്‍ കാള്‍ ഒന്നും അറ്റെന്‍ഡ് ചെയ്തില്ല .അറിഞ്ഞതും അറിയാത്തതും ആയ നമ്പറുകളില്‍ നിന്നും 104 മിസ്സ് കാള്‍ . ഹോട്ട്ലില്‍, ഹോസ്പിറ്റലില്‍ എല്ലാം വിളിച്ചു ഉച്ചക്ക് 12 യോടെ , എല്ലാവര്‍കും അശ്വതി സേഫ് ആണെന്ന് വിവരം കിട്ടി . ഏവരും  രോഷാകുലരായീ പരസ്പരം ചോദിച്ചു അവള്‍ എന്തിനാണ് ഇത് ചെയ്തത് ?? സൂപ്പര്‍ സ്റ്റാറിന്റെ മനസിലും അതെ ചോദ്യം ഉയര്‍ന്നു ...
രാത്രി 9:50 നു സ്റ്റാര്‍ അശ്വതിയെ വിളിച്ചു നാളെ ജനുവരി 13 ഷൂട്ടിംഗ് ഇല്ല , പക്ഷേ 14 നു ഉണ്ട് , " അശ്വതി കാലത്ത് 7 മണിക്ക് തന്നെ എത്തണം , തണുപ്പാണ് ഉറങ്ങി പോകരുതേ ....ഹ....ഹാ ..ഹ ..( സൂപ്പര്‍ സ്റ്റാറിന്റെ ചളി സഹികാന്‍ പറ്റില്ല)
അശ്വതി :- ഇല്ല സര്‍ എനിക്കു കഴിയില്ല ഇനി എങ്ങനെ ഞാന്‍ അവരുടെ മുഖത്ത് നോക്കും . ഇപ്പോ  എല്ലാവരും അത് അറിഞ്ഞു .
സ്റ്റാര്‍ :- " ഇല്ല അശ്വതി ആരും അറിഞ്ഞിട്ടില്ല , നിന്റെ കൂട്ടുകാരികള്‍ , സമീര്‍ , ടിനു അങ്ങനെ കുറച്ചുപേര്‍ മാത്രം . അത് സാരമില്ല അല്ലേലും സൈറ്റില്‍ പേര്‍സണല്‍ കാര്യങ്ങള്ക്കു പ്രസക്തിയില്ല , നീ വളര്‍ന്ന് വരുന്ന  കലാകാരിയാണ്.... നിനില്ലൂടെ ഒരു ഓസ്കാര്‍ അവാര്‍ഡ് മലയാളത്തിലേക്ക് വരും  ഞാന്‍ നിന്നെ സുഖിപ്പിക്കാന്‍ പറഞ്ഞതല്ല . നിന്നില്‍ njangal  ആ potential kandittunde  ......
അങ്ങനെ അവരുടെ ഫോണ്‍ സംഭാഷണം 3:20 വരെ തുടര്‍ന്നു എന്നു സരോജ്കുമാര്‍ ഡയറിയില്‍ എഴുത്തിട്ടുണ്ടെ . അവസാനം അവള്‍ വരാന്‍ സമതിക്കുന്നു , പക്ഷേ 9:50 പി‌എം മുതല്‍ 3:20 എ‌എം വരെ എന്തു സംസാരിച്ചു എന്നു പറഞ്ഞിട്ടിലാ
പക്ഷേ ഒന്നു പറഞ്ഞിട്ടുണ്ട് " സ്നേഹം മനസില്‍  ഒത്തുകാനുള്ളതല്ല പ്രകടിപ്പിക്കുകയും വേണം പക്ഷേ പ്രകടനം ആവരുതേ എന്നെ ഉള്ളൂ . അരുണിന്റെ  ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്വയം ഇല്ലാത്തവന്‍ തീരുമാനിച്ച അവള്‍ ഒരു നല്ല മനസിന് ഉടമ്മ ആണ് എന്നു പറഞ്ഞിരുന്നു .

ജനുവരി 14 - ഷൂട്ടിംഗ് സൈറ്റ്.

പതിവുപോലെ അശ്വതി എത്തി , ആരെകാളും സൂപ്പര്‍ സ്റ്റാര്‍ സന്തോഷിച്ചു . ഈ കോമാളിയുടെ വാക്കിനും ഇത്ര വിലയോ ? സൂപ്പര്‍ സ്റ്റാര്‍ മനസുകൊണ്ടു സന്തോഷിച്ചു , സ്റ്റാര്‍ പച്ചാളം ടിനുവിനോടു പറഞ്ഞു " കണ്ടോ! ഞാന്‍ പറഞ്ഞില്ലേ അശ്വതി വരും എന്നു "
  അന്ന് ഷൂട്ട് ചെയേണ്ട സീന്‍ ഒരു ആത്മഹത്യ രംഗം ആയിരുന്നു അസ്സോസിയറ്റേഡിറക്ടര്‍ സീന്‍ വായിച്ചു ,വിവരിച്ചു കൊടുത്തു . ഒരു പരിഹാസ ചിരിയുമായീ ഡിറക്ടര്‍ സമീര്‍ പറഞ്ഞു "സ്ക്രിപ്റ്റ് ഒന്നും  വേണ്ട മാഡം അത് ഭംഗി യായി ചെയ്തോളും" പണ്ട് തീ യുണ്ടാക്കാന്‍ ഉപയോഗിച്ച കൂര്‍ത്ത കല്ലുകളെ കാളും മൂര്‍ച്ച യേറിയ ആ വാക്കുകള്‍ അശ്വതിയുടെ മനസില്‍ കനാലുകള്‍ വാരി യിട്ടു . അവള്‍ ഒന്നു മുഖം ഉയര്‍ത്തി നോക്കി മുന്നില്‍ സൂപ്പര്‍ സ്റ്റാര്‍ .
അവളുടെ ആ മൌനത്തില്‍ സ്റ്റാറിന് വായിക്കാമായിരുന്നു അവളുടെ മനസ്സ് പറയുന്നത് " എനിക്കു കഴിയില്ല സര്‍ , ഞാന്‍ പൊയ്കൊള്ളട്ടെ ?" വേണ്ട എന്നു ഉത്തരം നല്‍ക്കുന്ന രീതിയില്‍ പുഞ്ചിരിച്ചു കൊണ്ട് സൂപ്പര്‍ സ്റ്റാര്‍ സമീറിന്  നേരെ തിരിഞ്ഞു  " എന്ന നമുക്കെ തുടങ്ങാം "
ഷൂട്ടിംഗ് തുടങ്ങി സമീര്‍ മന്‍സില്‍ കണ്ടതിനെ കാളും 10 ഇരട്ടി പെര്‍ഫോമന്‍സില്‍ അശ്വതി അഭിനയിച്ചു . സൂപ്പര്‍ സ്റ്റാര്‍ മുതല്‍ ലൈറ്റ് ബോയ് വരെ കൈ അടിച്ചു പോയി , സമീര്‍ കട്ട് എന്നു പറഞ്ഞതും .അപ്പോഴും സമീറും , നിരൂപകനും എല്ലാം പറഞ്ഞു " കൊള്ളാം , 2 ദിവസം മുന്പെ റിഹേഴ്സല്‍ എടുത്തത് കൊണ്ടാവാം ഇത്ര നല്ല പെര്‍ഫോമന്‍സ് " " അടുത്തത് നല്ല റൊമാന്‍റിക് സോങ് ആണ്  അതിനും റിഹേഴ്സല്‍ ഉണ്ടാകുമോ ?"ആ കുത്ത് വാക്കുകള്‍ ഗ്ലിസറിന്‍ ഇല്ലാതെ തന്നെ നടിയുടെ കണ്ണില്‍ കണ്ണീര്‍ പൊലിപ്പിച്ചു .കണ്ണീര്‍  തുള്ളികള്‍   മുഖത്തെ ഛായാകൂട്ടുകളിലൂടെ ഒലിച്ചിറങ്ങി, നിലം പതിക്കും മുന്‍പെ സൂപ്പര്‍ സ്റ്റാര്‍ പറഞ്ഞു " കലക്കി അശ്വതി " വെല്‍ ഡണ്‍ "ഇതിന് അവാര്‍ഡ് കിട്ടും സ്റ്റേറ്റ്  ഓര്‍ നാഷ്ണല്‍  അല്ല , ഈ സീന്‍ കാണുന്ന ഒരു സ്ത്രീ ജനങ്ങളുടെ കണ്ണില്‍ നിന്നും കണ്ണീര്‍ വീഴും തിയറ്റര്‍കളില്‍ , അതാണ് അശ്വതി നിനക്കു കിട്ടുന്ന അവാര്‍ഡ് ." ആ വാക്കുകള്‍ അശ്വതിക്ക് ഏറെ ആശ്വാസം നല്കി . സമീര്‍ പാക്ക് അപ്പ് പറഞ്ഞതും അശ്വതി കാറില്‍ കയറി  പൊയീ  . അപ്പോഴും സൂപ്പര്‍ സ്റ്റാറിന്റെ മനസില്‍ കുറെ ചോദ്യങ്ങള്‍ ബാക്കി അത് ഞാന്‍ ഡയറിലെ അതെ പോലെ      
കോപി ചെയാം.
" കേരളത്തില്‍ കോളിളക്കം സൃഷ്ട്ടിച്ച സൌമയുടെ ഘാതകന്‍ ഗോവിന്ദചാമിയെ കൈയില്‍ കിട്ടിയാല്‍ മനസാക്ഷിയുള്ള ആരായാലും കൊല്ലും . നിയമ്മത്തിന് മുന്നില്‍ അത് തെറ്റ് ആണേലും . നമ്മുടെ മനസിലെ കോടതിയില്‍ അതിനു നായികരണവും കണ്ടെത്തും . അതുപോലെ നിയമ്മത്തിനും നമുക്കും മുന്നില്‍ അശ്വതി തെറ്റ് കാരിയാണെലും, അവല്‍ക്ക് അതിനു 1000 നായികരണം ഉണ്ട് . അത് അവള്‍ പുറത്തു പറയാത്തത് കൊണ്ട് മാത്രം അവളെ ഇങ്ങനെ ശിക്ഷിക്കണോ?? ഇനി അങ്ങനെ ഇരുന്ന അവള്‍ 2 ദിവസം കൊണ്ട് മനസ്  മാറി  സൈറ്റില്‍ വന്നു എന്നതാണ് തെറ്റ് എങ്ങില്‍ അതിനു ശിക്ഷിക്കപ്പെടേണ്ടത് ഞാന്‍ അല്ലേ ? അവളെ വരുത്തിയതും സപോര്‍ട്ട് ചെയ്തതും എല്ലാം ഞാന്‍ ആണ് .എന്നെ അല്ലേ നിങ്ങള്‍ ശിക്ഷിക്കേണ്ടത് ? അവള്‍ തെറ്റ് ചെയ്തില്ല എന്നു പറയുന്നില്ല , അത് ക്ഷമിച്ചു കൂടെ ?
കേരളത്തില്‍ ആത്മഹത്യ ചെയുന്ന കര്‍ഷകരെ സഹായിക്കാനും സപോര്‍ട്ട് ചെയാനും എത്ര രാക്ഷ്ര്‍ട്രിയ പാര്‍ട്ടികള്‍ , സംഘടനകള്‍  ( അവരെ സഹായികേണ്ട എന്നല്ല എന്റെ ഉദ്ദേശം ,തെറ്റ് ധരിക്കരുതേ).  . അത് വെറും സാമ്പത്യ ബാത്യത കൊണ്ട് മാത്രം  ഉണ്ടായ . അതിനും വലുതല്ലേ സ്നേഹം , സ്നേഹ ബാത്യത , അത് കിട്ടാതെ , ആലേല്‍ കൊടുക്കാന്‍ കഴിയാതെ എല്ലാം ഉള്ള ബാത്യത . അത് കൊണ്ട് തന്നെ നിങ്ങള്‍ പറയൂ അശ്വതി നംബിയാര്‍ തെറ്റ് കാരി യാണോ ?"
അശ്വതി നംബിയാര്‍ തെറ്റ് കാരി യാണോ ?"
നിങ്ങളുടെ കമ്മന്റിന്റെ കൂടെ ഇതിന് നിങ്ങളുടെ അഭിപ്രായത്തില്‍  അശ്വതി നംബിയാര്‍ തെറ്റ് കാരി യാണോ ?"   ആന്‍സര്‍ കൂടി ഇടണം ,പ്ലീസ്സ് ..