ആകെ പേജ്‌കാഴ്‌ചകള്‍

2012, സെപ്റ്റംബർ 12, ബുധനാഴ്‌ച

ശുഭയാത്ര


എന്നന്തരാത്മാവേ നിനക്കു ഞാന്‍

മംഗളമരുളി യാത്രയാക്കുന്നു

എന്‍ ഹൃത്തിന്‍ നീറുന്ന നൊമ്പരം ചൊല്ലിടാതെ ..

എന്‍ അകതാരില്‍ വര്‍ണങ്ങള്‍ തന്‍

മഴവില്ലു ചാലിച്ച നിന്‍ സ്നേഹം

എന്നോ നാമറിയാതെ

പൂവാമെന്‍ മനസ്സിന്‍ മുറിവായിത്തീര്‍ന്നു

ഇരുട്ടിന്‍ മറവിലുയര്‍ന്ന എന്‍ തേങ്ങലുകള്‍

പല രാത്രിമഴകളില്‍ അലിഞ്ഞില്ലാതായി

ഏകാന്തത താണ്ഡവമാടിയെന്‍ പകലുകളില്‍

ഒരു ഭ്രാന്തിയായി ഞാനാരെയോ തേടിയലഞ്ഞു

അന്നെല്ലാം വെറുതെ ഞാന്‍ കാത്തിരുന്നു
നിന്‍ സ്വാന്തനത്തിനായി

അറിയാതെ ഞാനന്ന് കൊതിച്ചുപോയി
നിന്‍ മൃദു സ്പര്‍ശനത്തിനായി

എന്നിട്ടുമെന്തേ നീയെന്നെ അറിഞ്ഞില്ലന്നു നടിച്ചു

നീമാത്രമെന്തേ കണ്ടില്ലയെന്‍ മനതാരില്‍

വിരിഞ്ഞ നെടുവീര്‍പ്പ് പുഷ്പങ്ങള്‍

അറിയുന്നു ഞാനിന്നു ...

വിടരും മുന്‍പേ കരിഞ്ഞ പൂവാം എന്നെ

തനിച്ചാക്കി നീ യാത്രയാകുന്നു

എന്നന്തരംഗമേന്നോട് മന്ത്രിയ്ക്കുന്നു

ഈ യാത്ര ...

ഞാനാം ഓര്‍മകളെ നിന്നില്‍ നിന്നില്ലാതാക്കുമെന്നു

എന്നിട്ടുമെന്‍ മിഴിനീര്‍ ഉള്ളിലൊളിപ്പിച്ചു

നിനക്കു ഞാന്‍ ശുഭയാത്ര നേരുന്നു

ഈ പൂവില്‍ നിന്നായിരം പൂക്കളിലെയ്ക്കുള്ള

നിന്‍ പ്രയാണത്തിനായി

പക്ഷെ ഒന്നറിയുക നീ.....

ഇന്ന് നീ നേടിയ സൌഭാഗ്യങ്ങളെല്ലാം

സ്ത്രീയാമെന്‍ ജീവിതത്തിന്‍

തീരാനോവിന്‍ വില മാത്രം ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ