ആകെ പേജ്‌കാഴ്‌ചകള്‍

2012, ഓഗസ്റ്റ് 5, ഞായറാഴ്‌ച

: മന്ദാരത്തിലെ സൌഹൃദ നക്ഷത്രങ്ങള്‍ ...


നന്ദിതയുടെ സംസ്ക്കാരകര്‍മങ്ങള്‍ക്ക് ശേഷം അധികം താമസിയാതെ തന്നെ
വീണ കല്‍ക്കട്ടയ്ക്ക് പോയി .24 വര്ഷം ഒരു മനസ്സ് പോലെ ജീവിച്ച
പ്രിയ കൂട്ടുകാരി നന്ദുവിന്റെ വേര്‍പാട്‌
താങ്ങാനാകുന്നതായിരുന്നില്ല വീണയ്ക്കു .ആ അന്തരീക്ഷത്തില്‍ ഒരുപിടി
ചാരം മാത്രമായി തീര്‍ന്ന നന്ദുവിന്റെ അരുകില്‍
നില്‍ക്കാനാകാത്തകൊണ്ട് ലീവ് ക്യാന്‍സല്‍ ചെയ്തു വേഗം
പോവുകയായിരുന്നു .ഓഫീസില്‍ ജോയിന്‍ ചെയ്തിട്ടും മനസ്സ് പിടിച്ചു
നിര്‍ത്താന്‍ വീണയ്ക്കു ആകുന്നില്ലായിരുനു എവിടെ തിരിഞ്ഞാലും
നന്ദുവിന്റെ ഓര്‍മ്മകള്‍ .ഒരാശ്വാസത്തിന് ഫ്രണ്ട്സിനെയൊക്കെ
കാണാമെന്നു ഓര്‍ത്തു ഫെയ്സ്ബുക്കില്‍ കയറും പക്ഷെ അവിടെയും അവള്‍
തോറ്റുപോകും കാരണം അറിയാതെ നന്ദുവിന്റെ പ്രൊഫൈലില്‍ കയറി പോകും
.അതു വീണയെ നന്ദുവിന്റെ ഓര്‍മകളിലേയ്ക്ക് കൂട്ടികൊണ്ടുപോകും ,
നൊമ്പരപ്പെടുതും .അവസാനം ഒരു ഫ്രണ്ട് വഴി മന്ദാരം എന്ന സൈറ്റില്‍
എത്തി .ഓര്‍മകള്‍ക്ക് അവധികൊടുക്കാനായിരുന്നു വീണ ഇങ്ങനെ പലതും
കാണിച്ചു കൂട്ടിയിരുന്നത് .ദിവസത്തിന്റെ മുക്കാല്‍ ഭാഗവും
മന്ദാരത്തിലെ കഥകളും കവിതകളും വായിയ്ക്കാന്‍ ചിലവഴിച്ചു ..
എല്ലാ വിശേഷങ്ങളും ആ പഴയ ഐ .ഡി യില്‍ നന്ദുവിനു മെയില്‍
ചെയ്യുമായിരുന്നു ,അതു തനിച്ചല്ല എന്ന ഒരു തോന്നലിനായി
ചെയ്തിരുന്നതായിരുന്നു ..ആകാശത്തെ നക്ഷത്ര കൂട്ടങ്ങള്‍ക്കിടയില്‍
ഇരുന്നു നന്ദു എല്ലാം അറിയുനുണ്ടെന്ന വിശ്വാസം എപ്പോഴും
വീണയ്ക്കുണ്ടായിരുന്നു ..കാരണം അത്ര ശക്തമായിരുന്നു അവരുടെ ബന്ധം
..മരണത്തിനു ശേഷവും അവളോടോപം നന്ദുവിന്റെ സാമിപ്യം ഉണ്ടെന്നു അവള്‍
കരുതിയിരുന്നു ..


മാനസികമായി തളര്‍ന്ന വീണയ്ക്കു അധികം ആരോടും സംസാരിയ്ക്കാന്‍
ആകില്ലായിരുന്നു അതൊന്നുമറിയാതെ മന്ദാരത്തിലെ സുഹൃത്തുക്കള്‍ എല്ലാം
ചേര്‍ന്ന് ജാട എന്ന നെയിം ബോര്‍ഡ് അവള്‍ക്കു കൊടുത്തു .നന്ദുവിനെ
കുറിച്ചുള്ള ഓര്‍മ്മകള്‍ അവള്‍ കഥകളായി എഴുതിയപ്പോള്‍ പലരും അവളെ
കഥാകാരി എന്ന് സംബോധന ചെയ്തു .പക്ഷെ ആരും നിജസ്ഥിതിയൊന്നുമറിഞ്ഞില്ല
.,വീണയുടെ ഉരുകുന്ന മനസ്സിന്റെ നൊമ്പരങ്ങളാണ്‌ ഈ കഥകള്‍
എന്നറിയാതെ കഥാകാരിയായതുകൊണ്ട് ഉള്ള ജാടയാണെന്നും അവളെ
വിശേഷിപ്പിയ്ക്കാന്‍ ഒരുപാടുപേരുണ്ടായിരുന്നു .പക്ഷെ ഈ
കളിയാക്കലുകളിലൊന്നും ഭാഗം ആകാതെ എല്ലാവര്ക്കും ഒരുപോലെ നല്ല
സൗഹൃദം പങ്കുവയ്കുന്ന ഒരാളവിടെ ഉണ്ടായിരുന്നു .നക്ഷത്രങ്ങളുടെ
രാജാവ്‌ എന്ന് സ്വയം വിശേഷിപ്പിയ്ക്കുന്ന വിവേക് .



മറ്റു പലരും വീണയുടെ പ്രൈവറ്റില്‍ കയറി നിരാശരായപ്പോള്‍ വിവേകിനെ
പ്രതീക്ഷിച്ചു കാണാതെ അവള്‍ സ്വയം ചെറുതായി വേദനിയ്ക്കുകയായിരുന്നു
..വീണയോട് വളരെ മാന്യമായും സ്നേഹമായും മെയിനില്‍ ചാറ്റ് ചെയ്യുന്ന
വിവേകിന്റെ സൗഹൃദം അവള്‍ ആഗ്രഹിച്ചെങ്കിലും എന്തോ അതുണ്ടായില്ല .അവളുടെ
ഉള്ളിലെ ഈഗോ അങ്ങോട്ട്‌ ചെന്ന് മിണ്ടാനും അനുവദിച്ചില്ല ..

ഇതിനിടയില്‍ ദുഃഖമകറ്റാന്‍ ചെന്ന വീണയുടെ മനസ്സിനെ അവിടെയുള്ള പലരും
ചേര്‍ന്ന് വേദനിപ്പിച്ചു .ഒതുങ്ങി കഴിഞ്ഞിരുന്ന അവളുടെ മേല്‍ അറിയാത്ത പല
കുറ്റങ്ങളും ചാര്‍ത്തി . ഒരുദിവസം ആരോടും ഒന്നും പറയാതെ കൂട്ടുകാരി
അലോനയ്ക്ക് മാത്രം നമ്പര്‍ കൊടുത്തു ,എഴുതികൂട്ടിയ അക്ഷരകൂട്ടുകളുമായി
അവള്‍ പടിയിറങ്ങി

.വീണ വല്ലാതെ ഡിപ്രഷനില്‍ എത്തിയിരുന്നു ആ ഒരാഴ്ച
കൊണ്ട് .ആരുടെയും ഫോണ്‍ അറ്റന്‍ഡ് ചെയ്യാനുള്ള മാനസിക അവസ്ഥയില്ലാതകൊണ്ട്
ഓഫ്‌ ചെയ്തു വച്ചിരിയ്ക്കുകയായിരുന്നു .പിന്നെ എപ്പോഴോ ഓണ്‍
ചെയ്‌തപ്പോള്‍ കുറെ കോള്‍സ് കിടക്കുന്നു അറിയാത്ത ഒരു നമ്പറില്‍
നിന്നു..തിരിച്ചു വിളിക്കാന്‍ തോന്നിയില്ല പിന്നെ എപ്പോഴോ കോള്‍ വന്നു
എടുത്തപ്പോള്‍ വീണയുടെ അക്ഷരങ്ങളെ ഏറെ സ്നേഹിയ്ക്കുന്ന വിവേക് ആയിരുന്നു
അതു .ദൈവത്തിന്റെ അദൃശ്യകരം പോലെ ,ആകാശത്തെ നക്ഷത്രകൂട്ടങ്ങള്‍ക്കിടയില്‍
നിന്നും നന്ദു പറഞ്ഞുവിട്ട പുതിയൊരു നക്ഷത്രമായിരുന്നു വിവേക് .അങ്ങനെ
അവന്റെ നിര്‍ബന്ധത്തില്‍ വീണ തിരിച്ചു മന്ദാരത്തിലെത്തി.


വിവിയുടെ സ്നേഹവും സൌഹൃദവും അവളില്‍ ഏറെ മാറ്റങ്ങള്‍ വരുത്തി
.അങ്ങനെയൊരു നാള്‍ പെട്ടെന്ന് അവള്‍ മന്ദാരത്തില്‍ വരാതായി .ദിവസങ്ങള്‍
കഴിഞ്ഞു ആഴ്ചകളായി ..ഏറെ വേദനിച്ചെങ്കിലും വിവി അവളെ വിളിച്ചു
നോക്കിയില്ല ..
കാരണം ഇത്ര സ്നേഹിച്ചിട്ടും പറയാതെ എല്ലാം ഉപേക്ഷിച്ചു വീണ പോയി
എന്നായിരുന്നു അവന്റെ മനസ്സില്‍ .. പിന്നീടൊരു ദിവസം അപ്രതീക്ഷിതമായി
അവള്‍ വന്നു ..പിണക്കതോടെയെങ്കിലും അവന്‍ പറഞ്ഞു ഞാന്‍ വിവേക് ,എന്നെ
ഓര്‍മ്മയുണ്ടോയെന്നു ....

വീണ ചിരിച്ചുകൊണ്ട് പറഞ്ഞു വിവി വഴ്ക്കിടുന്നതിനു മുന്‍പ് ഞാന്‍ ഒന്ന്
ചോദിക്കട്ടെ ..ഞാന്‍ വരാഞ്ഞപ്പോ എന്നെ ഒന്ന് വിളിച്ചു പോലും നീ
അന്വേഷിചില്ലല്ലോ ?മറുപടിയ്ക്ക് കാത്തു നില്‍ക്കാതെ വീണ തന്നെ പറഞ്ഞു നീ
അങ്ങനെ വിളികില്ലാന്നു എനിക്കറിയാം കാരണം നീ അനാവശ്യമായി പെണ്‍കുട്ടികളെ
ഫോണ്‍ ചെയ്യാറില്ലല്ലോ പ്രത്യേകിച്ചും ഓണ്‍ലൈനില്‍ പരിച്ചയപെട്ടവരെ
.എങ്കിലും ഞാന്‍ വ്യക്തമാക്കാം എന്റെ അവസ്ഥ ഒരു ആക്സിടെന്റ്റ്
ഉണ്ടായായിരുന്നു അതായിരുന്നു ഞാന്‍ കോണ്ടാക്റ്റ് ചെയ്യതിരുന്നെ ..
വിവേക് ആകെ വല്ലത്തോരവസ്ഥയില്‍ ആയി ഇത് കേട്ടുകഴിഞ്ഞപ്പോള്‍ കാരണം
വിളിക്കാമായിരുന്നു ഒരു പ്രാവശ്യമെങ്കിലും താനത് ചെയ്തില്ലല്ലോ എന്ന
കുറ്റബോധം അന്ന് മുഴുവന്‍ അവനു ചിന്തിച്ചു വിഷമിയ്ക്കാന്‍ അത്
മതിയായിരുന്നു ..ആ സംഭവത്തോടെ അവരുടെ സൗഹൃദം വളരുകയായിരുന്നു ...ഒരു മഞ്ഞ
മന്ദാരം പോലെ അത് പൂത്തു തളിര്‍ത്തു .....മെസ്സെജുകള്‍‍ കോളുകളും ,പിന്നെ
സംസാര ദൈര്‍ഖ്യം മിനിട്ടുകളില്‍ നിന്ന് മണിക്കൂര്കളുമാകാന്‍
താമസമുണ്ടായില്ല ..

സൗഹൃദം എന്ന വാക്കിന്റെ ആഴവും വ്യാപ്തിയും വിവിയിലൂടെ വീണ
പടിയ്ക്കുകയായിരുന്നു ..ആരോ പറഞ്ഞതുപോലെ കാണാത്ത സൗഹൃദം
അടുത്തുള്ളവരുടെതിനെക്കാള്‍ ആഴമുള്ളതാകുമെന്നത് ഇവരുടെ കാര്യത്തില്‍
സത്യമായിരുന്നു .സങ്കടങ്ങളില്‍ കൂടെ കരയാനും ആശ്വസിപ്പിയ്ക്കാനും എല്ലാ
കൂട്ടുകാര്‍ക്കുമാകും പക്ഷെ അതില്‍ വ്യതസ്തനായിരുന്നു വിവി
.ഒരാശ്വാസവാക്ക് പോലും പറയാതെ വീണയുടെ കൈകളില്‍ മുറുകെ പിടിച്ചു
മുന്‍പോട്ടു നടത്തി .ഒരു നിമിഷം പോലും അവള്‍ക്കു വെറുതെയിരിയ്ക്കാനോ
ചിന്തിയ്ക്കാനോ വിവി സമയം കൊടുത്തില്ല .അവള്‍ പോലുമറിയാതെ അവളില്‍
ഉറങ്ങികിടന്നിരുന്ന കഴിവുകളെ കണ്ടെടുത്തു പ്രോത്സാഹിപ്പിച്ചു .വീണ എന്ന
സാധാരണ പെണ്‍കുട്ടി വിവിയിലൂടെ ആരൊക്കെയോ ആയി മാറുകയായിരുന്നു
..ഇത്രയേറെ കൂട്ടുകാരായിരുന്നിട്ടും പരസ്പരം അവര്‍ കണ്ടില്ല അത് വിവിയുടെ
മാത്രം വാശിയായിരുന്നു ..ഇപ്പോള്‍ കണ്ടാല്‍ നേരില്‍ കാണുമ്പോഴുള്ള
സന്തോഷം കുറയുമെന്ന് അതായിരുന്നു വിവി പറയുന്ന എകസ്ക്യുസ്..വീണയോട് അവന്‍
എപ്പോഴും പറയും ഞാന്‍ നിന്റെ അരികില്‍ തന്നെയില്ലേ ,പിന്നെന്ത്ന ഒരു
ഫോട്ടോ കാണാന്‍ ഇത്ര ആഗ്രഹമെന്ന് ...പലസമയത്തും വീണ ഓരോ ദിവസവും ഇടുന്ന
ഡ്രസ്സ്‌ ന്റെ കളര് പോലും വിവി ശരിയ്ക്കു പറയുമായിരുന്നു ,എന്തോ ഒരു
ജന്മാന്തരബന്ധം പോലായിരുന്നു അവരുടെ സൗഹൃദം ...

വീണയ്ക്കു പൂച്ചകുട്ടികളെ ഏറെ ഇഷ്ടമാണെന്ന് അറിഞ്ഞുകൊണ്ട് കാണുമ്പോള്‍
സമ്മാനിയ്ക്കാനായി അവളുടെ പ്രിയപ്പെട്ട നന്ദുവിന്റെ പേരില്‍ അവനൊരു
സുന്ദരിയെ പൂച്ചയെ വളര്‍ത്തിയിരുന്നു ...ചില സമയം മൊബൈലിലൂടെ ആ
പൂച്ചകുട്ടിയുടെ ശബ്ദം അവള്‍ക്കവന്‍ കേഴ്പ്പിച്ചുകൊടുക്കുമായിരുന്നു
വീണയെ സന്തോഷിപ്പിയ്ക്കാനായിരുന്നു അത് ..

പലപ്പോഴും വീണ തിരഞ്ഞിരുന്നു ആഴകൂട്ടതിലെല്ലാം അറിയാത്ത മുഖമുള്ള അവളുടെ
വിവിയെ ...കാരണം വീണ അവനെ കാണാന്‍ അത്രയ്ക്ക് കൊതിച്ചിരുന്നു ..അങ്ങനെ
ഒരു ശനിയാഴ്ച വൈകുവോളം അവര്‍ സംസാരിച്ചിരുന്നു .ആ സംസാരം അവള്‍
ഉറങ്ങുന്നതുവരെ നീണ്ടു അല്ലേല്‍ ഓര്‍മ്മകളുടെ തീരങ്ങളിലേയ്ക്ക്‌ അവള്‍
തനിച്ചു യാത്രയാകുമെന്നു വേദനിയ്ക്കുമെന്നും അവനറിയാമായിരുന്നു
.സംസാരിച്ചുകൊണ്ട് തന്നെ അവള്‍ പതിയെ ഉറക്കത്തിലേയ്ക്കു വഴുതിവീണു ...

പിന്നെ വിവിയുടെ കോള്‍ വന്നപ്പോഴാണ് വീണ പതിയെ കണ്ണ്തുറക്കുന്നത്
.ഉറക്കച്ചടവില്‍ പാതിയടഞ്ഞ മിഴികളോടെ സംസാരിച്ചുകൊണ്ട് അവള്‍
സിറ്റൌട്ടില്‍ എത്തി .വാതിലിനു ഇടതുവശത്ത് എന്തോ നിഴ്ലനങ്ങുന്നതുപോലെ
തോന്നിയെങ്കിലും അത് ശ്രദ്ധിക്കാതെ ആ കുളിരുള്ള പ്രഭാതത്തില്‍ പതിയെ
ചുരുണ്ടുകൂടി അവള്‍ അപ്പുറ വശത്തുള്ള ചെയറില്‍ ഇരുന്നു സംസാരിച്ചുകൊണ്ട്
..എപ്പോഴോ ഫോണ്‍ കട്ട്‌ ആയതുപോലെ തോന്നി എങ്കിലും വിവിയുടെ ശബ്ദം
കേഴ്ക്കാം...മൊബൈല്‍ എടുത്തു വീണ്ടും നോക്കി കോള്‍ കട്ട്‌ ആണ് .പക്ഷെ
വീണയെ വിളിക്കുന്നത്‌ അവള്‍ക്കു വ്യക്തമായി കേഴ്ക്കാം പെട്ടെന്നെന്തോ
ഓര്‍ത്തിട്ടെന്നപോലെ അവള്‍ ചാടിയെഴുനേറ്റു അപ്പുറെ വശത്തേയ്ക്ക് നോക്കി
.നല്ല മഞ്ഞുള്ള പ്രഭാതമായിരുന്നതുകൊണ്ട് ഒന്നും വ്യക്തമായി കാണാന്‍
ആകുന്നില്ലായിരുനു പക്ഷെ ആ ശബ്ദം അതവള്‍ തിരിച്ചറിഞ്ഞു .ഒരു അദ്ഭുതത്തോടെ
അവള്‍ ആ നിഴല്‍ രൂപത്തിന് നേരെ നടന്നു നീങ്ങിയപ്പോള്‍ കണ്ടു ..ഒരു
കയ്യില്‍ തുഷാര തുള്ളികള്‍ നിറഞ്ഞ പിങ്ക് റോസാപ്പൂവും ,മറുകയില്‍ പതിയെ
മയങ്ങുന്ന പൂച്ചകുട്ടിയും ആയി നില്കുന്നു നീല നിറമുള്ള തിളങ്ങുന്ന
കണ്ണുകളുള്ള ഒരു ചെറുപ്പക്കാരന്‍ ...സന്തോഷത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍
എത്തിച്ചേര്‍ന്ന വീണയ്ക്കു എന്ത് ചെയ്യണമെന്നറിയാതെ അവള്‍ പെട്ടെന്ന്
തന്നെ വിവിയെ കെട്ടിപ്പിടിച്ചു ..അവനും ഏറെ സന്തോഷവാനായിരുന്നു എങ്കിലും
അതധികം പുറത്തുകാണിക്കാതെ പതിയെ ചിരിച്ചു .








അകത്തേയ്ക്ക് വരാന്‍ വിവിയെ
ക്ഷണിച്ചുകൊണ്ട് അവള്‍ പതിയെ നന്ദുവിനെ കയിലെയ്ക്കെടുത്തു .അത്രയും നേരം
വിവിയുടെ ചൂടുപറ്റി ഉറങ്ങിയിരുന്ന അവള്‍ പെട്ടെന്ന് കൈ മാറിയിട്ടെന്നു
തോന്നുന്നു ഒരു കുതിച്ചുചാട്ടം.ആ ചാട്ടത്തില്‍ ഒരു പൂചെട്ടിയും അവള്‍
പൊട്ടിച്ചു ..ആ ശബ്ദം കേട്ട് വീണയൊന്നു ഞെട്ടിത്തരിച്ചു പോയി ..

അപ്പോള്‍ ഫോണ്‍ റിങ്ങ് ചെയ്തു ... വീണ വിവിയോടെ പറഞ്ഞു "എടാ ഫോണ്‍
എടുക്കടാ" "വിവി ഫോണ്‍ അടിക്കുന്നതു കേള്‍ക്കുന്നില്ലേ "

ഡി നിന്റെ ഫോണ്‍ ആണ് , വീണേ ഫോണ്‍ എടുക്കടി " അവളുടെ റൂം മെറ്റ്
അനുവിന്റെ ശബ്ദം അത് കേട്ട് കണ്ണ് തുറന്നു നോക്കിയപ്പോള്‍ മൊബൈല്‍ റിംഗ്
ചെയ്യുന്നു .വിവി കോളിംഗ് ...

എന്താ സംഭവിയ്ക്കുന്നതെന്ന് മനസ്സിലാകാതെ പാതിയടഞ്ഞ മിഴികളോടെ അവള്‍
കോള്‍ എടുത്തു ...

അപ്പുറത്ത് വിവേകിന്റെ ശബ്ദം .....

.എന്താടാ ഇതുവരെ എഴുനെല്ക്കാത്തെ സമയം 8 ആയല്ലോ .???



ഒരു ചമ്മലോടെയും നിരാശയോടെയും വീണ ഓര്‍ത്തു ചിരിച്ചു ശോ.....

എല്ലാം സ്വപ്നമായിരുനല്ലേ ..............

എന്നാലും ആ ദിനം മുഴുവന്‍ അവള്‍ ആ സ്വപ്നം , സ്വപ്നം ആണെന്ന്
വിശ്വസിക്കാന്‍ കഷ്ട്ടപ്പെട്ടു .




4 അഭിപ്രായങ്ങൾ: