ആകെ പേജ്‌കാഴ്‌ചകള്‍

2012, ഒക്‌ടോബർ 4, വ്യാഴാഴ്‌ച

നന്ദന


    എയര്പോര്ട്ടില്എത്താന്ഇനിയുമുണ്ട്
അര മണിക്കൂര്‍ .നന്ദന ഒരു വസന്തം പോലെ മനസ്സില്
പൂത്തു തളിര്ത്തു നില്ക്കുകയാണ് .അവള്ക്കു
നല്കാനായി എത്ര മാത്രം സമ്മാനങ്ങളാണ്
വാരികൂട്ടിയതെന്നു എനിയ്ക്കറിയില്ല .കാണാത്ത
കേഴ്ക്കാത്ത അക്ഷരങ്ങളിലൂടെ മാത്രം അറിഞ്ഞ എന്റെ
സ്നേഹം .അതാണ് നന്ദന .ഫ്ലൈറ്റ് ഇല്നിന്നിറങ്ങി നേരെ
പോകുന്നത് അവളെ കാണാനാണ് .എന്റെ പ്രിയപ്പെട്ട
നിറമായ നീല ചുരിദാറില്എന്റെ നന്ദന എത്ര
മനോഹരിയായിരിയ്ക്കും .അവളുടെ ശബ്ദം എത്ര
സുന്ദരമായിരിയ്ക്കും ...തുള്ളി തുളുമ്പുന്ന എന്റെ മനസ്സ്
ഒരു കൌമാരക്കാരന്റെതായി മാറിയോ
എന്ന്തോന്നുന്നു .

നീണ്ട പത്തു വര്ഷങ്ങള്ക്കു ശേഷം റോയ് മാത്യു എന
ഞാന്എന്നെ പരിഹസിച്ചു ഓടിച്ച നാട്ടിലേയ്ക്ക് വീണ്ടും
യാത്രയാകുന്നു .എല്ലാം എന്റെ നന്ദനയ്ക്ക് വേണ്ടി
അവള്പറഞ്ഞത് കൊണ്ട് മാത്രം .ഏകാന്തത എന്ന
എന്റെ പ്രിയ സുഹൃത്തിനെ ഒഴിവാക്കാന്ഒരു കാരണം
തേടി നടന്ന എനിയ്ക്ക് മുന്പില്തെളിഞ്ഞ
വഴിയായിരുന്നു പരസ്പരം അറിയാതെ കാണാതെ
സൗഹൃദം പങ്കു വയ്ക്കുന്ന സോഷ്യല്നെറ്റ് വര്ക്കിംഗ്
സൈറ്റ് കളില്അംഗം ആകുക .

മനസ്സിന്റെ നിയന്ത്രണം കൈവിട്ടു എന്ന് തോന്നിയ
നാളുകളില്ഒരാശ്വാസം അത് മാത്രമായിരുന്നു .അത്
പിന്നീട് എന്റെ സന്തോഷമായി മാറി .പിന്നെടെപ്പോഴോ
തോന്നിത്തുടങ്ങി ഞാന്ഏകനല്ല എനിയ്ക്കുമുണ്ട്
ഒരുപാടു പേര്‍ .എന്റെ ജീവനും ജീവിതവും ക്രമേണ
സൈറ്റ് ഇല്മാത്രമായൊതുങ്ങി.തനിച്ചായ എന്റെ നേരം
പോക്ക്കണ്ണുനീരില്നനഞ്ഞ എന്റെ വേദനകള്
കവിതകള്ആയി എഴുതുക എന്നതായിരുന്നു .പക്ഷെ
അതിലൊന്നും അഭിപ്രായം എഴുതാതെ എന്റെ
പ്രിയപ്പെട്ട നാലുവരികളെ കുറിച്ച് മാത്രം അഭിപ്രായം
എഴുതിയിരുന്ന നന്ദനയെ ഞാനും ശ്രദ്ധിച്ചിരുന്നു .

ഒരു പൂവിന്ഗന്ധമായി

ഒരു പാട്ടിന്ഈണമായി

എന്റെ മനസ്സിന്റെ സംഗീതമായി

മരിയ്ക്കാതോരോര്മ്മയെന്സ്നേഹ സൗഹൃദം...

ഇന്നുമെനിയ്ക്ക് അഞ്ജാതമാണു രഹസ്യം എന്റെ
ജീവന്റെ ജീവനായ നാലുവരികളെ അവള്മാത്രം
എന്തുകൊണ്ട് ഇത്രമാത്രം സ്നേഹിച്ചു ..
ചെറിയ കവിത ഞങ്ങളിലെ സൗഹൃദം വളര്ന്നു
പുഷ്പ്പിയ്ക്കാന്ഒരു കാരണമായി തീര്ന്നു ..
ലോകത്ത് എന്നെ സ്നേഹിയ്ക്കാന്എന്റെ നന്ദന
മാത്രമായിരുന്നു ഉണ്ടായിരുന്നത് .അതുകൊണ്ടാണ്
അവള്പറയുന്നത് നിരസിയ്ക്കാന്എനിയ്ക്കാകാതെ
പോയത് .പക്ഷെ എന്റെ മനസ്സായ നന്ദനയോട് പറയാത്ത
ഒരു രഹസ്യം ഇന്നുമെനിയ്ക്കുണ്ട് ഒരു സുഹൃത്ത്
മാത്രമല്ല അവളെനിയ്ക്കു ആത്മാര്ത്ഥമായും ഞാനവളെ
പ്രണയിയ്ക്കുന്നു എന്ന് .എന്റെ പ്രണയം
എനിയ്ക്കവളോട് നേരിട്ട് അറിയിയ്ക്കണം
കണ്ണുകളില്നോക്കി പറയണം. വാശി കൊണ്ടാണ്
ഞാന്തിരിച്ചു വരണമെങ്കില്ആദ്യമായി കാണേണ്ടത്
നന്ദനയെ തന്നെ വേണമെന്ന് ശടിച്ചത് .
 
എയര്പോര്ട്ടില്എത്തിയതറിഞ്ഞില്ല .നന്ദനയുടെ
ഓര്മ്മകള്മാത്രം കൂട്ടിനുള്ളപ്പോള്നിമിഷങ്ങള്
മണിക്കൂറുകള്ആകുന്നത്അറിയാറെയില്ല..ഓരോ
നിമിഷവും മുന്പോട്ടു പോകുന്തോറും എന്റെ മനസ്സ്
നന്ദനയുടെ സമിപ്യത്തിനായി
തുടിയ്ക്കുകയാണ് .എല്ലാവരോടും ഒപ്പം ഞാനും ഫ്ലൈറ്റ്
ഇല്കയറി ഇരുന്നു ആരോ നിയന്ത്രിയ്ക്കുന്ന ഒരു നിശ്ചല
പാവയെപോലെ.ഇപ്പോള്എന്റെ ഹൃദയത്തിലും
ഓര്മകളും നന്ദന മാത്രം അവളുടെ സ്നേഹത്തില്
ചാലിച്ചെഴുതിയ അക്ഷരങ്ങളും വര്ഷങ്ങളോളം ഒരു
മരുഭൂവയിരുന്ന എന്റെ മനസ്സില്സ്നേഹവും
സ്വന്തനവുമായി പെയ്തിറങ്ങിയ കുളിര്മഴയാണ് നന്ദന .

ഒടുവില്അങ്ങനെ ഞാന്എത്തിച്ചേര്ന്നു എന്നെ
വേണ്ടാത്ത മണ്ണില്വീണ്ടും ഒരുപാടു പ്രതീക്ഷകളോടെ
മനസ്സുനിറയെ പ്രണയത്തിന്റെ പനിനീര്
പുഷ്പങ്ങളുമായി.തുടിയ്ക്കുന്ന ഹൃദയത്തോടെ
കൊതിയ്ക്കുന്ന കണ്ണുകളോടെ പറഞ്ഞുറപ്പിച്ച
പൂന്തോട്ടത്തില്ഞാന്അവളെ തിരയാന്തുടങ്ങി
ഒരു നിമിഷം പോലും ക്ഷമിയ്ക്കാനുള്ള ശക്തി എന്റെ
മനസ്സിനുണ്ടായിരുന്നില്ല അത്രയ്ക്ക് മാത്രം നന്ദന എന്റെ
മനസ്സില്കത്തിപടരുകയായിരുന്നു..

അവളെ കാത്തുനിന്നു അര മണിക്കൂര്കഴിഞ്ഞത് ഞാന്
അറിഞ്ഞതേയില്ല ..കാണാനുള്ള തീവ്രതയില്സമയം
കൊഴിയുന്നത് എത്ര വേഗമാണെന്നു
ഞാനോര്ത്തു .അവിടെയെല്ലാം ഞാന്തിരഞ്ഞു നീല കളര്
ചുരിദാറില്ആരുമവിടെ ഉണ്ടായിരുന്നില്ല .മാത്രമല്ല
കുറച്ചു സമയം കൊണ്ട് പൂന്തോട്ടം ആളൊഴിഞ്ഞ
അരങ്ങുപോലായി .എന്നിട്ടും എനിയ്ക്ക് പ്രതീക്ഷ
ഉണ്ടായിരുന്നു .എന്റെ നന്ദന വരും ..

അവസാനം സന്ധ്യയോടടുത്തപ്പോള്അവിടെ
അവശേഷിച്ചത് ഞാന്മാത്രം പിന്നെ പൂത്തുതളിര്ത്തു
നില്ക്കുന്ന കുറച്ചു വൃക്ഷ ലതാതികളും അവയിലെ
സ്വന്തം കൂട്ടിലേയ്ക്ക്ചേക്കേറാനായി വെമ്പല്കൊണ്ട്
പറന്നിറങ്ങുന്ന പക്ഷികളും ,എന്നെപോലെ ദുഃഖം
കൊണ്ട് വാടി എന്നതുപോലെ നില്ക്കുന്ന വിവിധ
നിറത്തിലുള്ള പുഷ്പങ്ങളും മാത്രം ....

അപ്പോള്മാത്രമാണ് ഞാന്ഓര്ത്തത്എന്റെ നന്ദനയ്ക്ക്
എന്ത് പറ്റി എന്ന് വിളിച്ചു ചോദിയ്ക്കാനായി ഒരു നമ്പര്
പോലും എനിയ്ക്കില്ലല്ലോ .എല്ലാം കൂടി ഓര്ത്തപ്പോള്
നിരാശകൊണ്ട് തളര്ന്നഞാന്ഒരു മര ചുവട്ടില്
ഇരുന്നു .അപ്പോള്മാത്രമാണ് ഞാന്അയാളെ കണ്ടത്
എന്നെ കൂടതെ ആള്രൂപവും രാവിലെ മുതല്
അവിടെ ഇരുപ്പുണ്ടായിരുന്നു .നന്ദന എന്നെക്കാള്മുന്പേ
വന്നുപോയെങ്കില്ഒരുപക്ഷെ ഇയാള്ക്ക്
അറിയാമായിരിയ്ക്കുമല്ലോ ..ഒരു പെണ്കുട്ടി ആയ
അവള്എത്ര നേരം ഇവിടെ
ഒറ്റയ്ക്കിരിയ്ക്കും .എന്തായാലും അങ്ങ് മാറി
ഉദ്യാനത്തിന്റെ അങ്ങേയറ്റം ഇരിയ്ക്കുന്ന അയാള്ക്ക്
നേരെ ഞാന്നടന്നു നീങ്ങി .അയളിലെയ്ക്കുള്ള ദൂരം
കുറയും തോറും എന്റെ മനസ്സിന്റെ അസ്വസ്ഥത കൂടി
കൂടി വന്നു കാരണം ആയാലും നന്ദനയെ കണ്ടില്ല
എങ്കില്‍ ..

അടുക്കുംതോറും എനിയ്ക്ക് മനസ്സിലായി മുഖം ഞാന്
എവിടെയോ കണ്ടു മറന്നതുപോലെ ..എന്റെ
അവശേഷിച്ച ഓര്മകളില്എവിടെയോ
അയാളുണ്ട്..സ്ട്രീറ്റ് ലൈറ്റ് ന്റെ വെട്ടത്തില്അയാളുടെ
മുഖം വ്യക്തമായി കണ്ട ഞാന്ആകെ
തകര്ന്നുപോയി .നീറുന്ന പഴയ ഓര്മ്മകള്എന്റെ
മനസ്സിലേയ്ക്ക് കുതിരയെക്കാള്വേഗതയില്
ഓടിയെത്തി ... ചുറ്റും നടക്കുന്നതൊന്നും മനസ്സിലാക്കാന്
ആകാതെ അവിടെ തന്നെ നിന്നുപോയ എന്റെ
അടുക്കലേയ്ക്ക് അയാള്നടന്നെത്തിയപ്പോഴെയ്ക്കും
സകല നാഡികളുടെയും സ്പന്ദനം നിലചെന്ന പോലെ
ഞാന്നിലത്തു വീണിരുന്നു ......





കണ്ണുതുറന്നപ്പോള്ഞാനെവിടെയാണെന്നു
മനസ്സിലാക്കാന്ആകുന്നില്ലായിരുന്നു .ആദ്യം
മനസ്സിലേയ്ക്കോടിയെത്തിയത് നന്ദന
ആയിരുന്നു .അവളിപ്പോള്എവിടെയാകും നെറ്റ്
കണക്ഷന്ഇല്ലാത്തതിനാല്ഒന്നും
അറിയാനാകുന്നുമില്ല .പെട്ടെന്നാണ് കാല്പെരുമാറ്റം
കേട്ടത് നോക്കിയപ്പോള്മനു എന്റെ ഉറ്റ
ചങ്ങാതിയായിരുന്ന മനോജ്..അവനെയാണ്
അപ്രതീക്ഷിതമായി പാര്ക്കില്ഞാന്
കണ്ടത് .വര്ഷങ്ങള്ക്കു ശേഷം കണ്ടുമുട്ടിയ മനുവിനു
എന്നോട് പറയാനുണ്ടായിരുന്നത് ക്ഷമിയ്ക്കണം
എന്നൊരു വാക്ക് മാത്രമായിരുന്നു .അയാള്
പറഞ്ഞതൊന്നും ശ്രദ്ധിയ്ക്കാതെ മുറിയുടെ
ജനാലയിലൂടെ ഞാന്വിദൂരതയിലേയ്ക്കു നോക്കി
കിടന്നു .മണിക്കൂറുകള്ആയുള്ള നിശബ്ദതയ്ക്കു ശേഷം
മനു എവിടെയ്ക്കോ ഇറങ്ങിപോയി . ശാന്തമായ
ഏകാന്തതയില്എങ്ങനെയൊക്കെയോ എന്റെ മനസ്സ്
നൊമ്പരങ്ങള്മാത്രം സമ്മാനിച്ച ഭൂതകാലത്തിലെയ്ക്ക്
യാത്രയാകാന്തുടങ്ങി ..

വാഗമരങ്ങളും നിറയെ സൂര്യകാന്തി പൂക്കളും നിറഞ്ഞ
ഞങ്ങളുടെ കോളേജ് .അങ്ങിങ്ങായി ഒളിഞ്ഞും പാത്തും
കമിതാക്കള്പ്രണയിയ്ക്കുന്ന ഇടനാഴി ..അതില്
നിന്നെല്ലാം മാറി വഴിയോരത്തെയ്ക്ക് ചാഞ്ഞു കിടക്കുന്ന
അപ്പൂപ്പന്ആലിന്റെ ചുവട്ടില്മനുവിനേം ദേവുട്ട്യേം
കാത്തിരിയ്ക്കുന്ന ഞാന്‍ ..അടുത്ത വീടുകളില്
താമസിയ്ക്കുന്ന മനുവും ദേവുവും എന്നത്തേയും
പോലെ അന്നും ലേറ്റ് ആയാണ് വന്നത് .എക്സാം
കഴിഞ്ഞു അവസാനമായി എല്ലാവരും ഒത്തുകൂടുന്ന
ദിവസമായിരുന്നു അത്.അവസാനം ദേവുന്റെ ഒരു
സുന്ദര ഗാനത്തോടെ പരിപാടികള്എല്ലാം
അവസാനിച്ചു .പിരിയുന്നതിനു മുന്പ് അപ്പൂപ്പന്
ആലിന്റെ ചുവട്ടില്ഞങ്ങള്വീണ്ടും ഒത്തുകൂടിഅപ്പോള്
ദേവൂം ഞാനും കൂടെ രഹസ്യം മനുവിനോട്
പറഞ്ഞു .മറ്റാരുമറിയാതെ കലാലയ ജീവിതത്തിന്റെ
ആഘോഷങ്ങള്ക്കിടയില്തളിര്ത്ത ഞങ്ങളുടെ
പ്രണയത്തെ കുറിച്ച് .പക്ഷെ എല്ലാം കേട്ടു കഴിഞ്ഞപ്പോള്
ഞങ്ങള്പ്രതീക്ഷിച്ചതിനു വിപരീതമായി മനു വല്ലാതെ
എതിര്പ്പ് പ്രകടിപ്പിച്ചു അതിനു കാരണം
മറ്റൊന്നുമല്ലായിരുന്നു..ദേവുന്റെ അച്ഛനേം അവരുടെ
കുടുംബത്തെയും കുറിച്ച് മനുവിനു നന്നായി
അറിയാമായിരുന്നു .പക്ഷെ ഒരുമിയ്ക്കാന്ആയില്ലേല്
മരിയ്ക്കുമെന്നുള്ള ഞങ്ങളുടെ തീരുമാനം അതവന്റെ
മനസ്സലിയിപ്പിച്ചു..അങ്ങനെ ഞങ്ങളുടെ സത്യമായ
പ്രണയത്തിലൂടെ മനു അനുഭവിച്ചറിയുകയായിരുന്നു
പ്രണയം എന്ന വാക്കിന്റെ അര്ത്ഥവും വ്യാപ്തിയും
എത്രയെന്നു .പതിയെ ഞങ്ങളുടെ രഹസ്യ
സമാഗമങ്ങള്ക്ക് മനുഒരു സഹായി ആയി മാറി
തുടങ്ങിയിരുന്നു .



 

ഒരു ദീര് നിശ്വാസത്തോടെയാണ് ഞാനോര്കുന്നത്
നൊമ്പരങ്ങള്മറന്ന കൂട്ടത്തില്എന്റെ മാതാപിതാക്കള്
ദേവൂട്ടി എല്ലാം മറന്നിരുന്നല്ലോ ..ഇന്നും ഓര്ക്കുമ്പോള്
നെഞ്ചിലൊരു നെരിപ്പോടാണ് എല്ലാം ..കഴിഞ്ഞതെല്ലാം
ഒരു സ്വപ്നം മാത്രമായിരുന്നെങ്കില്എന്ന് ഒരു ആയിരം
വട്ടം ആഗ്രഹിച്ചിട്ടുണ്ട് ..


എന്റെ മനസ്സിനെ അശാന്തമാക്കാന്‍ ‍ മനുവീണ്ടും
മടങ്ങിയെത്തി ..നല്ല വിശപ്പ്തോന്നിയതിനാല്ദേഷ്യം
ഉണ്ടേലും അയാള്കൊണ്ടുവന്ന ഭക്ഷണം ഞാന്
കഴിച്ചു ..എന്റെ സമ്മതത്തിനായി കാത്തുനില്ക്കാതെ
മനുസംസാരിയ്ക്കാന്തുടങ്ങി അന്നത്തെ
സംഭവത്തെകുറിച്ച് ....പ്രണയ വിവാഹത്തോടെ
വീട്ടുകാര്ഉപേക്ഷിച്ച ചേച്ചിയെ പോലെ ദേവൂം ഇറങ്ങി
പോവുകയാണെങ്കില്മരിയ്ക്കാന്തയ്യാറായി കഴുത്തില്
കുരുക്കിട്ടു വാതിലടച്ചു നില്ക്കുന്ന അമ്മയെ ഉപേക്ഷിച്ചു
വരാന്അവള്ക്കാകില്ലായിരുന്നു....അതുപോലെ
ദേവൂന്റെ അച്ഛന്റെ സഹായത്തോടെ മാത്രം
ജീവിയ്ക്കുന്ന മനുവിനു  അദ്ദേഹം എര്പെടുത്തിയ
ആളുകളെ കൂട്ടി വരാതിരിയ്ക്കാനും ആകില്ലായിരുന്നു
കാരണം അത് ചെയ്തില്ലായിരുന്നേല്അടുത്ത ദിവസം
മുതല്മനുവും അവന്റെ കുടുംബവും പെരുവഴിയില്
ആകുമായിരുന്നു .‍മനു ഇതെല്ലാം
പറഞ്ഞവസാനിപ്പിച്ചപ്പോള്എനിയ്ക്ക് വല്ലാത്ത
കുറ്റബോധം തോന്നി കാരണം ഞാനാണോ തെറ്റുകാരന്
എന്ന് ഇപോള്ഒരു സംശയം .കുറ്റബോധം കൊണ്ട്
നീറുന്ന മനസ്സാല്എനിയ്ക്ക്മനുവിനോട് ഒന്നും
ചോദിയ്ക്കാന്ധൈര്യമില്ലായിരുന്നു .അത്
മനസ്സിലാക്കിയെന്നോണം അവന്എന്റെ മൌനത്തിന്റെ
അര്ത്ഥമായ പല ചോദ്യങ്ങളുടെയും ഉത്തരമായി
സംസാരിയ്ക്കാന്തുടങ്ങി ...

എന്റെ അപ്പച്ചനെയും അമ്മച്ചിയേയും മനു ആണു
നോക്കുന്നതെന്നത് ഒരു വലിയ ഞെട്ടലോടെയാണ് ഞാന്
കേട്ടത് .അതിനെക്കാളുമേറെ എന്നെ വേദനിപ്പിച്ചു
ദേവൂട്ടി ഇപ്പോഴും അവിവാഹിതയാണെന്നത് .അടഞ്ഞ
മുറിയ്ക്കുള്ളില്ആരോടും സംസാരിയ്ക്കാതെ
പുറംലോകവുമായി ബന്ധമില്ലാതെ ദേവു കഴിയുന്നു.
ഭക്ഷണം പോലും ഇടയ്ക്ക് മാത്രമായിരുന്നു ..മൂന്നു
പേരും ഒരുമിച്ചു നിന്നെടുത്ത ഒരു ഫോട്ടോയില്
നോക്കിയിരിയ്ക്കും എപ്പോഴും ഇരിപ്പ് പലപോഴും
മണിക്കൂറുകളോളം നീളും ..
എല്ലാം കേട്ടുകഴിഞ്ഞപ്പോള്എനിയ്ക്ക് തോന്നി എന്നും
എനിയ്ക്ക് വേദന മാത്രമാണോ ഉള്ളു . .ഇടറുന്ന
മൊഴിയോടെ ദേവുനെ കാണണമെന്ന് പറയാന്
തുടങ്ങിയപ്പോഴാണ് ഞാനാ ദുഃഖ സത്യം ഓര്ത്തത്
എന്റെ നന്ദന .എന്തുചെയ്യണമെന്ന് എനിയ്ക്കൊരു
രൂപവുമില്ലാതായി.ഇതിനിടയില്ദേവുനെ കാണാന്
പോകാമെന്ന് മനുപലപ്രാവശ്യം
പറയുന്നുമുണ്ടായിരുന്നു പക്ഷെ പോകാനാകാതെ
നിശബ്ദനായി നില്ക്കാനേ എനിയ്ക്കായുള്ളൂ ..എന്റെ
മനസ്സിന്റെ വിഷമം ഒന്നും അറിയാത്ത മനുപറഞ്ഞു
ദേവൂട്ടി എല്ലാം ക്ഷമിയ്ക്കുമെന്നു .എനിയ്ക്ക് മാത്രമല്ലെ
അറിയൂ എന്റെ വിഷമഖട്ടം ..
ഒരു വശത്തു വര്ഷങ്ങളായി ദുരിതമനുഭവിച്ചു
എനിയ്ക്ക് വേണ്ടി കാത്തിരുന്ന ദേവു ,,മറു വശത്തു
സത്യസന്ധമായ സ്നേഹം മനസ്സിലാക്കാതെ ഞാന്
പ്രണയിച്ച നന്ദന .ആരെ ഉപേക്ഷിയ്ക്കാന്
എനിയ്ക്കാകും


എന്റെ മനസ്സാകെ കലുഷിതമായി എനിയ്ക്കെല്ലാം
തിരികെ നേടി തന്ന നന്ദനയെ ഒരിയ്ക്കലും
ഉപേക്ഷിയ്ക്കാന്ആകില്ല .അതിനെക്കാള്ഏറെ ഞാന്
കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്അവള്വരാന്
സമ്മതിചെങ്കില്അതിനര്ത്ഥം അവളെന്നെയും ഒരുപാടു
സ്നേഹിയ്ക്കുന്നു ,ആഗ്രഹിയ്ക്കുന്നു ...ഒരു
നിമിഷത്തേയ്ക്ക് ദേവൂനെ വീണ്ടും മറന്ന്
മനുവിനോടുള്ള ദേഷ്യം ഓര്ക്കാതെ അവന്റെ
ലാപ്ടോപ് ഞാന്തുറന്നു കുറെ തിരഞ്ഞു ഒരിടത്തും
നന്ദനയുടെ മെയില്വന്നിട്ടില്ല 


എനിയ്ക്കാകെ നിയന്ത്രണം
വിടുന്ന അവസ്ഥയിലായി ..എങ്കിലും എന്റെ മനസ്സിലെ
പരിഭ്രമം മനു അറിയാതിരിയ്ക്കാന്ഞാന്പ്രത്യേകം
ശ്രദ്ധിയ്ക്കണുണ്ടായിരുന്നു അതുകൊണ്ട് സാധാരണ
പോലെ ലാപ്ടോപ് അടച്ചു ശാന്തമായിരിയ്ക്കാന്
ശ്രമിച്ചു .പക്ഷെ എനിയ്ക്കതിനാകുന്നില്ലായിരുന്നു ഒരു
നൂറു ചോദ്യങ്ങളാണ് ഉത്തരമില്ലാതെ മനസ്സില്
അലയടിയ്ക്കുന്നത്...സമ്മര്ദ്ദം കൂടികൊണ്ടിരുന്ന എന്റെ
മനസ്സ് ചിന്തിയ്ക്കാന്തുടങ്ങി അവള്ക്കെന്തെങ്കിലും
അപകടം സംഭവിചിരിയ്ക്കുമോ ?ഞാനാരോടാണ്
ഇതെല്ലാം അന്വേഷിയ്ക്കുക ... വികാര
പ്രക്ഷോപത്തിനിടയില്ഒന്നു പൊട്ടി കരയണമെന്നു
എനിയ്ക്ക് തോന്നി
ഇതൊന്നുമറിയാതെയാണെങ്കില്പോലും ദേവൂട്ട്യെ
കാണാന്പോകാനുള്ള മനുന്റെ തിടുക്കം എന്നെ വല്ലാതെ
ദേഷ്യം പിടിപ്പിച്ചു .അവസാനം മനുന്റെ
നിര്ബന്ധത്തിനു വഴങ്ങി മനസ്സില്ലാമനസ്സോടെ മനു
നൊപ്പം ഞാന്കാറില്കയറി ...

പിന്നിടുന്ന ഓരോ വഴികളെ കുറിച്ചും മനുവിന് പറയാന്
ഒരായിരം ഓര്മ്മകള്ഉണ്ടായിരുന്നു .പക്ഷെ എന്റെ
മാനസിക അവസ്ഥ അതൊന്നും ശ്രദ്ധിയ്ക്കാനുള്ളതു
ആയിരുന്നില്ല..കാരണം ദേവൂനെ കണ്ടു കഴിയുന്നതോടെ
എനിയ്ക്ക് നന്ദനയെ നഷ്ടമാകും .എനിയ്ക്ക് രണ്ടുപേരും
വേണ്ടപെട്ടവര്തന്നെ ..എങ്കിലും .ഒരു നിമിഷം
ഞാനോര്ത്തുപോയി എല്ലാം മനുവിനോട് തുറന്നു
പറഞ്ഞിട്ട് ഒരു മടക്കു യാത്ര ... പക്ഷെ തിരിച്ചു കിട്ടിയ
സന്തോഷം അത് വില മതിയ്ക്കാനാകത്താണ് എനിയ്ക്ക്
അതോര്ത്തപ്പോള്വീണ്ടും ഞാന്നിശബ്ദനായി ..
അവസരത്തില്ഞാനെനെ തന്നെ ശപിച്ചു പോയി ഒരു
നിമിഷം കൈവിട്ടു പോയ എന്റെ മനസ്സിനെ ഓര്ത്ത്..
മനു പറയുന്നതൊന്നും ശ്രദ്ധിയ്ക്കാനാകാതെ
വെളിയിലേയ്ക്കു നോക്കിയിരുന്ന ഞാന്പച്ചപ്പു നിറഞ്ഞ
പാടങ്ങളുടെ നടുക്കുള്ള നാട്ടു വഴിയിലേയ്ക്കു വണ്ടി
കടന്നപ്പോള്ഒന്ന് ഞെട്ടി പോയി അതോടൊപ്പം
സ്നേഹത്തോടെയുള്ള മനുവിന്റെ ഓര്മപ്പെടുതലും
നമ്മുടെ യാത്ര അവസാനിയ്ക്കാറായിരിയ്ക്കണു.
ദേവൂന്റെ വീടിനോടടുക്കുന്നു ..ഇതുംകൂടെ കേട്ടപാടെ
എന്റെ പരിഭ്രമം വര്ദ്ധിയ്ക്കാന്
തുടങ്ങി .ഞങ്ങളൊരുമിച്ചു നാട്ടു വര്ത്തമാനം
പറഞ്ഞിരിയ്ക്കാറുണ്ടായിരുന്ന
കലുങ്കിനടുതെത്തിയപ്പോള്പൊട്ടി കരയുമെന്ന
അവസ്ഥയില്എത്തിയിരുന്നു ഞാന്കാരണം
അപ്പോഴേയ്ക്കും എന്റെ മനസ്സില്ഒരായിരം
ചിന്തകളുടെ ക്ഷോഷയാത്രയായിരുന്നു .



പെട്ടെന്നാണ് മനു വണ്ടി നിര്ത്തിയതു.ദേവൂന്റെ
തറവാടിന്റെ പടിപ്പുര വാതിലില്‍ ..എന്ത്
ചെയ്യണമെന്നറിയാതെ സകലശക്തിയും നഷ്ടമായി
കണ്ണുകള്ഇറുക്കിയടച്ചിരുന്ന എന്റെ തോളില്
കൈയിട്ടുകൊണ്ട് മനു പറഞ്ഞു നീല ചുരിദാര്ഇട്ട
സുന്ദരിയെ കാത്തു ഒരു പൂന്തോട്ടത്തിലും
പോയിരിയ്ക്കണ്ടാന്നു അവള്ഒരിയ്ക്കലും
വരുകയുമില്ലാന്നു......പെട്ടെന്ന് കണ്ണു തുറന്നു
അമ്പരപ്പോടെ ഞാന്മനുവിനെ നോക്കി എനിയ്ക്കൊന്നും
മനസ്സിലാകുന്നില്ലായിരുന്നു .
ദേവൂട്ടിയ്ക്കും മനുവിനും ഞങ്ങളുടെ സൌഹൃദത്തിനും
വേണ്ടി ഞാന്എഴുതിയ നാലു വരികളും
മൂളികൊണ്ട് ഒരു കള്ളചിരിയോടെ മനു വേഗം
വെളിയിലെയ്ക്കിറങ്ങി ....

അപ്പോള്മാത്രമാണ് ഞാന് സത്യം തിരിച്ചറിയുന്നതു...
നന്ദന വരാത്തതിന്റെ കാരണം അത് എന്റെ
മനുവായിരുന്നു..എന്നെ തിരികെ കൊണ്ട് വരാന്മനു
കളിച്ച ഒരു നാടകമായിരുന്നു എല്ലാം .ഒരേ സമയം
അദ്ഭുതവും അതിനെക്കാളേറെ ആശ്വാസവും തോന്നി
എനിയ്ക്ക് കാരണം എന്റെ പ്രണയം അത് മാത്രം തുറന്നു
പറഞ്ഞില്ലല്ലോ അതോര്ത്തപ്പോള്പതിയെ മനു
കാണാതെ ചമ്മി ചിരിച്ചുപോയി ഞാന്‍ ..

എന്റെ മനസ്സിപ്പോള്പെയ്തൊഴിഞ്ഞ ആകാശം പോലെ
ശാന്തമായി .കാര്ഇല്നിന്നിറങ്ങിയ ഉടന്ഞാന്
മനുവിനോട് പറഞ്ഞു അങ്ങനെ ഓര്ത്ത് ചിരിയ്ക്കാന്
ഒരു കഥ റോയ് മാത്യുവിന്റെ ജീവിതത്തിലും
ഉണ്ടായി ..പിന്നൊരു അപേക്ഷ കൂടി മുന്നോട്ടു വയ്ക്കാന്
ഞാന്മറന്നില്ല ഇതൊന്നും ദേവൂട്ടി അറിയരുതെന്നു.
പടികള്ഓരോന്നായി കയറുമ്പോള്ഉള്ളില്
ചിരിച്ചുകൊണ്ട് ഞാനോര്ത്തു ഇനി .ഡി എല്ലാം
ഡിലീറ്റ് ചെയ്തേക്കാം ..ഇല്ലേല്വീണ്ടും ഏതേലും നന്ദ
വന്നാലോ ??







2 അഭിപ്രായങ്ങൾ:

  1. നന്ദന നല്ല രചന ആയിട്ടുണ്ട് ആ സുഹുര്ത് ചെയ്ത നല്ല പ്രവര്‍ത്തി കൊണ്ട് കാലങ്ങള്‍ക്ക് മുന്പ് ഉപേക്ഷിച്ചു പോയ ആ ഉള്ളില്‍ മായാതെ കിടക്കുന്ന സ്നേഹത്തിനു വ്യാപ്തിയും പരപ്പും വന്നു അതിന്ടെ അര്‍ഥം അങ്ങനെ പൂര്‍ണമാകാന്‍ ഒരു ആത്മാര്‍ത്ഥ സുഹുര്‍ത്ത് കാരണം ആയി
    നല്ല ആത്മാര്‍ത്ഥ സൌഹൃദങ്ങള്‍ ഉണ്ടായിരുന്നു
    പക്ഷെ ഇപ്പോള്‍
    ഉള്ള സൌഹൃദങ്ങള്‍ക്ക് അത്രക്ക് ശക്തി ഉണ്ടോ എന്ന് വരെ തോനി പോകുന്നു .
    നൈസ് രചന ആശംസകള്‍

    മറുപടിഇല്ലാതാക്കൂ