ആകെ പേജ്‌കാഴ്‌ചകള്‍

2012, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

തിരമാലയില്‍ വിരിഞ്ഞ പനിനീര്‍പ്പൂക്കള്‍



അകലേയ്ക്ക് നടന്നകലുമ്പോള് അവന്റെ കണ്ണുകള് നിറഞ്ഞു തുളുമ്പിയിരുന്നു.പിന്വിളി അവന് ആഗ്രഹിയ്ക്കുന്നില്ലെന്നു അറിഞ്ഞുകൊണ്ട് തന്നെ നിശബ്ദം അടരുന്ന മിഴിനീര് കണങ്ങള് തുടച്ചു മാറ്റി ,ഒരു തിരിഞ്ഞു നോട്ടം പ്രതീക്ഷിച്ചുകൊണ്ട് ആ രൂപം മറയുന്നതുവരെ ജിതയവിടെ കാത്തുനിന്നു .കാരണം അവനൊന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കില് എല്ലാം പറയാമെന്നവള് ആഗ്രഹിച്ചിരുന്നു.

ഏറെ നേരം കടല്ത്തിരയില് അലിഞ്ഞില്ലാതാവാന് അവള് ശ്രമിച്ചു .പക്ഷെ അന്നാദ്യമായി ജിത തിരിച്ചറിയുകയായിരുന്നു കടലമ്മയെന്ന സത്യത്തെ , ഇത്ര പാപിയാം അവളെ കടലമ്മ പോലും തള്ളികളഞ്ഞിരിയ്ക്കുന്നു.നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ആര്ത്തിരമ്പുന്ന തിരമാലകളെ നോക്കി ജിതയൊരുപാടുനേരം കരഞ്ഞു അതിനിടയില് അറിയാതവള് ഓര്ത്തു എന്തിനായിരുന്നു
താനിതെല്ലാം ചെയ്തതു. അറിയില്ല എല്ലാം പ്രപഞ്ജത്തിന്റെ നിഗൂഡതകള് പോലെ ഉത്തരമില്ലാത്ത കടങ്കഥകള് മാത്രം ......അസ്തമയ സൂര്യന്റെ ചെഞ്ചുവപ്പകന്നു അന്ധകാരം പ്രുകൃതിയില് ലയിച്ചു തുടങ്ങിയപ്പോള് ജിത പതിയെ നടന്നു തുടങ്ങി ...

ദിക്കുകള് അറിയാത്തപോലെ എവിടെയൊക്കെയോ അലഞ്ഞൊടുവില് റെയില്വെ സ്റ്റേഷനില് തന്നെ എത്തിച്ചേര്ന്നു .സമയം ആറു കഴിഞ്ഞിട്ടേയുള്ളൂ .ഇനിയുമുണ്ട് മൂന്നു മണിക്കൂറോളം അവസാനമായി ഈ നഗരത്തില് ചിലവഴിക്കാനുള്ള സമയം .അധികമെന്നു പറയാനായി ബാഗുകളൊന്നും അവള് എടുത്തിരുന്നില്ല മറക്കാനാഗ്രഹിയ്ക്കുന്ന ഓര്മയുടെ വിഴുപ്പു ഭാണ്ടങ്ങളോടൊപ്പം വിലപിടിച്ചതെല്ലാം ജിതയവിടെ ഉപേക്ഷിക്കുകയായിരുന്നു .ആളൊഴിഞ്ഞ ബഹളങ്ങളൊന്നുമില്ലാത്തൊരു കോണില് അവള് ഇരുന്നു ..പിന്നെ ജിതയുടെ സമ്മതമില്ലാതെ തന്നെ അവളുടെ മനസ്സ് പതിയെ നടന്നു തുടങ്ങി മാറാല പിടിയ്ക്കണമെന്നാഗ്രഹിച്ചിരുന്ന ആ ഓര്മകളിലേയ്ക്ക് ….


എന്നത്തെയുംപോലെ അന്നുവൈകുന്നേരവും ജോലിസമയത്തിനു ശേഷം ജിതയും കൂട്ടുകാരി ധന്യയും ബീച്ചിലെത്തി അവരുടെ പതിവായ തിരമാലകളോട് ചങ്ങാത്തംകൂടല് തുടങ്ങി .മുടങ്ങാതെ വരുന്നതുകൊണ്ടാകാം പുതിയതായി ഒരു മുഖം അവിടെ കണ്ടപ്പോള് അവര് ശ്രദ്ധിയ്ക്കാന് തുടങ്ങി .ഒരുപരിധിവരെ അയാളിലെ ചില പ്രത്യേകതകള് ആണതിന് കാരണവും .എപ്പോള് നോക്കിയാലും തനിച്ചിരുന്നു അയാള് എന്തേലും ചിന്തിയ്ക്കുന്നത് കാണാം .അവര്ക്ക് തോന്നി ഈ പ്രാകൃത വേഷമാകും അയാളെ ഒറ്റയ്ക്കാക്കിയത്.ജിതയുടെ സ്വഭാവം എന്തിനെയും തമാശയോടെ മാത്രം നോക്കികാണുക എന്നതാണ് .അവള്ക്കു തോന്നി ഈ അന്ജാതനായ ചെറുപ്പക്കാരനെ ഒന്ന് മാറ്റിയെടുക്കണം കൂടെയൊന്നു പറ്റിയ്ക്കുകയുമാകാലോ?.

ദിവസേന ഒരുപ്രത്യേക സ്ഥലത്ത് മാത്രമിരിയ്ക്കുന്ന അയാളെ കൂടുതല് ശ്രദ്ധിച്ചപ്പോള് ജിതയുടെ തീരുമാനം ഒന്നുകൂടെ ഉറച്ചു .മറ്റൊരാളെകൂടി പറ്റിയ്ക്കാന് കിട്ടിയ ജിതയുടെ സന്തോഷം ധന്യക്കത്ര ഇഷ്ടമായില്ല .അവള്ക്കതിനോട് യോജിയ്ക്കാനുമാകുന്നില്ലായിരുന്നു
ധന്യയുടെ എതിര്പ്പൊന്നും വകവയ്ക്കാതെ ദിവസേന ജിത അയാള് ഇരിയ്ക്കുന്ന സ്ഥലത്ത് മഞ്ഞ നിറത്തിലുള്ള  പനിനീര്പ്പൂക്കള്‍  വയ്ക്കുവാന് തുടങ്ങി .

അങ്ങനെ ദിനങ്ങള് കൊഴിയുന്നതിനിടയ്ക്കു അവര്ക്കൊന്നു മനസ്സിലായി അദ്ഭുതകരമാം ചില മാറ്റങ്ങള് അയാളില് ഉണ്ടായിരിയ്ക്കുന്നു ..അതിനിടയില് ആ പ്രാകൃത വേഷത്തില് നിന്നും അയാള് മാറിയിരുന്നു .ഏതൊരു പെണ്കുട്ടിയും മോഹിച്ചുപോകുമായിരുന്നു അയാളെ ,ആ വേഷപ്പകര്ച്ചയില്.എങ്കിലും ഒന്ന് മാത്രം അവരെ അതിശയിപ്പിച്ചു ഈ പൂവിനുടമയെ കാണാനോ ,അറിയാനോ അയാള് ശ്രമിച്ചില്ല .ഒരു പ്രാവശ്യംപോലും ചുറ്റുമയാള് കണ്ണോടിച്ചു നോക്കുന്നത് അവര് കണ്ടിട്ടുമില്ല ...എന്തൊക്കെ സംഭവിച്ചാലും തോറ്റു കൊടുക്കില്ലായെന്ന വാശിയിലായിരുന്നു ജിത അതിനായി അവള് കണ്ടുപിടിച്ച മാര്ഗ്ഗമാണ് ആ മഞ്ഞ റോസാ പുഷ്പങ്ങളോടൊപ്പം ഒരു തുണ്ടുകടലാസില് പ്രണയാര്ദ്രമായ വാചകങ്ങള് എഴുതി അവിടെ വയ്ക്കക ... അതുംകൂടായപ്പോള് അവര് പ്രതീക്ഷിച്ചതിലും അപ്പുറം അയാള് മാറിയിരുന്നു ..

ആ പൂക്കളെ ഒരു കുഞ്ഞിനെപോലെ നെഞ്ജോടുചെര്ത്തു താലോലിച്ചുകൊണ്ട് മണിക്കൂറുകള് അയാളവിടെ കിടക്കുമായിരുന്നു ..
ഇതു കണ്ടപ്പോള് അവരുടെ അസ്വസ്ഥത വര്ദ്ധിച്ചു.ഒരുപക്ഷെ സ്വയം പറ്റിയ്ക്കപ്പെടുകയാണോ എന്ന തോന്നല് മനസ്സിലെറി അങ്ങനെ അവരാ പതിവ് നിര്ത്തി . മനോഹരമായ റോസാപ്പൂക്കളും  എഴുത്തും കണ്ടിട്ടും ഒരന്വേഷണം പോലുമില്ലായെങ്കില് വെറുതെ ഇയാളെ സന്തോഷിപ്പിച്ചിട്ടു എന്തുകിട്ടാനായെന്നോര്ത്തു ....

കുറച്ചു ദിവസങ്ങള്ക്കു ശേഷം അയാളെ കണ്ടപ്പോള് ജിതയ്ക്ക് ആകെ വിഷമം തോന്നി .പഴയതിലും കഷ്ടമായിത്തീര്ന്നിരുന്നു അയാളുടെ അവസ്ഥ ..ജിതയുടെ ഉള്ളില് ഒരു സഹതാപമോ സ്നേഹമോ ജനിയ്ക്കാന് ഇതൊക്കെ ധാരാളമായിരുന്നു .ധന്യ ഒരുപാടു വിലക്കി ജിതയെ ,ഇതൊരു വലിയ പ്രശ്നത്തിലേയ്ക്ക് വഴി തെളിയ്ക്കും അവസാനിപ്പിയ്ക്കാം എന്നെല്ലാം അവള് പറഞ്ഞു പക്ഷെ ധന്യയുടെ അഭിപ്രായങ്ങള്ക്ക് മാറ്റി മറിയ്ക്കാനാകുന്നതായിരുന്നില്ല ജിതയുടെ തീരുമാനങ്ങളെ .ഇതിനിടയില് ജിതയുടെ ചിന്തകള് കടന്നുപോയത് മറ്റൊരു വഴിക്കായിരുന്നു .
ഒരുപക്ഷെ അയാള് കരുതിയിട്ടുണ്ടാകണം തന്നെ സ്നേഹിയ്ക്കുന്ന പെണ്കുട്ടി ആരായാലും മുന്പില് കടന്നുവരട്ടെ .അതുവരെ അവള്ക്കൊരു ശല്യമാകാതെ കാത്തിരിയ്ക്കാം ..ഈ ചിന്തയാകാം അയാളെ അന്വേഷണത്തില് നിന്നും പിന്തിരിപ്പിയ്ക്കുന്നത് .

അറിയാത്ത എന്തോ കാരണങ്ങള് അതവളെ പ്രേരിപ്പിയ്ക്കുകയായിരുന്നു മഞ്ഞ പുഷ്പങ്ങളും ,എഴുത്തുകളും വീണ്ടും അയാള്ക്ക് സമര്പ്പിയ്ക്കുവാന് .ഒരു മറുപടിയോ ,അന്വേഷണമോ അല്ലേല് എന്നാണിതിന്റെ അവസ്സാനമെന്നോ ഒന്നും ജിതയ്ക്ക് അറിയില്ലായിരുന്നു ..ഒരുദിവസം വൈകുന്നേരം വെയിലിന്റെ ചൂടാറിയെങ്കിലും നേരത്തെ മടങ്ങാം എന്ന തീരുമാനത്തില് അവര് തിരിച്ചു നടക്കുകയായിരുന്നു .ആകസ്മികമായ ഒരു കാഴ്ച പെട്ടെന്നവരെ അവിടെ പിടിച്ചു നിര്ത്തി .ആ ചെറുപ്പക്കാരന് വളരെ സന്തോഷത്തോടെ ചുറ്റിനും നോക്കി ആരെയോ കാണിയ്ക്കാനെന്നപോലെ മനോഹരമായ ഒരു മഞ്ഞപനിനീര്പുഷ്പവും അതിനോടൊപ്പം ഒരു എഴുത്തും ആ പതിവ് സ്ഥലത്ത് വച്ചിട്ടുപോയി.അക്ഷമയോടെ കുറച്ചുസമയം അവരവിടെ കാത്തുനിന്നു അതാരേലും എടുക്കുമോയെന്നറിയാന്.. കുറച്ചു സമയം പിന്നിട്ടപ്പോള് ആകാംഷയടക്കാനകാതെ അവരതെടുത്തു തുറന്നു വായിച്ചു .





ഒരു വലിയ തിരമാല ആര്ത്തടിച്ചു…
ആ തിരമാലയ്ക്കു അവരില് ഒരു ചലനവും സൃഷ്ടിയ്ക്കാനായില്ല കാരണം, അതിലും വലിയ തിര ആര്ത്തടിയ്ക്കുകയായിരുന്നു …… ജിതയുടെ മനസ്സിലപ്പോള്......

                               


                                               *************1*************



ഗൌരി....... അതാരാണെന്നറിയാതെ അവരാകെ ചിന്താകുഴപ്പത്തിലായി ..
ഇനിയങ്ങനെയൊരാള് ഉണ്ടേല് തന്നെ......
അവള് നാളെ വന്നില്ലേല് ഈ ജോയുടെ അവസ്ഥ എന്താകും ഇപ്പൊഴ്ത്തേതിലും കഷ്ടമാകില്ലേ ...ഒന്നുമറിയില്ല ,എന്താണേലും എല്ലാം നേരില് കണ്ടറിയാനായി അടുത്ത ദിവസത്തെയ്ക്കവര് ലീവ് എടുത്തു പിറ്റേ ദിവസം രാവിലെ തന്നെ അവര് ബീച്ചിലെത്തി കാത്തിരിയ്ക്കാന് തുടങ്ങി ഗൌരി വരുമോയെന്നറിയാന്...അതേസമയം ഗൌരി വരുമെന്ന ഉറച്ച വിശ്വാസത്തില് കൈനിറയെ അവള്ക്കായുള്ള സമ്മാനങ്ങളുമായി രാവിലെ തന്നെ ജോയും യാത്ര തിരിച്ചു ..പകുതി വഴിയെത്തിയപ്പോഴെയ്കും റോഡ് മുഴുവന് ബ്ളൊക്ക് ആയി തുടങ്ങിയി രുന്നു .എന്ത്ചെയ്യണമെന്നറിയാതെ ജോയ്ക്ക് തലപെരുക്കുന്നതുപോലെ തോന്നി ..കാരണം സമയം അപ്പോള് തന്നെ ഏറെയായിരുന്നു ഇനി നടന്നാലൊട്ടു എത്തുകയുമില്ല .
അപ്പോള് ആരോ പറയുന്നതവന് കേട്ടു ബീച് റോഡില് ഒരു ഓട്ടോയും ബസ്സും കൂട്ടിയിടിച്ചു , അതുകൊണ്ടു ഈ ബ്ളൊക്ക്. തീരാന് സമയം ഒരുപാടു എടുക്കുമെന്നും.. അവസാനം രണ്ടും കല്പ്പിച്ചു ബീച്ചില് എത്തിമോയെന്നോന്നുമറിയാതെ ജോ ആ ഓട്ടോയില് നിന്നിറങ്ങി ഓടാന് തുടങ്ങി ..

അങ്ങനെ ജോ ഓടിത്തളര്ന്നു ബീചിലെത്തിയപ്പോഴെയ്ക്കും നേരം സന്ധ്യയോടടുത്തിരുന്നു ,,അവന് നോക്കിട്ടു അവിടെയാരെയും കണ്ടില്ല ഗൌരി കാത്തുനിന്നു മടുത്തിട്ട് പോയി കാണുമെന്നോര്ത്തു..സങ്കടത്തിന്റെയും നിരാശയുടെയും മൂര്ധന്യവസ്ഥയിലെത്തിയ ജോ ആ സമ്മാനപ്പൊതികളെല്ലാം വലിച്ചുകീറി കടലിലെറിഞ്ഞുകൊണ്ട് .ആര്ത്തിരമ്പുന്ന തിരമാലകള്കുള്ളില് മുട്ടുകുത്തി നിന്ന് കരയാന് തുടങ്ങി .മറ്റുള്ളവര് കാണുന്നുന്ടെന്നു പോലും മറന്നിരുന്നു കാരണം അത്ര തളര്ന്നിരുന്നു അയാളുടെ മനസ്സപ്പോള് ..ഇതെല്ലാം കണ്ടു പരിഭ്രമിച്ച ധന്യ പോകാമെന്ന് പറഞ്ഞിട്ടും കൂട്ടാകാതെ ജിത അയാള്ക്കരികിലെയ്ക്ക് നടന്നടുത്തു .സ്വയം പരിച്ചയപെടുത്താനോന്നും നീല്ക്കാതെ തന്നെ അവള് ചോദിച്ചു .എന്താണു പ്രശ്നമെന്നും മറ്റും ...
അതിനുള്ള അയാളുടെ പ്രതികരണം അതു അവള്ക്കു പ്രതീക്ഷിയ്ക്കാവുന്നതിലും അപ്പുറത്തായിരുന്നു .കടുത്ത മാനസിക സങ്കര്ഷത്തിലായിരുന്ന ജോ പരിസരം മറന്നു പൊട്ടിത്തെറിച്ചു .അയാള് പറഞ്ഞ ചീത്തയെല്ലാം കേട്ടു നിശബ്ദം കരഞ്ഞുകൊണ്ടു പോരാനെ ജിതയ്ക്കായുള്ളൂ .

ദിവസങ്ങളേറെ വേണ്ടി വന്നു ജിതയ്ക്കാ ഷോക്കില് നിന്നും മുക്തയാകാന്.പിന്നെ ധന്യയോടൊപ്പം പതിവുപോലെ എല്ലാ വൈകുന്നേരവും അവള് ബീചിലെത്തിയിരുന്നു.ജോ ഇരിയ്ക്കുന്ന സ്ഥലത്തെയ്ക്കവള് ശ്രദ്ധിച്ചതേയില്ല .

മിഷന് ഹോസ്പിറ്റലിലെ നഴ്സായ ജിത എപ്പൊഴും അവളുടെ ഹോസ്പിറ്റലിലെ വിശേഷങ്ങള് ധന്യയോടു പറയുമായിരുന്നു. ജിത ഒരു സംസാരപ്രിയയും ധന്യ കൂടുതല് കേഴ്ക്കാനും ആഗ്രഹിച്ചിരുന്നതുകൊണ്ട് ജിത ഒരു വായാടി ആയിതീര്ന്നിരുന്നു . ... പതിവുപോലെ ജിത അവളുടെ വാര്ഡിലെ പുതിയ വിശേഷങ്ങള് ധന്യയോടു പറയുകയായിരുന്നു തലയ്ക്കു മാരകമായ ക്ഷതമേറ്റ് ജീവിതത്തിനും മരണത്തിനുമിടയില് പോരാടുന്ന ഒരു പേഷ്യന്റിന്റെ കാര്യം പറഞ്ഞു തുടങ്ങി .പെട്ടന്ന് അപ്രതീക്ഷിതമായീ അയാള് അവര്ക്കരുകിലെത്തി .വളരെ താഴ്മയോടെ തന്നെ ജിതയോട് ക്ഷമ ചോദിച്ചുകൊണ്ട് പറഞ്ഞു അന്നെന്റെ ജീവിതത്തിലെ ഏറ്റവും നശിച്ച ദിവസമായിരുന്നു .എന്റെ എല്ലാമായ ഗൌരി വരുമെന്നോര്ത്തു അവള്ക്കു നല്കാനായി കൈനിറയെ സമ്മാനങ്ങളുമായി വന്നതായിരുന്നു ഞാന് .പക്ഷെ വഴിക്കുണ്ടായ ഒരു നശിച്ച ബ്ളൊക്ക് മൂലം ഞാനെത്തിയപ്പോഴെയ്ക്കും നേരം ഏറെ വൈകിയിരുന്നു .


ദിവസങ്ങള്ക്കു ശേഷം പിണക്കമെല്ലാം മാറ്റിയുള്ള ഞങ്ങളുടെ കണ്ടുമുട്ടലാകുമായിരുന്നു അത് എന്തുചെയ്യാം ...........
അവസാനം .......അവളെ കാണാനായി ഓടിയെത്തിയ എനിയ്ക്ക് നിരാശമാത്രം ബാക്കിയായി ..അവള് വന്നിട്ട് പോയിട്ടുണ്ടാകണം ...
.അവരുടെ മറുപടിയ്ക്ക് കാത്തുനില്ക്കാതെ നിറയുന്ന കണ്ണുകളെ വെട്ടിച്ചുകൊണ്ട് ജോ വേഗം നടന്നകന്നു ..തിരിച്ചു പോകും വഴി രണ്ടുപേരും നിശബ്ദരായിരുന്നു


പിറ്റേ ദിവസം ബാങ്കില് തിരക്കായതുകൊണ്ട് ധന്യക്ക് ജിതയോടൊപ്പം ബീച്ചില് പോകാനായില്ല. എന്നിട്ടും ജിത പോയി പതിവുപോലെ മഞ്ഞപനിനീര് പുഷ്പങ്ങള് ജോയ്ക്ക് സമ്മാനിച്ചു ..പിന്നെ അധികം ദൂരെയല്ലാതിരുന്നു അവളുടെ മനസ്സുപോലെ ആര്ത്തലയ്ക്കുന്ന തിരമാലകളെ എണ്ണാന് തുടങ്ങി ..എപ്പോഴോ അവളോര്ത്തു ഇതെല്ലം കണ്ടുകൊണ്ടു ഗൌരി ഇവിടെതന്നെയുണ്ടാകില്ലേ ?ആഹാ ...ഇനി അധികമാലോചിച്ചാല്
ശരിയാകില്ല എന്നോര്ത്തവള് പതിയെ നടന്നു ഹോസ്റ്റലിലെയ്ക്കു...


ഒന്നും സംസാരിയ്ക്കാതെ മൂഡിയായിരിയ്ക്കണ ജിതയെ കണ്ടപ്പോള് ധന്യക്കാകെ വിഷമം .അല്ലേല് എപ്പോഴും മറ്റുള്ളവരെ ശല്യപെടുത്തി തമാശ പറഞ്ഞുകൊണ്ട് നടക്കുന്നവളാണ് ജിത . ഒരു രക്ഷയുമില്ലാതായപ്പോള് അവളെ മിണ്ടിയ്ക്കാനായി ഇഷ്ടമില്ലാഞ്ഞിട്ടും ധന്യ ചോദിച്ചു, നീ ഇന്നലെ പറഞ്ഞ ആ കുട്ടിയുടെ കാര്യമെന്തായി ?ഓപറേഷന് കഴിഞ്ഞോ ?എന്തേലും മാറ്റമുണ്ടോ ആ കുട്ടിയുടെ അവസ്ഥയ്ക്കിപ്പോള്?ഇങ്ങനെ ചോദ്യങ്ങള് കുറെ ആയപ്പോള് അത്രയും നേരം മൌനമായിരുന്ന  ജിത സംസാരിയ്ക്കാന് ആരഭിച്ചു .വളരെ വിഷമത്തോടെ അവള് പറഞ്ഞു ഓപറേഷന് കഴിഞ്ഞതാണ് പക്ഷെ തലയ്ക്കേറ്റ മാരകമായ ക്ഷതം ആ കുട്ടിയെ ഓര്മയുടെ ലോകത്തുനിന്നും അകറ്റി ഇപ്പോള് അബോധാവസ്ഥയിലാണ് .


ആധുനിക വൈദ്യശാസ്ത്രത്തിന്റെ അകമ്പടിയോടെ  പറഞ്ഞാല് പുറമേ നടക്കുന്നതൊന്നും അറിയാനാകാത്ത ,കാലയളവ് ആര്ക്കും നിശ്ചയിക്കാന് ആകാത്ത സുഖമായ ഉറക്കം (കോമ സ്റ്റേജില് ) ..ഇത് കേട്ടയുടന് ധന്യ ചോദിച്ചു അപ്പോള് ഇനിയവള് ഉണരില്ലെടാ?നിങ്ങളുടെ ആധുനിക വൈദ്യ ശാസ്ത്രത്തിനു അവളെ തിരിച്ചുകൊണ്ടുവരാന് ആകില്ലേ ?
ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം , ദീര്ഘ നിശാസത്തോടെ ജിത പറഞ്ഞു ഒരുപക്ഷെ ഉണരാം പക്ഷെ അതെന്നാകുമെന്നു ആര്ക്കും പറയാനാകില്ല .ചിലപ്പോള് കുറെ മാസങ്ങള് ,അല്ലേല് വര്ഷങ്ങള് ഏറെ കഴിയുമ്പോള് അവള് ഉണരും .അതുമല്ലേല് ഇനി ദൈവം കൂടെയില്ലായെങ്കില് ഒരിയ്ക്കലും ഉണരാതെ ആ കുട്ടി ഉറങ്ങും എന്നും ..... മരണമെന്ന നിത്യതയില് ലയിക്കും വരെ .

.ഇതുകേട്ടപ്പോള് തന്റെ ആരുമല്ലാഞ്ഞിട്ടുപോലും ധന്യയും അറിയാതൊന്നു നൊമ്പരപെട്ടു .. അങ്ങനെ നൊമ്പരങ്ങളുടെ അകമ്പടിയൊടെ അവരന്നു ഉറക്കത്തിലേയ്ക്കു വഴുതിവീണു .
പനിനീര് പൂവുകള് സമ്മാനിയ്ക്കുന്ന പതിവിനു മാറ്റം വരുത്താതെ ജിത തുടര്ന്നുകൊണ്ടിരുന്നു .ഒരിയ്ക്കല് ആകസ്മികമായി അവള് സമ്മാനിച്ച റോസാപ്പൂവും പോക്കറ്റിലിട്ടുകൊണ്ട് ജോ അവരുടെ അടുത്തെത്തി.അനുവാദത്തിനു കാത്തുനില്ക്കാതെ അവന് സംസാരിച്ചു തുടങ്ങി ..പേര് ജോജോ ജോസഫ് എന്നാണ് .,വീട് ലോകമേ തറവാട് എന്ന് പറയാം എങ്കിലും താമസിയ്ക്കുന്നത് സെന്റ് മേരിസ് ഓര്ഫണേജില് .ജോലി ഒരെണ്ണമുണ്ടായിരുന്നു,പക്ഷെ ഇപ്പോള് ഇവിടെ ഈ കടല്പ്പുറത്ത് തിരകളെയുമെണ്ണികൊണ്ടു എന്റെ ഗൌരിയെ കാത്തിരിയ്ക്കുന്നു അതാണ് ഏറ്റവും പ്രധാന ജോലി ..ഉള്ളിലെ നൊമ്പരം പുറത്തുകാണിക്കാതെ ചിരിച്ചുകൊണ്ട് ജോ ഒരുപാടു കാര്യങ്ങള് പറഞ്ഞു തീര്ത്തു ..അങ്ങനെ കൊച്ചു കൊച്ചു സംസാരങ്ങളിലൂടെ ദിനങ്ങള് ഏറെ കഴിഞ്ഞപ്പോഴെയ്ക്കും അവരുടെ സൗഹൃദം വളര്ന്നു ഒരു വലിയ വാഗമരത്തിലെ പൂക്കളെപോലെ പൂത്തു തളിര്ത്തിരുന്നു .


ഒരു അവധി ദിവസം റൂമിലിരുന്നു ബോര് അടിച്ചപ്പോള് കുറച്ചു നേരത്തെ ബീച്ചില് പോകാമെന്ന് ജിത പറഞ്ഞു ഒന്നുമില്ലേലും കുറച്ചു മനുഷ്യരെയെലും കാണാമല്ലോ എന്നും ..അതുകേട്ടു ചിരിച്ചുകൊണ്ട് ധന്യ പറഞ്ഞു ആഹാ അതെനിയ്ക്കറിയാം വായിനോട്ടമെന്നു അങ്ങ് പറഞ്ഞാല്പോരെടി .പോകുന്ന വഴിയ്ക്ക് ധന്യക്ക് ഇഷ്ടമാകില്ല എന്നറിഞ്ഞുകൊണ്ടു തന്നെ ജിത അവളുടെ പേഷ്യന്റിനെ കുറിച്ചു പറയാന് തുടങ്ങി .ഒരു പ്രത്യേകതയുള്ള കാര്യമായോണ്ട് അവള് എതിര്ത്തുമില്ല .മൌനം സമ്മതമായവള്ക്ക് കൊടുത്തു . .ജിത പറഞ്ഞു ഏറ്റവും കഷ്ടം തോന്നുനത് ആ കുട്ടിയ്ക്ക് വെറും ഇരുപത്തഞ്ചു വയസ്സേ ഉള്ളു .ഇപ്പോഴത്തെ അവസ്ഥ ആര്ക്കും സഹിയ്ക്കാനാകാത്തതാണ് ചുറ്റിലും നടക്കുന്നതൊന്നും അറിയാതെ ഒരു ജീവച്ഛവം പോലെയാണവള്...പക്ഷെ അടഞ്ഞ മിഴികളെങ്കിലും കേഴ്ക്കുന്നതെല്ലാം അവള് മനസ്സിലാക്കുന്നുവെന്നു തോന്നിയിട്ടുണ്ട് കാരണം
ഇടയ്ക്കിടെ ആ കണ്ണുകളില് നിന്നൊലിച്ചിറങ്ങുന്ന മിഴിനീര്മുത്തുകള് .....പറഞ്ഞുതുടങ്ങിയപ്പോള് പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമുണ്ടായിരുന്നില്ലെങ്കിലും പോകെ പോകെ അവളുടെ വാക്കുകള്ക്ക് ശക്തി നേര്ത്തു വന്നിരുന്നു .


കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം വീണ്ടുമവള് പറഞ്ഞുതുടങ്ങി .
എന്തിനാണ് ആ കുട്ടി കരയുന്നതെന്നുപോലും നമുക്കറിയില്ലല്ലോ?അവളുടെ അമ്മയെനിയ്ക്ക് മൊബൈലില് കിടന്ന ഫോട്ടോയൊക്കെ കാണിച്ചുതന്നു .കാണാന് എത്ര സുന്ദരിയാണെന്നോ ,ഒരു കൊച്ചു നുണക്കുഴിയും നിറയെ മുടിയുമോക്കെയുള്ള ഒരു സുന്ദരിപെണ്കുട്ടി .പക്ഷെ വിധി വേറൊന്നായില്ലേ ഓപറേഷന് ചെയ്തതുകൊണ്ട് തലയില് മുടിയോന്നുമില്ലാതെ വാടികരിഞ്ഞ പൂവുപോലെ അനങ്ങുവാന് പോലുമാകാതവള് കിടക്കുന്നു . പിറന്നാള് ആഘോഷിയ്ക്കാന് പോകുംവഴി ഉണ്ടായ ആക്സിഡന്ടാണ്...
ജിതയുടെ ശബ്ദമിടറാന് തുടങ്ങിയിരുന്നു ..എന്നിട്ടുമവള് പറഞ്ഞു ആ കുട്ടിയുടെ അടുത്തെത്തുമ്പോള് അറിയാതെന്റെ കണ്ണുകള് നിറഞ്ഞുപോകാറുണ്ട് .ആരും കാണാതത് തുടച്ചുമാറ്റി ഞാനോര്ത്തുപോകും ...എന്തിനായിരുന്നു ദൈവം ഇങ്ങനൊരു വിധി ആ കുട്ടിക്ക് കൊടുത്തതു .ഇതിലും നല്ലതു അന്നാ പിറന്നാള് ദിനത്തില് അവളുടെ ജീവനെടുക്കുന്നതായിരുന്നു..


ഇതിപ്പോള് ഒന്നുമറിയാത്ത ഉറക്കം ...ഒന്നിനും.. ആര്ക്കും.. അവളെ ആ ഗാഡനിദ്രയില് നിന്നുമെഴുനേല്പ്പിയ്ക്കാന് ആകില്ല .ഇങ്ങനെയൊരു ജീവിതത്തിലും നല്ലതു മരണമല്ലേ .ഒടുവില് പറഞ്ഞുതീര്ക്കും മുന്പേ ജിത കരഞ്ഞുപോയി ..എല്ലാം കേട്ടു കഴിഞ്ഞപ്പോള് സങ്കടം തോന്നിയെങ്കിലും ധന്യ എന്തോ ചിന്തിക്കുന്നതു പൊലെ തോന്നി. ധന്യ ജിതയുടെ
തോളില്കൈയിട്ട് അവളെ അവളെ ചേര്ത്തു പിടിചു ചോദിച്ചു “ എടി ഇനി ഈ കുട്ടി ആയാളുടെ ഗൌരീ ?”
കണ്ണുകള്തുടച്ചുകൊണ്ടു ആശ്ചര്യത്തോടെ ജിത,

 ധന്യയുടെ മുഖത്തു നോക്കി.......
“ ആണോഡാ ”? ധന്യ വീണ്ടും ചോദിച്ചു

               

*******************2*******************

ജിത ആ  സംശയം തള്ളികളയാതെ

“അത് ശരിയാണോഡാ അവളാകുമോ??”
ഇരുവരുടെയും മുഖത്ത് ഒരു സന്തോഷം കലര്ന്ന ആശ്ചര്യം വിരിഞ്ഞു . പക്ഷേ അതിനു കൂടുതല്ആയുസ്സ് ഉണ്ടായില്ലാ പെട്ടന്നാണ് ജിതയ്ക്കു ഓര്മ്മ വന്നത് ഈ കുട്ടിയുടെ പേര് ഗായത്രി മേനോന് എന്നാണ്.പിന്നെ അവര് പരസ്പരം ആശ്വസിപ്പിച്ചൊരു ചിരി കഴിഞ്ഞപ്പോഴേയ്ക്കും വണ്ടി ബീച്ചിലെത്തിയിരുന്നു. എന്നത്തേയും പോലവര് അവിടെയുള്ള എല്ലാവരെയും കമന്റടിച്ചു കഴ്ചക്കാരായങ്ങനെ നടന്നു .


കുറച്ചു ദൂരം നടന്നപ്പോഴെയ്ക്കും അവര് പതിവ് സ്ഥലത്തെത്തി ഒട്ടും പ്രതീക്ഷിയ്ക്കാതെയായിരുന്നു നിശബ്ദനായി നില്ക്കുന്ന ജോജോയെ അവരവിടെ കണ്ടതു.
ആകെ നിരാശ നിഴ്ലിച്ചിരുന്ന ജോയുടെ മുഖം അവരെ കണ്ടപ്പോള് പ്രസന്നമായി അതുകൊണ്ടുതന്നെ അവര് മനസ്സിലാക്കിയിരുന്നു ആ നില്പ്പ് അവരെ പ്രതീക്ഷിച്ചു തന്നെയായിരുന്നെന്നു.പിന്നെ മൂവരും ഒരുമിച്ചിരുന്നു സംസാരിയ്ക്കുവാന് തുടങ്ങി .പതിവില്ലാത്ത വിധം സന്തോഷത്തിലായിരുന്നു ജോജോ അന്നു.വാചാലനായ ജോ പറഞ്ഞു ഇന്ന് നാലു വര്ഷം തികയുന്ന ദിവസമാണു എന്റെ ഗൌരികുട്ടി എന്റെ ഈ ചെറിയ ജീവിതത്തിലേയ്ക്ക് കടന്നു വന്നിട്ടു.ചുരുക്കി പറഞ്ഞാല് ഒരു മരുഭൂവായിരുന്ന എന്റെ ജീവിതത്തിലേയ്ക്കു വസന്തം പെയ്തിറങ്ങാന് തുടങ്ങിയിട്ടു നാലു വര്ഷമാകുന്നു .


എന്റെ ഗൌരിയെ വര്ഷങ്ങള്ക്കു മുന്പ് ഞാന് ആദ്യമായി കണ്ടതു ഈ കടല്ത്തിരകള്ക്കിടയില് വച്ചാണു...
ഇന്നെങ്കിലും പിണക്കം മാറി എന്നെ കാണാന് അവള് വരുമെന്നോര്ത്തു ഞാന് നേരത്തെ വന്നതാണു.ചെറിയ പരിഭവത്തോടെയും അതിലേറെ നിരാശയോടെയും ആണ് ജോ പറഞ്ഞതു എന്നിട്ട് എന്റെ ഗൌരി വന്നതുമില്ല .അവളുടെ പ്രിയപ്പെട്ട മഞ്ഞ പനിനീര്പുഷ്പങ്ങള് എനിയ്ക്കു തന്നതുമില്ല ..അപ്പോഴാണ് കുറ്റബോധത്തോടെ ജിതയോര്ക്കുന്നത് ആ കുട്ടിയുടെ കാര്യങ്ങള് സംസാരിച്ചിരുന്നതിനിടയ്ക്കു പൂക്കള് വാങ്ങാന് മറന്നല്ലോയെന്നു.അവളുടെ ചിന്തയെ ഭേദിച്ചുകൊണ്ട് അവരുടെ സമ്മതമില്ലാതെ ജോ സംസാരിയ്ക്കാന് തുടങ്ങി അവനെയും ,ഗൌരിയേയും പിന്നെ അവരുടെ ഇഷ്ടത്തെയുംകുറിച്ച്..


ജനിച്ചതും വളര്ന്നതും അനാഥനായാണ് ആ അപകര്ഷതാബോധം മറ്റുള്ളവരില് നിന്നെന്നെ അകറ്റി ..ആരും സുഹൃത്തുക്കളില്ലാതെ ആരോടും ഒന്നും പങ്കു വയ്ക്കാതെ ഞാന് ജീവിച്ചു ..എന്റെ ലോകം എന്റെ ചിന്തകളും എന്റെ ഏകാന്തതയും മാത്രമായിരുന്നു .എന്നിട്ടും എന്നോട് കൂട്ടുകൂടാന് അവള് വന്നു .എന്നിലെ ഏകാന്തതയെ തകര്ത്തെറിഞ്ഞ എന്റെ ആദ്യത്തെ കൂട്ടുകാരി ആയിരുന്നു ഗൌരി .ഒരു കുട്ടിയുടെ മനസ്സായിരുന്നു ഗൌരിയ്ക്കെന്നും കൂടെ ,കുട്ടിത്തം വിട്ടുമാറാത്ത സ്വഭാവവും ..


എന്നും കാണുമ്പോള് അവളെനിയ്ക്കു  മഞ്ഞ പനിനീര്പ്പൂക്കള്‍  സമ്മാനിയ്ക്കുമായിരുന്നു ..ആ പൂക്കളായി അവളെനിയ്ക്കു തന്നിരുന്നത് അവളുടെ സ്നേഹമായിരുന്നു .ഈ കടല്പ്പുറത്തെ ഓരോ മണല്ത്തരികള്ക്കും എന്റെ ഗൌരിയെ അറിയാം അത്രയേറെ അവളിവിടം സ്നേഹിച്ചിരുന്നു ..ആദ്യമായി ഗൌരിയെ ഇവിടെ കണ്ടപ്പോള് ഞാന് കരുതിയിരുന്നില്ല അവളെന്റെയെല്ലാം ആകുമോരിയ്ക്കലെന്നു .ഞാനറിയാതെ എന്നിലെയ്ക്കവള് പറ്റിചേരുകയായിരുന്നു ഒരു പൂമ്പാറ്റയെപോലെ .


ഒരിയ്ക്കല് ഞാനവളോട് ചോദിച്ചു എല്ലാവരില് നിന്നും വ്യതസ്തമായി ഈ മഞ്ഞ പനിനീര്പൂക്കളെ നീ എന്താണിത്ര ഇഷ്ടപെടുന്നതെന്ന് ?ഒരു പൊട്ടിചിരിയോടവള് പറഞ്ഞു ഇതിനുത്തരം ഒരു കടംങ്കഥയാണ് .....
സമയം ആകുമ്പോള് പറഞ്ഞുതരാമെന്ന്......
.എന്തോ അറിയില്ല ഇന്നും അതിന്റെ കാരണം എന്താണെന്നു ... പിന്നെടെപ്പോഴോ പരസ്പരമറിയാതെ ഞങ്ങളുടെ ഉള്ളിലെ സൌഹൃദത്തിന്റെ നിറം മാറുകയായിരുന്നു .അത് വര്ണ്ണപകിട്ടുള്ള പ്രണയമായി ഞങ്ങളില് പെയ്തിറങ്ങി ...സ്നേഹമെന്ന വാക്കിന്റെ വ്യാപ്തി ഞാനറിഞ്ഞത് എന്റെ ഗൌരിയിലൂടെയായിരുന്നു .അന്നുവരെ അനാഥനായിരുന്ന എന്റെ മനസ്സിലെ സ്നേഹത്തിന് നിറം കറുപ്പായിരുന്നു ..ഗൌരി എനിയ്ക്കു അനുഭവത്തിലൂടെ കാണിച്ചുതന്നു മഴവില്ലിന് ചാരുതയാര്ന്ന വികാരമാണ് സ്നേഹമെന്നു..എന്റെ ഓരോ രക്തതുള്ളികളിലും നിറഞ്ഞു നില്ക്കുന്നത് എന്റെ ഗൌരിയോടുള്ള സ്നേഹമാണ് .ഒരിയ്ക്കലും ആരാലും പിരിയ്ക്കാനാകാത്ത വിധം ദൃഡമാണ് ഞങ്ങളുടെ ബന്ധം ..

ആ സ്നേഹത്തിന്റെ തീവ്രത അയാളുടെ വാക്കുകളിലും ഭാവത്തിലും നിറഞ്ഞു നിന്നിരുന്നു ..എന്തോ ഒരു മുത്തശ്ശി കഥ കേഴ്ക്കുന്ന ആഹ്ളാദത്തില് ആണ് ജിതയും ധന്യയും ലയിച്ചിരിക്കുന്നത് ജോയുടെ സംഭാഷണത്തില് ..സന്തോഷത്തിന്റെ ആധിക്യത്തില് ജോ പറഞ്ഞുകൊണ്ടിരുന്നു , രഹസ്യമായ പ്രണയങ്ങളെ വിജയിക്കുകയുള്ളൂ എന്ന് അവളുടെ കണ്ടുപിടിത്തമായിരുന്നു ..ഞങ്ങളുടെ ബന്ധം രഹസ്യമാക്കി വയ്ക്കാന് ഞാനും ബാധ്യസ്ഥനായിരുന്നു കാരണം എന്നെപോലൊരു അനാഥനുമായുള്ള ബന്ധം ഗൌരിയുടെ വീട്ടുകാര് ഒരിയ്ക്കലും അനുവദിയ്ക്കില്ലായിരുന്നു ഈ കാരണങ്ങള്കൊണ്ടോക്കെതന്നെ ഞങ്ങളെ കൂടാതെ ഇതെല്ലാമറിഞ്ഞിരുന്നത് ദൈവം മാത്രമായിരുന്നു ദെ ഇപ്പോള് നിങ്ങള്ക്കും അറിയാം ....


എന്റെ ഗൌരികുട്ടി എത്ര സുന്ദരിയാണെന്നോ?മഞ്ഞ റോസാപൂക്കളുമായി അവള് വരുമ്പോള്ഞാനോര്ക്കുമായിരുന്നു ഇതിലാര്ക്കാണ് ഭംഗി കൂടുതലെന്നു...
എന്നെ ജോ .. എന്നു വിളിച്ചിരുന്നത് അവള്മാത്രമായിരുന്നു .
എന്നുമെനിയ്ക്ക് സ്വന്തമെന്നു പറയാന് ഈ ഭൂമിയിലുള്ളതു എന്റെ ഗൌരിക്കുട്ടിമാത്രമാണു.സ്നേഹകൂടുതല്കൊണ്ടു അവളുടെ എല്ലാ കുസൃതിയ്ക്കും ഞാന് കൂട്ടു നില്ക്കുമായിരുന്നു ,അതിലും ശരിയായി പറഞ്ഞാല് ഞാനതെല്ലാം ആസ്വദിയ്ക്കുകയായിരുന്നു.ഇങ്ങനെയോക്കെയായതുകൊണ്ട് അവളൊരു കൊച്ചു വ്ഴക്കാളിയായിരുന്നു .ചെറിയകാര്യം മതി പിണങ്ങാനും,ഇണങ്ങാനും എന്റെ ഗൌരികുട്ടിക്ക്.
ഒരിയ്ക്കല് എന്തോ ചെറിയ കാര്യത്തിനു ഞങ്ങള് പിണങ്ങിയതാണു ഗൌരിയൊരു പിടിവാശിക്കാരിയായതുകൊണ്ട് ചില പിണക്കങ്ങള് ആഴ്ചകളോളം നീളാറുണ്ട്.അന്നത്തെ പിണക്കവുംഅങ്ങനെതന്നെയായി നാളുകള് ഏറെ കഴിഞ്ഞു അവള് വന്നില്ല .മൊബൈലില് വിളിക്കുമ്പോള്അവളെന്റെ കോള് കട്ട് ചെയ്യുമായിരുന്നു .
എങ്കിലും ഞാനെന്നും ശ്രമിച്ചുകൊണ്ടിരുന്നു, ഒരു ദിവസംഅവളെന്നോട് സംസാരിയ്ക്കുമെന്നുള്ള പ്രതീക്ഷയില്.എനിയ്ക്കറിയാം എന്റെ ഗൌരിയ്ക്ക്ഒരിയ്ക്കലുമെന്നെ തനിച്ചാക്കി പോകുവാനാകില്ല ,അവളുടെ മനസ്സുകൊണ്ടല്ല ആത്മാവുകൊണ്ടാണ്എന്നെ സ്നേഹിച്ചതു.


കുറച്ചു നാളുകള് കഴിഞ്ഞപ്പോള് എനിയ്ക്ക് തോന്നി ഗൌരിയ്ക്കെന്തോ പ്രശ്നമുണ്ടായിട്ടുണ്ട് അതാണു എന്നോട് മിണ്ടാന് ആകാത്തത് ,അന്വേഷിയ്ക്കാന് പോയി കൂടുതല് വഷളാക്കണ്ട എന്നുകരുതി ഞാന് ഒന്നിനും പോയില്ല .
എന്റെ ഗൌരികുട്ടിക്കു ഒരുപാട് നാളുകള് എന്നെ വിഷമിപ്പിയ്ക്കാന് ആകില്ലായെന്നു എനിയ്ക്ക് അവള്കാണിച്ചുതന്നു .എന്റെ നീറുന്ന മനസ്സിലെയ്ക്കൊരു പൂന്തെന്നല് വീശിയതുപോലെയായിരുന്നു വീണ്ടുമാമഞ്ഞ റോസാപൂക്കള് കണ്ടപ്പൊള്.ഈ ജന്മം മുഴുവന് കാത്തിരിയ്ക്കാന് എനിയ്ക്കാ സ്നേഹം മാത്രം മതി.അവളുടെ പിറന്നാളിന്റെ തലേന്നുകൂടി ഞാന് വിളിച്ചിരുന്നു ,പതിവുപോലെ അന്നുമവള് കോള് കട്ട്ചെയ്തു .പക്ഷെ അതിനു ശേഷം അവളുടെ നമ്പര് ഒരിയ്ക്കലും ഓണ് ആയിട്ടില്ല്യ അതിന്റെ കാരണക്കാരന് ഞാന് തന്നെയാണ് .


പിണക്കമെല്ലാം മാറ്റി പിറന്നാള് ദിനം അവളിവിടെ കാത്തു നിന്നിട്ടുണ്ടാകും പക്ഷെ ആ നശിച്ച ബ്ളോക്കുകാരണം എനിയ്ക്ക് എത്താനായില്ലല്ലോ .അതിന്റെ പരിഭവമാണ് മൊബൈല് ഓഫ്ആക്കല്.എന്നിട്ടും എന്റെ ഗൌരിക്കുട്ടി  എന്നുമെനിയ്ക്ക്  പൂക്കള്‍  സമ്മാനിയ്ക്കാന് മറന്നില്ലാട്ടോഅതാണെന്റെ ഗൌരികുട്ടി .പരിഭവവും സ്നേഹത്തിലൂടെ മാത്രം ..
ജോജോ കൂടുതല് കാര്യങ്ങളിലെയ്ക്കു കടക്കുന്നതിനു മുന്പു ജിത പറഞ്ഞു ,നല്ല ആളാണു ഇത്രനാളായിട്ടും തന്റെ ഗൌരികുട്ടിയുടെ മുഖമൊന്നു കാണിച്ചുതന്നില്ലാട്ടോ.ഒരു ക്ഷമാപണത്തോടെ ജോജോപറഞ്ഞു ,എത്ര ഫോട്ടോ കാണണം നിങ്ങള്ക്കെന്റെ ഗൌരികുട്ടിയുടെ ഇതാ ഈ മൊബൈല് നിറയെ എന്റെഗൌരിയുടെ ഫോട്ടോ മാത്രമാണു.അതില് നോക്കിയ ഉടന് ജിതയുടെ കണ്ണുകള് നിറഞ്ഞൊഴുകി,അവരെന്തെലും ചോദിയ്ക്കും മുന്പേ അവള് പറഞ്ഞു നല്ല കാറ്റു കണ്ണില് പൊടി പോയോന്നൊരു സംശയം...സന്ധ്യയായി വീണ്ടും കാണാമെന്നു പറഞ്ഞവള് തിടുക്കത്തിലെഴുന്നേറ്റു ,അപ്പോഴും ധന്യ ഗൌരിയുടെ ഫോട്ടോ നോക്കി ഓരോന്നു പറഞ്ഞുകൊണ്ടിരിയ്ക്കുകയായിരുന്നു .പിന്നെ കഥ കേട്ടു തീരാത്തവിഷമത്തില് മനസ്സില്ലാമനസ്സോടെ അവളും എഴുന്നേറ്റു ജോയോടു യാത്ര പറഞ്ഞുകൊണ്ടു.


ഹോസ്റലില് തിരിച്ചെത്തിയിട്ടും ജിത മൌനമായിരുന്നു .ഇത് കണ്ടപ്പൊള് ദേഷ്യത്തില് ധന്യ പറഞ്ഞു ആകണ്ണുനീര് കൂടി കണ്ടപ്പോള് ഞാനുറപ്പിച്ചു നിനക്കു ജോജോയോടു പ്രണയമാണെന്നു.അതായിരുന്നല്ലോപൂക്കളുടെയും ,എഴുത്തിന്റെയുമെല്ലാം ഉദ്ദേശം .ഇപ്പോള് മനസ്സിലായികാണുമല്ലേ അവനെത്രമാത്രം ഗൌരിയെ സ്നേഹിയ്ക്കുന്നുവെന്നു ധന്യയേറെ ശകാരിച്ചു എന്നിട്ടും ജിതയൊന്നും മിണ്ടിയില്ല .
പിറ്റേ ദിവസം ഹോസ്പിറ്റലില് നിന്നു ജിത നേരത്തെ വന്നതറിഞ്ഞ ധന്യ പരിഹാസത്തോടെ പറഞ്ഞു പ്രണയത്തിന്റെ നിരാശയാകുമല്ലേ....അതിനപ്പുറം ധന്യക്ക്പറയാന് അവസരം കൊടുക്കാതെ ജിതപറഞ്ഞു ജോലി രാജി വച്ചതാണെന്നു ..ഇതും കൂടെ കേട്ടു കഴിഞ്ഞപ്പോഴെയ്ക്കും ദേഷ്യം ഇരട്ടിച്ച ധന്യ മനസ്സില് തോന്നിയ പലതും അവളെ പറഞ്ഞു .ഇതിനെല്ലാം ജിതയുടെ മറുപടി നിശബ്ദത മാത്രമായിരുന്നു .....

അന്ന് വൈകുന്നേരം ജിത തനിച്ചാണു ബീച്ചിലെത്തിയത് പതിവുപോലെ പൂക്കള് വച്ചു പക്ഷെ ജോയെ കാത്തുനില്ക്കാതെ അവള് മടങ്ങിയെത്തി .തിരിച്ചെത്തിയപ്പോള് ജിത കണ്ടത് ദേഷ്യംകൊണ്ട് കണ്ണുപോലും കാണാതെ വിറപൂണ്ടു നില്ക്കുന്ന ധന്യയെയാണ്.ഒരൊറ്റ ചോദ്യം മാത്രമേ അവള് ചോദിച്ചുള്ളൂ

"ഇനിയുമീ നാടകത്തിന്റെ ആവശ്യമുണ്ടോ "?

പാതിയടഞ്ഞ ശബ്ദത്തില് ജിത പറഞ്ഞു ആവശ്യമുണ്ട് .

ഒരിയ്ക്കലും തിരിച്ചുവരാനാകാത്ത ജോയുടെ ഗൌരികുട്ടിയ്ക്കു വേണ്ടി

ഇനിയുമീ നാടകം തുടരണം..അവന്റെ ജീവന് നിലനിര്ത്തുവാന് ....

ഒന്നും മനസ്സിലാകാതെ ഞെട്ടിത്തരിച്ചു നിന്ന ധന്യയോടു ജിത പറഞ്ഞു ..
അതെ.......

ഹോസ്പിറ്റലില് ആര്ക്കും ഉണര്ത്താന് കഴിയാതെ ഉറങ്ങുന്ന ആ കുട്ടിയാണ്

ജോയുടെ ഗൌരി .......

ജോ വിളിക്കുന്ന പേരാണ് ഗൌരി. ഫോട്ടോ കണ്ടപ്പോഴെ എന്റെ പാതി

ജീവന്പോയീരുന്നു .

..പിണക്കം മാറ്റാന് അവള് പിറന്നാള് ദിനം അവനരുകിലെയ്ക്ക് പോയതാണു പക്ഷെ ആദ്യമെത്താനുള്ള ധൃതിയില് പോയ അവളുടെ ഓട്ടോ ആക്സിഡന്ടായി ..ആ സമയം അതൊന്നുമറിയാതെ ഗൌരിയുടെ അടുത്തെത്താന് വൈകുമെന്ന നിരാശയില് ആ വണ്ടിക്കാരെ ശപിച്ചു നിന്ന ജോയും .....

ഒന്നുമറിയാതെയാണ് ജോ ഇപ്പോഴും അവളെ കാത്തിരിക്കുന്നത് ....... .

ഇത്രയും പറഞ്ഞു തീര്ത്ത ജിത, ധന്യയെ കെട്ടിപ്പിടിച്ചു വല്ലാതെ
കരഞ്ഞുപോയി .പൊട്ടിക്കരഞ്ഞുകൊണ്ടവള് പറഞ്ഞു ഇതിനെല്ലാം ദൈവം എന്തിനാണെടാ എന്നെ സാക്ഷിയാക്കിയത്...
മണിക്കൂറുകളോളം പലതും പറഞ്ഞു ജിത കരഞ്ഞുകൊണ്ടിരുന്നു .ഇതെല്ലാം കണ്ടുനിശബ്ദമായിരിയ്ക്കാനെ ധന്യയ്ക്കായുള്ളൂ .കാരണം കരഞ്ഞുതന്നെ വിഷമം തീര്ക്കട്ടെയെന്നവള് കരുതി ..

ഏറെ നേരം കഴിഞ്ഞപ്പോള് അവള് പറഞ്ഞു നമ്മുക്കിതു നിര്ത്തിക്കൂടെ ജിതാ.

,ജോജോയോടു നമുക്കെല്ലാംപറയാം ....

..അവന്റെയീ കാത്തിരിപ്പു.......

.എന്തിനാണെഡാ അതിനി ......

അല്പ്പസമയം കഴിഞ്ഞപ്പോള് ഒരു വിതുമ്പലോടെ ജിത പറഞ്ഞു
പടില്ലെഡാ ...ഒരിയ്ക്കലും ജോജോ ഒന്നുമറിയരുത്.ഞാന് പോയി കഴിഞ്ഞും നീ എന്നുമവിടെ മഞ്ഞറോസാപൂക്കള് വയ്ക്കണം ..
മരണവും കാത്തു ഒന്നുമറിയാതെ ഉറങ്ങുന്ന ഗൌരിയുടെ ആത്മാവായ ജോയ്ക്ക് വേണ്ടി നീയിതു ചെയ്യണം ....അനശ്വരമായ അവരുടെ പ്രണയത്തിനു സാക്ഷിയാവുക എന്നനിയോഗം ഈ പ്രകൃതിയിലെ ഏതോ ഒരു ശക്തി നമ്മളെ ഏല്പ്പിച്ചതാണ്...


ദിവസങ്ങള് ഏറെ കൊഴിഞ്ഞു ,ജിത പോകുന്ന ദിനമെത്തി .പതിവ് തെറ്റിയ്ക്കാതെ അന്നുമവള് ഗൌരിയുടെ ജോയ്ക്കുവേണ്ടി ഒരു മനോഹരമായ മഞ്ഞപനിനീര്പുഷ്പം അവിടെകൊണ്ടുവച്ചു.
ജോയുടെ വരവും പ്രതീക്ഷിച്ചവള് ആ പതിവ് സ്ഥലത്തിരുന്നു .

ജിതയെ കണ്ട സന്തോഷത്തില് എന്നത്തെയുംപോലെ ആ റോസാപ്പൂക്കള്‍  പോക്കറ്റില് തിരുകി അവനോടിയെത്തി .ഒരു നല്ല ചിരിയോടെ ജോജോ ചോദിച്ചു .
എവിടെ തന്റെ പാവം കൂട്ടുകാരി ?ഒരിയ്ക്കലും ജോ പ്രതീക്ഷിക്കാത്ത ഒരു ഉത്തരമാണ് ജിത പറഞ്ഞതു , ഞാന് യാത്ര പറയാന് വന്നതാണു ജോജോ .ഇന്ന് രാത്രിയ്ക്കുള്ള എറണാകുളം എക്സ്പ്രസില് ഞാന് തിരിച്ചുപോവുകയാണ്... ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ഇവിടേയ്ക്കു......

ഇതു കേട്ട ജോ ആകെ സങ്കടത്തിലായി ....വിഷമം ഉള്ളിലൊതുക്കി അവന് പറഞ്ഞു എനിയ്ക്കാകെയുണ്ടായിരുന്ന സൗഹൃദം നിങ്ങളായിരുന്നു ...
അപ്പൊ എന്റെ ഗൌരികുട്ടിയും ഞാനും ഒരുമിയ്ക്കുന്നതു കാണാന് ജിതയുണ്ടാവില്ലല്ലേ ......
 ഒരു ദീര്ഘനിശ്വാസത്തോടെ ജോജോ പറഞ്ഞു ആഹാ ..സാരമില്ല്യ ..
.വീണ്ടും ഞാനൊറ്റയ്ക്കു എന്റെഗൌരികുട്ടിയുടെ ഓര്മകളുമായി .
ജിതയ്ക്കു സങ്കടം പിടിച്ചു നിര്ത്താനാകുന്നില്ലായിരുന്നു ,

ഏറെ കാര്യങ്ങള് ഒളിപ്പിച്ചുവച്ച ആ മനസ്സ് പിടഞ്ഞു ,,,,
അറിയാതെ കണ്ണുകള് നിറഞ്ഞു .....
എങ്കിലുമവള് ഒരുവിധത്തില് പറഞ്ഞു ,,,
ഞാന് പ്രാര്ത്ഥിയ്ക്കാം ജോജോ, പിണക്കം മാറി തന്റെ ഗൌരികുട്ടി വേഗംതിരിച്ചുവരാന്...
കണ്ണുകള് തുടച്ചു ജിത നോക്കിയപ്പോഴേയ്ക്കും ,.മറുപടിയൊന്നും പറയാതെ

ജോജോതിരിഞ്ഞു നടന്നു കഴിഞ്ഞിരുന്നു ....


അകലേയ്ക്ക് നടന്നകലുമ്പോള് അവന്റെ കണ്ണുകള് നിറഞ്ഞു തുളുമ്പിയിരുന്നു. പിന്വിളി അവന് ആഗ്രഹിയ്ക്കുന്നില്ലെന്നു
അറിഞ്ഞുകൊണ്ട് തന്നെ നിശബ്ദം അടരുന്ന മിഴിനീര് കണങ്ങള് തുടച്ചു മാറ്റി ,ഒരു തിരിഞ്ഞു നോട്ടം പ്രതീക്ഷിച്ചുകൊണ്ട് ആ രൂപം
മറയുന്നതുവരെ ജിതയവിടെ കാത്തുനിന്നു .കാരണം അവനൊന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കില്
എല്ലാം പറയാമെന്നവള് ആഗ്രഹിച്ചിരുന്നു
പെട്ടെന്നൊരു ഞെട്ടലോടെ ജിത കണ്ണുതുറന്നു

,പതിയെ ശ്രദ്ധിച്ചപ്പോള് റെയില്വേ അനൌണ്സ്മെന്റ് കേള്ക്കാം ...

"എറണാകുളം എക്സ്പ്രസ് അല്പ്പ്സമയതിനകം പ്ലാറ്റ്ഫോം നമ്പര്

രണ്ടില്എത്തിച്ചേരുന്നതാണ്"

ജിത ബാഗുകള്എല്ലാം എടുത്തു പോകാന്‍  തയ്യാറായി..
ഇതു വെറുമൊരു ട്രെയിന് യാത്ര മാത്രമായിരുന്നില്ലാ .......

അറിയാതെയെങ്കിലും ജോയോടു തോന്നിയ ഇഷ്ട്ം മറക്കുവാനുള്ള ഒരു പുതിയ

യാത്ര…..


ഗൌരിയുടെ ഓര്മ്മ തിരിച്ചു കിട്ടി അവള് ജോയുമായി ചേരാനുള്ള

പ്രാര്ത്ഥനയുടെ യാത്ര…

.ജിത ആ നഗരത്തിനു വിട പറഞ്ഞു ........

ട്രയിന്സ്റ്റേഷന്റെ വെളിച്ചത്തില്നിന്നും ഇരുട്ടിലേക്കു കൂവി പാഞ്ഞു….



തിരമാലയില്‍ മഞ്ഞ പനിനീര്‍പൂക്കള്‍ വിരിഞ്ഞുകൊണ്ടേയിരുന്നു

6 അഭിപ്രായങ്ങൾ:

  1. പ്രിയപ്പെട്ട അഞ്ജലീ..

    തിരമാലയില്‍ വിരിഞ്ഞ പനിനീര്‍പ്പൂക്കള്‍ വായിച്ചു ഞാന്‍. ശുഭ പര്യവസാനി ആകണേ എന്ന് ആഗ്രഹിച്ചിരുന്നു എപ്പോഴോ, ആകില്ല എന്നറിഞ്ഞിട്ടും..പ്രണയവും, വിരഹവും, സൌഹൃദവുമെല്ലാം നിറഞ്ഞ മഴക്കാലം ഓര്‍മ്മയില്‍ വന്നു വായിച്ചു കഴിഞ്ഞപ്പോള്‍.

    ഒരിക്കലും വരാത്ത ആരെയോ കാത്തിരിക്കുന്ന ജോയുടെ മൌനവിലാപങ്ങളും , എനിക്ക് ചുറ്റും മാറ്റൊലി കൊള്ളുന്ന ഒരിക്കലും നിലയ്ക്കാത്ത ഈ കടലിന്റെ ഇരമ്പലും ,എല്ലാം എന്നില്‍ ഉളവാക്കുന്നത് തികഞ്ഞ നിര്‍വികാരത മാത്രം!

    നന്നായി എഴുതി........

    സ്നേഹത്തോടെ മനു..

    മറുപടിഇല്ലാതാക്കൂ