ആകെ പേജ്‌കാഴ്‌ചകള്‍

2012, ഓഗസ്റ്റ് 16, വ്യാഴാഴ്‌ച

നിശയിലൊരു പ്രയാണം








കോരി ചൊരിയുന്ന മഴയുള്ളഒരു സായാഹ്നം........വേനല്‍ മഴ ആയത് കൊണ്ട് , ഇടിയുംമിന്നലും അകമ്പടിയ്ക്കുണ്ട് . ഇടവമാസത്തിലെ പുതുമഴഉള്ള ആ സായാഹ്നത്തില്‍ഞാന്‍ അമ്മയോടും, അച്ഛനോടും , സഹോദരിയോടും എല്ലാം യാത്ര പറഞ്ഞ്കൂട്ടുകാരന്‍ സക്കീറിന്റെ ഓട്ടോറിക്ഷയില്‍കയറി.


" പോകാം സക്കീരെ ..." അവന്‍ വണ്ടി വിട്ടു ..മഴപെയുന്നുണ്ടെലും നന്നേ വിയര്‍ക്കുന്നുണ്ട്, എല്ലാം അടച്ചിട്ടിരിക്കുകയല്ലേ?

ഞാനത് പറഞ്ഞപ്പോള്‍സക്കീര്‍ എനിക്കുവേണ്ടി സമ്മതിക്കുന്നത്പോലൊന്ന് മൂളി.എന്നിട്ട് ഒരു ചോദ്യം


" എത്ര മണിയ്ക്കാ ട്രെയിന്‍?"


ഞാന്‍ : 6:30 നു . അത്കേട്ട അവന്‍ഒരു ആശ്വാസംപോലെപറഞ്ഞു " സമയം ഏറെ ഉണ്ട് , മഴയല്ലേ സ്പീഡില്‍ പോകാനും പറ്റില്ല..കേരളത്തിലെ റോഡ് ആണേല്‍ മഴകാലത്ത്ബോട്ട് വേണം, അവന്‍ അങ്ങനെപതിവ് ശൈലിയില്‍തമാശ തുടര്‍ന്നു .. പെട്ടന്ന് ഞാന്‍ഓര്‍ത്തുടിക്കറ്റ് കണ്‍ഫോം ആയോ എന്നു നോക്കിയില്ലല്ലോ..ഇന്നലെ നോക്കിയപ്പോള്‍ ആര്‍‌എ‌സി82 ആയിരുന്നു .






എടാ സക്കീരെ ടിക്കറ്റ്കണ്‍ഫോംആയില്ലഡാ ആര്‍‌എ‌സിആണ് ..

സക്കീര്‍ : നീ എന്താപറയുന്നെ ? ടിക്കറ്റ് ഇല്ലേ ? അപ്പൊപോകാന്‍ പറ്റില്ലെ?

ഞാന്‍ : അതല്ലഡാ , പോകാം പക്ഷേ കിടക്കാന്‍ ബെര്‍ത്ത്കിട്ടില്ല , ഭാഗ്യം ഉണ്ടെല്‍ ടി‌ടി‌ആര്‍കനിഞ്ഞാല്‍ വല്ലതും നടക്കും , ഉം .. നോക്കാം . 2 പേര്‍ ഉണ്ടാവും, ആരാണാവോ അടുത്തു വരുന്നത് ?

സക്കീര്‍ :- കള്ളാ അപ്പോ അതാണ് സങ്കടം , നല്ല കിളിപോലത്തെ ചരക്ക്പെണ്ണ് അടുത്തു വരുമെന്ന് സ്വപ്നത്തില്‍ പോലുംവിചാരിക്കണ്ട ," എന്നു പറഞ്ഞുകൊണ്ട് അവന്‍ചിരിച്ചു ,

ഞാന്‍ :- ഓഹ്കരിനാക്കു വളയ്ക്കാതെഡാ ... അല്ലെല്ലുംപെണ്ണ്‍ ആയാല്‍പ്രശനമാ , ഇരുന്നു തന്നെ നേരം വെളുപ്പിയ്ക്കണം, ഒരു ആണ്ആണേല്‍ 2 പേരും കൂടി അങ്ങോട്ടും , ഇങ്ങോട്ടുംതിരിഞ്ഞു കിടക്കാം , ദേഹത്ത് തട്ടിയാലും കുഴപ്പംഇല്ലാലോ .. സ്ത്രീകള്‍ ആകുമ്പോള്‍ അത്പറ്റില്ല ..

സക്കീര്‍ :- നിന്റെ മനസിലിരിപ്പുകൊള്ളാല്ലോ .., ബാംഗ്ലൂര്‍ കുട്ടികള്‍ അല്ലേ , അവരങ്ങനെനാണിക്കുമോ ?

ഞാന്‍ :- അവിടെ എത്തിയാല്‍അവര്‍ ഗാന്ധിജിഫാന്‍സ്ആണ് , അര്‍ദ്ധ നഗ്നകള്‍ആയിട്ട് നടക്കും, ഹോ.. ഇവിടെഎത്തിയാല്‍ പിന്നെ , തുമ്പ , തുളസി , സെറ്റ്സാരി ..ഒന്നുംപറയല്ലേ ..മൊത്തം ജാഡ ആണെഡാ ..

സക്കീര്‍ : എടാ ഞാന്‍അവിടെ വന്നാലോ? ഓട്ടോ ഓടിക്കാന്‍?

ഞാന്‍ : ഉം പോരേ.. നിന്റെ ഒരു മാസത്തെ വരുമാനം മൊത്തംഅതുങ്ങള്‍ക്ക് ഒരു ദിവസം , പിസ യും ബെര്‍ഗ്ഗരും വാങ്ങാനും, പബില്‍ കൊടുക്കാനും തികയില്ല. വെറുതെവേണേല്‍ കണ്ടുവെള്ളം ഇറക്കാം.


സക്കീര്‍ :- നീ ഇപ്പോചെയ്യുന്ന പോലെ .


ഞാന്‍ :- പോടാ ..സത്യംഇങ്ങനെ വിളിച്ചുപറയല്ലേ ..


രണ്ടു പേരും ചിരിച്ചു ..ആ ചിരിഞങ്ങളെ ഒരുമൌനത്തിലേക്ക് നയിച്ചു ..


ആ മൌനത്തെ ഖണ്ഡിക്കനായിഞാന്‍ പറഞ്ഞു.. " എത്ര തിരക്ക് ഉണ്ടെലും നാട്ടിലേക്ക് ,കൂടുതല്‍ട്രയിന്‍ വിടില്ല "


സക്കീര്‍ :- രാഷ്ട്രീയക്കാര്‍ക്ക് പണം അല്ലേ വേണ്ടൂ , അത് പ്രൈവറ്റ്ബസ് മാഫിയകൊടുക്കുന്നുണ്ടല്ലോ .


" ഉം "


മഴ തോര്‍ന്നുഎന്നാലും ഇടിയും , മിന്നലും ചെറിയ തോതില്‍ഉണ്ട് , മഴ വീണ്ടും വരുമെന്നു തോന്നുന്നു . പുതുമഴയില്‍മണ്ണിന്റെ മണം പേറി ഞാന്‍റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങി .


.

" ശരിയാ സകീരെ ...നീവേഗം പൊയ്ക്കൊ. വലിയ മഴവരുന്നുണ്ട് , ഇനിവരുമ്പോള്‍ കാണാം ".


സകീര്‍ :- ഓ‌കെ


ഞാന്‍ :- "പിന്നെ ഞാന്‍ഇപ്രാവശ്യം വന്നിട്ട് ബാബുവിനെ കണ്ടില്ല , അവനെകണ്ടാല്‍ അന്വേഷണം പറയണം "


സക്കീര്‍ :- അവന്‍ കൊടൈക്കനാല്‍ട്രിപ് ആണ്, നാളെ എത്തുമ്പോ പറയാഡാ ..സൂക്ഷിച്ചുപോകൂ


ഞാന്‍ : ഒക്


ഒരു വഴിക്ക് പ്ലാറ്റ്ഫോം എല്ലാംകണ്ടു പിടിച്ചു. കോച്ച് പൊസിഷനും നോക്കി അമ്മഫ്രണ്ട്സിന് തന്നുവിട്ട ചക്കയുംമാങ്ങയുമെല്ലാം, തൂക്കി അങ്ങനെ നടന്നു.

"എല്ലാം അമ്മയെ നേരിട്ട്വിളിച്ചു സോപ്പിട്ടു ഒപ്പിച്ചതല്ലേ, ഞാന്‍ പറ്റില്ലാന്നു പറഞ്ഞാലുംകേള്‍ക്കില്ലല്ലോ, " പാവങ്ങളല്ലേ മോനെ " എന്ന്അമ്മയുടെ ഒരു സപ്പോര്‍ട്ടും . ഹുംഞാന്‍ ആണേല്‍ ഇത് ചുമക്കുന്ന കോമാളിയും" . മനസ്സില്‍ ഇതെല്ലാം പ്രാകികൊണ്ട് ചുമടും തൂക്കിഞാന്‍ നടന്നു, മേല്‍ പാലംകേറി ഇറങ്ങുംപ്പോഴേക്കുംഎന്റെ ആന്തരാവയവങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു . നടന്നുവലഞ്ഞു 5 ആം നമ്പര്‍ എത്തി. അവിടെ ആണേല്‍ ഇരിക്കാനും ബെഞ്ചില്ല



അങ്ങനെ നിന്നു തന്നെ സമയംകളഞ്ഞു , ട്രയിന്‍ എത്തി ഞാന്‍ സീറ്റില്‍ കയറിഇരുന്നു . RAC യില്‍ എന്റെ സീറ്റില്‍ ആരുംഎത്തിയിട്ടില്ലാ, ഞാന് അടുത്തസീറ്റിലേക്കെല്ലാം ഒന്നുകണ്ണോടിച്ചു. അങ്ങനെഎടുത്തു പറയാന്‍മാത്രം ആരേയുംഅവിടെ കണ്ടില്ലാ ഒരു ഇണപ്രാവുകള്‍ ഒഴിച്ച് സീറ്റ് 33, 34 ആയിരുന്നു അവര്‍ഇരുന്നത്. അവര്‍ എന്നെ ശ്രദ്ധിക്കുന്നതു പോലെ തോന്നി, എന്നെ നോക്കി എന്തൊ അവന്റെ ചെവിയില്‍ ഓതികൊണ്ട്രണ്ട്പേരും ഒന്നു ഒതുക്കി ചിരിച്ചു.ആചമ്മലില്‍ നിന്നൊന്നു രക്ഷപെടാന്‍ വഴി തേടുന്നതിനിടയില്‍ചരിത്രത്തില്‍ ആദ്യമായി RAC യില്‍ എന്റെ അടുത്തുഒരു സുന്ദരികുട്ടി വന്നു. നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ അടിപൊളി ചരക്ക് ലോവെയിസ്റ്റില്‍ ഇട്ട സ്കിന്‍ടൈറ്റ് ജീന്‍സും ,കറുത്ത ടിഷര്‍ട്ടും,,ഞാന്‍ ആദ്യംകേറി ഇരുന്നുഅവള്‍ ട്രയിന്‍പുറപ്പെട്ടതിനു ശേഷമാ അങ്ങോട്ടു എത്തിയത് , മുകളിലെ ബെര്‍ത്തില്‍ വയ്ക്കാനായി അവള്‍ 2 കൈകൊണ്ടും ബാഗ് എടുത്തുപൊക്കി , അവള്‍ക്ക് ഉയരംകുറവായത്കൊണ്ട് രണ്ടു കാലിന്റെയും ഉപ്പൂറ്റി ഉയര്‍ത്തി ബാഗ്മുകളില്‍ വച്ചു , കറുത്ത T ഷര്‍ട്ടിനും , ഡെനിംജീന്‍സിനുംഇടക്ക് ഞാന്‍സ്വര്‍ഗംകണ്ടു . അതിന്റെഷോക്ക് മാറാതെഞാന്‍ ഇരിയ്ക്കുമ്പോള്‍ അവള്‍എന്നോടു Bangalore ആണോഎന്നു ഒരുചോദ്യവും , അപ്പോഴാ ഞാന്‍ അവളുടെ മുഖംകാണുന്നത് , സൂപ്പര്‍ ......... അതാണ് മോനേഐശ്വര്യം , സാധാരണ നല്ല ഭംഗിയുള്ള പെണ്‍കുട്ടികള്‍ക്ക് ഷെയിപ്പ് ഉണ്ടാവില്ല, ഇനിയിപ്പോ ഷെയിപ്പ് ഉണ്ടേല്‍ തന്നെഭംഗി ഉണ്ടാവില്ല, ഇത് ശരിക്കും2 കൂടിച്ചേര്‍ന്ന മോഡേണ്‍ ഡ്രസ്സ്‌ ഇട്ട ദേവത . കൂടുതല്‍ ആസ്വദിക്കാന്‍ കഴിയാതെഞാന്‍ പറഞ്ഞു" അതേ ബാംഗ്ലൂര്‍ " അവള്‍ഒന്നു പുഞ്ചിരിച്ചു, ആ ഇണപ്രാവുകള്‍ അവളെ ശ്രദ്ധിക്കുന്നണ്ടായിരുന്നുഅവളും അവരെനോക്കിയെങ്കിലും ഒരു പുച്ചഭാവത്തില്‍തിരിഞ്ഞുഇരുന്നു. അത് എനിക്ക്മാനസികമായീ സന്തോഷം തോന്നി. എന്റെ ചമ്മലിനുഅവള്‍ ഒരുമധുര പ്രതികാരംകൊടുത്തപൊലെ.ഞാന്‍ അവളെ നോക്കി ഒന്നുപുഞ്ചിരിച്ചു. പിന്നെ ഞങ്ങള്‍ ഒരു മൌനത്തിനുഇടം കൊടുത്തു. ആ മൌനത്തെ ഉന്മൂലനംചെയാന്‍ ഞാന്‍ചോദിച്ചു " ബെര്‍ത്തുകിട്ടുമോ ആവോ " അത് ചോദിക്കുമ്പോള്‍ മനസ് മുഴുവന്‍ ഒരിക്കലും ബെര്‍ത്തു കിട്ടരുതേഎന്ന പ്രാര്‍ത്ഥന മാത്രമായിരുന്നു.കാരണം അതിനകംതന്നെ എന്തോമാനസികമായ ഒരടുപ്പം എനിയ്ക്കവളോട് തോന്നി. " തിരക്ക് കണ്ടിട്ടിട്ടു ചാന്‍സ് കുറവാ" വളരെ നിരാശയോടെ അവള്പറഞ്ഞു .


" വിഷു കഴിഞ്ഞതല്ലേ അതാഇത്ര തിരക്ക്" വീണ്ടും ഒന്നു പുഞ്ചിരിച്ചു കൊണ്ട് ഞാന്‍പറഞ്ഞവസാനിപ്പിച്ചതും. അവള്‍ മൊബൈല്‍ഇയര്‍ ഫോണ്‍ഉപയോഗിച്ച് പാട്ടുകള്‍കേട്ടു തുടങ്ങി. ആ സമയംഎനിയ്ക്ക് തോന്നിയത് മൊബൈല്‍ കണ്ടുപിടിച്ചവനെട്രയിന്‍ കേറ്റി കൊല്ലാന്‍ ആണ് .എന്റെ കത്തിയില്‍നിന്നും രക്ഷപ്പെടാനാനോഇവള്‍ പാട്ട്കേള്‍ക്കുന്നത്എന്നും ഞാന്‍ഓര്‍ത്തു.അപ്പുറത്ത് ഇണപ്രാവുകള്‍ കൊച്ചു വെടി പൊട്ടിചുചിരിക്കുന്നുണ്ടായിരുന്നു. അവര്‍ഇടയ്ക്കു ഞങ്ങളുടെ മേല്‍ കണ്ണു പതിപ്പിച്ചുകമന്റെസ് പറയുന്നുണ്ടായിരുന്നു. ഇടയ്ക്കുഎന്റേ കണ്ണുംവഴിതെറ്റതിരുന്നില്ലാ.


കോഫി വന്നുഅവള്‍ കോഫീവാങ്ങി , 100 രൂപ നോട്ട് കൊടുത്തു , ചില്ലറഇല്ല എന്നുഅവന്‍ , ഇവള്‍ആണേല്‍ കിട്ടിയപ്പാടെ2 സിപ്പ് വലിച്ചു കേറ്റുകയും ചെയ്തു ഞാന്‍വേഗം 5 രൂപചേഞ്ച് എടുത്തുകൊടുത്തു .കാരണം അവളുമായി അടുക്കാന്‍ഇതിലും നല്ലൊരു അവസരംകിട്ടുമെന്ന് എനിക്കുതോന്നിയില്ല

എന്റെ പ്രതീക്ഷ തെറ്റിയില്ലാ ഞങ്ങള്‍ പരസ്പരം പരിചയപെടാന്‍ അതു ഒരു കാരണവും ആയി. പരിചയപ്പെട്ടപ്പോള്‍ എനിക്കു എന്തൊ അവളോടു ഒരു പ്രത്യേക അടുപ്പം  തോന്നി. ഞങ്ങള്‍ തമ്മില്‍ കുറെ കാലതിന്റെ പഴക്കം ഉള്ളതുപോലെ, ഹരണീ അവളുടെ പേരു അതു എന്നെ വല്ലാതെ ആകര്‍ക്ഷിച്ചു.ഞങ്ങള്‍ അങ്ങനെ പലതും സംസാരിച്ചു സമയം നീക്കി.  T T R വരുംമ്പോഴെല്ലാം എന്റെ മനസ്സു ഒന്നു പിടയ്ക്കും ബര്‍ത്തു കിട്ടുമോ എന്നു പേടീച്ചു. യാദ്ധര്‍ച്ചികമായി കിട്ടിയ ആ സൌഹൃദം നഷ്ട്ടപെടുത്താന്‍ ഞാന്‍ തയറല്ലായിരുന്നു. 


  





























" നീ
വണ്ടീ കോയമ്പത്തൂര്‍ എത്തി , കോക്കും, ലൈസ്സും വാങ്ങാന്‍ അവള്‍ ഇറങ്ങി പോയി, വണ്ടീ  പുറപ്പെട്ടിട്ടും അവള്‍ എത്തിയില്ലാ, കയറികാണും  വരും എന്നു ഞാന്‍ ഓര്‍ത്തു. പക്ഷെ 5  മിനിറ്റ് കഴഞ്ഞിട്ടും അവളെ കാണ്‍മാനില്ലാ. ഞാന്‍ പേടിച്ചു പോയി, അടുത്ത കോച്ചില്ലെല്ലാം തിരക്കി  അവളെ കണ്ടില്ലാ TTR നോടു പറയാന്‍ തീരുമാനിചു.
ഞാന്‍ ആകെ വല്ലാത്ത ഒരു അവസ്ഥയിലായിപ്പോയീ. ഒരു വിധതില്‍ TTRനോടൂ കാര്യം
പറഞ്ഞു. അയാളുടെ ഒഴുക്കന്‍ മറുപടി കേട്ടു നിയന്ത്രണം പോയീ. ഞാന്‍ TTR മായി അടികൂടുന്നതി്നിടക്കു ആരോ വന്നു എന്റെ കൈകളീല്‍ പിടിച്ചു കൊണ്ടു ചോദിച്ചു " എന്താ സുരേഷേ പ്രശ്നം?" ഞാന്‍ ചൂളി പോയിന്നുപറ്ഞ്ഞല്‍ മ്തില്ലൊ, എനിക്കു സങ്കടവും, സന്തോഷവും, ആശ്ചര്യവും എല്ലാം കൂടി ഒരു സമ്മിശ്ര ഫീലിംങ്ങ്സ്.

ഞാന്‍ അമ്പരപ്പോടെ ചോദിച്ചു    "നീ....നീ "!!!!!!

ഒരു ഞട്ടലോടെ " ടാ വിനോദേ.....നീയോ? നീ എന്താടാ ഇവിടെ?
വിനോദ്:- " നീ എന്തിനാടാ TTR നോടു അടികൂടുന്നതു?"
" ടാ ഞാന്‍ വേറെ ഒരു ടെന്‍ഷനിലാ.."എന്നു ഞാന്‍ സീരീയസ് ആയീ പറഞ്ഞെങ്കിലും അവന്‍
"നീ ഇപ്പോഴും നാട്ടൂകാര്‍ക്കു വേണ്ടിയുള്ളാ ജീവിതം നിര്‍ത്തിയില്ലാ എന്നു തോന്നുന്നു.?" എന്നു കളിയാക്കി.അവനോടു ഒരുവഴിക്ക് കാര്യങ്ങള്‍ എല്ലാം പറഞ്ഞു മനസിലാക്കി അവനേയും കൂട്ടി ഞാന്‍ എന്റെ  സീറ്റിലേക്കു നടന്നു. അവിടെയും എന്നെ കാത്തു ഒരു ആശ്ചര്യം ഉണ്ടായിരുന്നു.


 അവള്‍ ഒന്നും അറിയാതെചിപ്സ് തിന്നുകൊണ്ടിരിക്കുന്നു. എനിക്കു നല്ലദേഷ്യം വന്നു,
“ നീ എന്താചെയ്തെ??” 
 എന്റെ ചോദ്യം വേറെആരോടോ എന്നഭാവത്തില്‍‍ അവള്‍ചുറ്റും നോക്കി.

പിന്നെ ഞാന്‍സംഭവങ്ങളോക്കെ പറഞ്ഞപ്പൊള്‍ . അവള്‍ ചിരിചു. ഒര്‍ത്തു.. ഓര്ത്തുപൊട്ടി ചിരിചു. എന്റേ ദേഷ്യവും കുറഞ്ഞു.. ഞാനുംകൂടെ ചിരിച്ചു തുടങ്ങി…അപ്പോഴാണ്ആ ടിടിആര്‍ വീണ്ടൂംവന്നതു.. പറയാനുണ്ടൊ അയാളെകൂടി കണ്ടപോള്‍ നിയന്ത്രണംപൊയീ മൂന്നുംകൂടീ കൂട്ടചിരി ആയിരുന്നു.ഞങ്ങളൂടെ ചിരി കണ്ടു ആ ക്യാബിന്‍മൊത്തം ചിരിമത്സരംപോലായി ……ബലം പിടിച്ചിരുന്ന ഇണ പ്രാവുകളും പൊട്ടിച്ചിരിച്ചുപോയി ……


അയ്യോ ഞാന്‍ ഇവനെപരിചയപെടുത്തിയില്ലല്ലോ “ഇത് വിനോദ്എന്റെ നാട്ടുകാരന്‍ആയിരുന്നു.” ഇത് പറഞ്ഞവസാനിപ്പിക്കും മുന്പേ അവള്‍ ചോദിച്ചു “ എന്താആയിരുന്നു എന്ന്ഇപ്പൊ അല്ലേ?”


“ഇല്ല” ഞാനും വിനോദുംഒറ്റ സ്വരതില്‍പറഞ്ഞു. “ വിനോദു പറയും എല്ലാം . ഡാ നീ തന്നെ പറനിന്റെ കഥ.”


അത് ഒരു വലിയകഥയാണ്…..അയ്യോ പേരു ഞാന്‍ മറന്നു..എന്താ?


“ ഹരണി”


“ഹ്മ്ം ഹരണി ,,,,ഈസുരേഷ് ഉണ്ടല്ലോഇവനെന്റെ ഫ്രണ്ടല്ലാ”


“പിന്നെ?”! ഹരണി അശ്ചര്യത്തോടെചോദിച്ചു.


“ എന്റെ ദൈവം ആണ്, ഇവനെകൊണ്ട് കുടുംബത്തിനു ഒരു ഉപകാരവും ഇല്ലാഎന്നു ഇവന്റെഅമ്മ എപ്പോഴുംപറയും എന്നാല്‍എനിക്കു ഞാന്‍ഇഷ്ട്പ്പെട്ട കുടുംബം ഉണ്ടായത് ഇവന്‍ കാരണംആണ്. അതിനുവേണ്ടീ സ്വന്തംകൈ വരെനഷ്ട്പ്പെടുത്തിയവന്‍ ആണിത് .


“ എന്നിട്ടു രണ്ട് കൈയുംഉണ്ടല്ലോ” എന്നു ചെറുപരിഹാസത്തോടെഹരിണി ചൊദിച്ചു





“ഡാ ആ കൈ കാണീക്കടാ…”എന്നു പറഞ്ഞുകൊണ്ട്വിനോദ് എന്റെഇടതു കൈപിടിച്ചു അവളെ കാണിക്കാന്‍ ശ്രമിച്ചു. എനിക്കുഎന്നെ പുകഴ്ത്തുന്നതുഇഷ്ടമല്ല എന്ന മട്ടില്‍ കൈ കാണിക്കാന്‍ഒന്നു മടിചെങ്കിലുംഅവളുടെ മുന്നില്‍ഒന്നു തിളങ്ങാന്‍കിട്ടിയ അവസരംപാഴാക്കാന്‍ എനിക്കു കഴിഞ്ഞില്ല. എന്റെ കൈയിലെസര്‍ജറികഴിഞ്ഞ പാടുകള്‍കണ്ടപ്പോള്‍, അവളുടെ മുഖം വാടി. അത് എന്റെ മനസ്സിനെഏറെ സന്തോഷിപ്പിചെങ്കിലും, ശ്രദ്ധിയ്ക്കാത്തരീതിയില്‍ ഞാന്‍ പറഞ്ഞു“ ഇവന്റെ പ്രേമവിവാഹം നടത്താന്‍ പോയതിനു ഇവന്റെപെണ്ണിന്റെ അമ്മവന്‍മാരും നാട്ടുകാരും ചേര്‍ന്നു തന്നസമ്മാനം.” അവള്‍ ഒരു ബഹുമാനത്തോടേ എന്റെമുഖതേക്കു നോക്കി, ഞാനങ്ങുപൊങ്ങി ആകാശതിന്റെ പൊക്കത്തെയ്ക്ക്. ആ ഇണപ്രാവുകള്‍ഇതെല്ലാം കാണൂന്നുണ്ടോ എന്നു നോക്കാനും ഞാന്‍മറന്നില്ലാ. വിനോദ് യാത്ര പറഞ്ഞു അവന്റെകോച്ചിലേക്കു പോയീ. അവള്‍ മൊബൈലില് sms അയച്ചുകളിക്കുന്നുണ്ടയിരുന്നു. ഒരു sms തമാശഅവള്‍ എന്നെവായിചു കേള്‍പ്പിച്ചു. ഞങ്ങള്‍പൊട്ടിചിരിചു പൊയീ പക്ഷെ ആ ചിരിക്കുകൂടുതല്‌ ആയുസ്സ് ഉണ്ടയില്ലാ…


അവള്ക്കു അടുത്ത കോച്ചില്‍ബര്‍ത്ത്അനുവദിച്ചു, ബര്‍ത്തു കിട്ടിയതറിഞ്ഞു പതിവിലും വിരുദ്ധമായി ഞാനൊരുപാട് വേദനിച്ചു. കാരണംജന്മങ്ങളുടെ ബന്ധമുള്ള ഒരാള്‍ വിട്ടു പോകുന്നതുപോലെനിയ്ക്ക് തോന്നി.അവള്‍ ബാഗ്എടുത്തു നടന്നുനീങ്ങി… കുറച്ചുദൂരം പിന്നിട്ടതുംഒരു പിന്‍വിളികേട്ടപോലെ അവള്‍തിരിഞ്ഞു നോക്കി.. ആ നോട്ടത്തില്‍ ആയിരമായിരംഅര്‍ഥങ്ങള്‍ഉള്ളതുപോലെനിയ്ക്ക് തോന്നി.എന്തോ അവള്‍ക്കു പൊകാന്‍ ഇഷ്ടമില്ലാ എന്നുഎനിക്കു ഉറപ്പായിരുന്നു..പക്ഷേ എന്താണുകാരണം?? എന്റെമനസിലെ പോലെഅവളുടെ മനസിലും…..


അങ്ങനെ കുറെചോദ്യങ്ങള്‍ സ്വയം ചോദിച്ചു കൊണ്ട് ഞാന്‍ഉറങ്ങാതെ കിടന്നു. ബാക്കി എല്ലാവരും ഉറങ്ങിതുടങ്ങി , ഇണപ്രാവുകള്‍ അപ്പോഴും മൊബൈല്‍ നോക്കിസല്ലപിക്കുന്നുണ്ടായിരുന്നു.


എനിക്കു ഉറങ്ങാന്‍ കഴിഞ്ഞില്ലാ…ബര്ത്ത് കിട്ടാതിരുന്നേല്‍…അവള്‍ പോകാതിരുന്നേല്‍എന്നിങ്ങനെ പലചിന്തകളും എന്റേ ഉറക്കം കെടുത്തി..അവള്‍ ഒന്നുവന്നിരുന്നേല്‍ എന്നോര്‍ത്തു കിടന്നപ്പോള്‍ , ഒരു നിഴല്‍ രൂപം എന്റേഅടുത്തേക്കു വന്നു ഞാന്‍ ചാടി എഴുന്നേറ്റുനോക്കി .


എന്റെ മനസ്സിന്റെ ആഗ്രഹംഅറിഞ്ഞെന്നപോലെ അവള്‍ തിരിച്ചു വന്നിരിയ്ക്കുന്നു .


“ അവിടെ ഒരുഅമ്മയും കുട്ടിയും……ബര്‍ത്ത്ഞാനവര്‍ക്ക്‌ കൊടൂത്തു” പതിഞ്ഞസ്വരത്തില്‍ അവളിതെല്ലാം പറഞ്ഞൊപ്പിച്ചു.ഇത് കേട്ടഎന്റെ സന്തോഷംവാക്കുകള്‍ക്കും അതീതമായിരുന്നു .ഇതെല്ലാം കാണുന്ന ഇണ പ്രാവുകള്‍ ഇടയ്ക്കെന്തോക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. അതൊന്നും ഞാന്‍ വിലക്കെടുത്തില്ലാ.

എന്നാലും അവള്‍ പറഞ്ഞതുസത്യമാണോ?

ശരിക്കും അമ്മയ്ക്കും മോള്‍ക്കും ബര്‍ത്തുകൊടുത്തതാണോ ?

അതോ തിരിച്ചു ഇങ്ങോട്ടു വരാന്‍വേണ്ടി അവള്‍കള്ളം പറഞ്ഞതാണോ?


എനിക്കു അതൊന്നു അറിയാന്‍വല്ലാത്ത വ്യഗ്രതതോന്നി. ബാത്തറൂമില്‍ പോകാനെന്നമട്ടില്‍ പതിയെഞാനെഴുന്നേറ്റു,ആ കോച്ചിനെ ലഷ്യമാക്കി നടന്നു.S15 ലെ ആ23-)ം നമ്പര്‍ബെര്‍ത്ത് ഒഴിഞ്ഞുകിടക്കുന്നു. എനിക്ക് ആകെ എന്തോ പോലായി, ജീവിത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം, സന്തോഷമാണോ, ആശ്ചര്യമാണോ എന്തോ പറയാന്‍ വയ്യാത്ത ഒരു മാനസികാവസ്ഥ. ആസംഭവം എന്റെമനസ്സിന് കുറെസന്തോഷം തന്നു,കൂടെ കുറെചോദ്യങ്ങളും അവശേഷിപ്പിച്ചു,,,,,,,,


അവള്‍ എന്തിനു ബര്‍ത്തു വിട്ട്അവിടേക്കു വരണം?

എന്നോടു അവള്‍ക്കുഇത്ര അടുപ്പംതോന്നാന്‍ കാരണം?

എന്റെ മനസിലെ പോലെഅവള്‍ക്കുംആ പേരറിയാത്തഫീലിംഗ്സ് ഉണ്ടവുമോ?

അതോ ഇതാണോ പ്രണയം?


ഇത്ര പെട്ടന്നു പ്രണയംഉണ്ടാവുമോ? അതോ അവള്‍ വന്നതില്‍ ദുരുദ്ദേശംവല്ലതും,,,,,, ഏയ് ഉണ്ടാവില്ലാ കണ്ടാലറിയാംനല്ല കുട്ടിയാ,എന്നാലും എനിക്കു വേണ്ടി അവള്‍ ബ‍ര്‍ത്ത്ഉപേക്ഷിച്ചു വന്നല്ലോ എന്നു മാത്രം ഓര്‍ക്കാന് ‍ഞാനാഗ്രഹിചു,ഉള്ളിലെ സന്തോഷംഒളിപ്പിച് ഞാന്‍ ഒന്നും അറിയാത്തതുപോലെ അവളുടെ അടുത്തു പോയിയിരുന്നു.


അവളും ഞാനും ആരാത്രി ഉറങ്ങാതെ സംസാരിച്ചുഇരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ പലകഥകളും പറഞ്ഞു.അവള് ഇടക്കുമൊബൈലില്‍ കളീക്കുന്നതു എനിക്കു ഇഷ്ടപ്പെട്ടില്ലേല്ലും ഞാന്‍ അങ്ങുക്ഷമിച്ചു.മൊബൈല്‍ നമ്പര്‍ചോദിക്കണം എന്നു മനസ്സു കൊതിച്ചു, പക്ഷെ എന്തൊ എനിക്കു കഴിഞ്ഞില്ലാ. ഇടക്കുഞാന്‍ ഒന്നുമയങ്ങി പോകുമെങ്കിലുംപെട്ടന്നു ഉണര്‍ന്നു അവളോടു സംസാരിച്ചിരുന്നു. വണ്ടി ബംഗളൂര്സിറ്റി സ്റ്റേഷന്‍എത്താറായി. എല്ലാവരും ഉറക്കം ഉണരാനും , ഇറങ്ങാനുമുള്ളഒരുക്കങ്ങള്‍ തുടങ്ങി.





ഞാനും ബാഗ് എടുത്തുസീറ്റില്‍ വച്ചു,കൂടെ അവളുടെബാഗും എടുത്തുവചു പെട്ടന്നുഒരുവന്‍ അവളോടുവന്നുപറഞ്ഞു “ബാഗ്ഞാന്‍ എടുക്കാം, ബിജു വണ്ടിയുമായീവന്നിട്ടുണ്ട്”. സീറ്റിനടിയില്‍ നിന്നും ചക്കയും, മാങ്ങയും എല്ലാംഉള്ള ബോക്സ്മുട്ട്കുത്തിനിന്നു വലിചെടുത്തു കൊണ്ടിരുന്നഞാന്‍ ആവാക്കുകള്‍ കേട്ടു ഒരു നെടുവീര്‍പ്പോടെവേഗം തലപൊക്കി നോക്കിഎനിക്കു എന്റെകണ്ണുകളെ വിശ്വസികാന്‍ പറ്റിയില്ല, ഇവനോ????!!!!!!!!!!!!!!!!! ഇവന്‍എന്തിനാ ഇവളെവിളിക്കുന്നത് എന്നു ഞാന്‍ മനസിലോര്‍ത്തതുംഅവളുടെ ഉത്തരംഅവനോട് “ഇതുവരെഇല്ലാത്ത സ്നേഹം ഇപ്പോ എവിടന്നു വന്നു”??,അത്കൂടികേട്ട ഞാന്‍ ചക്കയും, മാങ്ങയും എല്ലാംഅവിടെ ഇട്ട്ഏണീറ്റു. അപ്പോഴേക്കും അവന്റെ മറുപടി “ ഹരണിഞാന്‍ നിനോടുവഴക്കിനു വന്നതല്ല, പ്ലീസ് ട്രൈ ടൂഅണ്ടര്‍സ്റ്റാന്റ്മീ.” അപ്പോഇവനു പേരുംഅറിയാം ഇവര്‍പരിചയക്കാര്‍ ആണോ??ഞാന്‍ അവളുടെമുഖത്തേക്കു നോക്കി അവര്‍ ഇരുവരും എന്റെമുഖത്തേക്കും നോക്കി വേഗം അവന്‍ എന്നോടുപറഞ്ഞു “ സോറി ടൂട് ഐ ആംസന്തോഷ്,” ഞാന്‍ ആകെ ഷോക്ക് അടിച്ചപോലെനിന്നു എനിക്കുഇംഗ്ളീഷ് മനസിലായില്ലാ എന്നു ഓര്‍ത്തുഅവന്‍ വീണ്ടുംഎന്നോടു പറഞ്ഞു”എന്റെ പേരുസന്തോഷ്” കിട്ടാത്ത ശ്ബ്ദം ഉണ്ടാക്കി ഞാന്‍പറഞ്ഞു “ മനസിലായി ഇത് ……” അവള്‍ക്കുനേരേ കൈചൂണ്ടീ.


് ഒരു പുഞ്ചിരിയൊടെഅവന്‍ പറഞ്ഞു “ ഇത്എന്റെ എല്ലാമെല്ലാമായ കാമുകിഹരണി.. ഉടന്‍തന്നെ ഹരണിസന്തോഷ്ആവും”



ഒരു രാത്രി മുഴുവന്‍കാരണമറിയാതെ മനസിലുണ്ടായ ആ സന്തോഷത്തിനു അവിടെതിരശ്ശീല വീണു. എന്താ പറയേണ്ടതെന്നു അറിയാതെ സ്തംഭിച്ചു നിന്നഎന്നോടു ഹരണിപറഞ്ഞു “ അതെ സുരേഷ് അങ്ങനെ ഒരുതെറ്റ് ഞാന്‍ചെയ്തു പോയീ..അതിന്റെയാ ഞാന്‍ ഈ അനുഭവിക്കുന്നത്” എന്ന് അവള് പറഞ്ഞവസാനിപ്പിയ്ക്കും മുന്പേഅവന്‍ അവളെചേര്‍ത്തുപിടിച്ചു പറഞ്ഞു “ എന്നെ കിട്ടിയതു നിന്റെഭാഗ്യം” .


ആകെ തളര്‍ന്ന്,എന്റെ മനസ്സ്കൈവിട്ടു പോകുന്ന പോലെ തോന്നി അതിനുഒരു കാരണംനിങ്ങള്‍ക്കുഅറിയില്ലാ , അവന്‍ആരാണെന്നു പറഞ്ഞില്ലല്ലോ . ആ ഇണ പ്രാവുകളിലെപയ്യന്‍ ആണ് ഈ സന്തോഷ്.എന്റെ അവസ്ഥഅവള്ക്കു ശരിക്കും മനസിലായീ എന്നു തോന്നുന്നു.അവള് വേഗംആ പെണ്‍കുട്ടിയെ വിളിച്ചുഎണീപ്പിചു ഇത് എന്റെയും ഇവന്റേയും കൂട്ടുകാരി ജനീ ന്നു വിളിക്കുംജനീഫര്‍ ജോസഫ്എന്നാണ് പേരു.അതെല്ലാം കേട്ടാപ്പോള്‍ ഇവരേല്ലാംഎന്നെ മന:പൂര്‍വ്വംപറ്റിചതുപൊലെ തോന്നി. ഇടരുന്ന ശ്ബ്ദത്തില്‍ ഞാന്‍ചോദിച്ചു “ എനിക്കുഒന്നും മനസിലാവുന്നില്ലാ.ഒരു രാത്രിമുഴുവന് അപരി്ചിതരേപോലെഎന്തിനു കഴിഞ്ഞു”??നല്ല സംസാരപ്രിയയായ ജനീ ആകാര്യങ്ങള്‍ എന്നോടൂ വിവരിച്ചു. ഹരണിയും, സന്തോഷുംകമിതാക്കള്‍ ആണെന്നും, ഒരു സൌന്ദര്യ പിണക്കത്തിലായിരുന്നെന്നും. എപ്പോഴും ഞങ്ങള്‍ ഒരുമ്മിച്ചാണ് യാത്ര ചെയുക, ഇതാദ്യമായാണ് അവളെഒഴുവാക്കി ഞങ്ങള്‍ മാത്രം ടിക്കറ്റ് ബുക്ക് ചെയ്തത് എന്നിട്ടും എനിക്ക് സഹിക്കാന്‍പറ്റാതെ അവളേഞാന്‍ വിവരങ്ങള്‍അറിയിച്ചു അത് അനുസരിച്ചാണ് അവള്‍ റ്റിറ്റിആര്‍നെ കണ്ടു , ഈ സീറ്റ് വാങ്ങി വന്നത്.അത് സന്തോഷിനുഅറിയില്ലായിരുന്നു. പിന്നെ രാത്രിമുഴുവന്‍ sms ലൂടെ ആണ് ഇവരുടെ സമാധാനചര്‍ച്ചകള്‍നടന്നത്. പിണക്കത്തിലും ഇവനെ കാണാന്‍ വേണ്ടീയാണ്അവള് ആബര്ത്ത് ഒഴുവാക്കിവന്നത്. അപ്പോഴാണ്എനിക്കു രാത്രിനടന്നതിന്റെ എല്ലാം പൊരുള്‍ കിട്ടിയത് . അപ്പോഴേക്കുംവണ്ടീ സ്റ്റേഷന്‍എത്തി അവരെല്ലാംയാത്ര പറഞ്ഞുനടന്നു നീങ്ങിഹരണി പ്രത്യേകനന്ദിയും പറയാന്‍ മറ്ന്നില്ലാ. രാത്രി മുഴുവന്കാരണമറിയാതെ സന്തോഷിച്ച് കോമാളിയായ ഞാന്‍ ഒരുപാട് വേദനകളെഉളളില്‍ ഒതുക്കികൂട്ടുകാര്ക്കുള്ളാ ചക്കയും, മാങ്ങയുംനിറഞ്ഞ ബോക്സ് എടുത്തു തലയില്‍ വയ്ച്ചു ബസ്സ്സ്റ്റാന്റിലേക്കു നടന്നു. തലയിലെഭാരത്തെക്കാള്‍ വലുതായിരുന്നു എന്റെ മനസിലേതു.അറിയാതെ കണ്ണുകള്‍ നിറഞ്ഞുപോയീ. അവരോടൊന്നുംദേഷ്യമോ, ഈര്‍ച്ചയോ തോന്നിയില്ലാ. ഞാന്‍കഥയറിയാതെ ആട്ടം കണ്ടൂ പലതും ആഗ്രഹിച്ചുകൂട്ടിയതിനു അവര്‍ എന്തു പിഴചു….. എന്നാലുംഎന്റെ മനസു10 –ആം ക്ളാസ്സ്കഴിഞ്ഞു സ്കൂള്‍വിടുന്ന ദിനത്തില്‍കൂട്ടുകാരെപിരിഞ്ഞു പോകുന്ന ഒരുവിദ്യര്‍ത്ഥിയുടെപൊലെയായിരുന്നു….

 
 
ഒരു രാത്രിമുഴുവന്‍ കിട്ടിയ കാരണമറിയാത്ത ആ സന്തോഷം,ഇപ്പോള്‍ സങ്കടമായി ഹൃദയത്തില്‍ നിറയുമ്പോഴും,,,,,,,ആ രാത്രിയുടെമധുരഓര്‍മ്മക്ളെകാലത്തിനു അടര്‍ത്തികളയാന്‍ പറ്റാതെപോവട്ടെ എന്നുപ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ മെജസ്റ്റിക്കിലെ സിറ്റിബസ്സ്റ്റാന്റിന്റെ 14 ആംനമ്പര്‍ ഫ്ലാറ്റ്ഫോമില്‍ നിന്നും168E ബസ്സില്‍ കയറി ഇരുന്നു എനിക്കു വേണ്ടി കാത്തു നിന്നാപോലെ പെട്ടന്നു തന്നെ ബസ്സ് പുറപ്പെട്ടൂ ,  പെട്ടന്നു ആരോ കൈ കാണിച്ചു ബസ്സ് നിന്നു.   മഞ്ഞുള്ള ആ പ്രഭാതതിന്റെ മങ്ങിയ വെളിച്ചത്തില്‍ ഒരു പിങ്ക് സാരിയുടത്ത ഒരു ദിവ്യസുന്ദരി ബസ്സില്‍ കയറി, ഒന്നു ആലോചികാതെ എന്റെ അടുത്തു വന്നു ഇരിന്നു. ഇപ്പൊ നിങ്ങള്‍ ഓര്‍ക്കും എന്റ് മനസില്‍ ലഡ്ഡു പൊട്ടികാണും എന്നു, എന്നാല്‍ തെറ്റി എന്റെ മനസ്സു അടുത്ത വേദനയെ സഹിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി,അങ്ങനെ കുറെ വേദനകള്‍ പേറി എന്റെ പ്രയാണം തുട‍ര്‍ന്നു......പുതിയ നൊമ്പരം തേടി.....




Something spl something different that's Starsuresh



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ